ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി; ജനുവരിയില്‍ വില കൂടുന്നത് അഞ്ചാം തവണ

സ്വന്തം ലേഖകന്‍

കൊച്ചി: ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത്.
പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ് വില.

മുന്‍പ് ഈ മാസം 19നായിരുന്നു ഇന്ധന വില ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് രാജ്യത്ത് എണ്ണ വിലവര്‍ധിക്കാന്‍ കാരണമായത്.