ബജറ്റിൽ ശക്തമായ ജനരോഷം; ഇന്ധനസെസ് കുറക്കുന്നതിന് എല്‍ഡിഎഫില്‍ ആലോചന; ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാന്‍ നീക്കം

ബജറ്റിൽ ശക്തമായ ജനരോഷം; ഇന്ധനസെസ് കുറക്കുന്നതിന് എല്‍ഡിഎഫില്‍ ആലോചന; ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാന്‍ നീക്കം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ബജറ്റിലെ നികുതി നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത.രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെതിരെ സിപിഐഎമ്മിലും എല്‍ഡിഎഫിലും എതിര്‍പ്പ് ശക്തമാവുകയാണ്.കടുത്ത ജനരോഷം കൂടി കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിന് എല്‍ഡിഎഫില്‍ ആലോചന തുടങ്ങി.

ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം.കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കള്‍ ഇന്നും നികുതി വര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്. സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമായാണ്.കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമം ദുര്‍ബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികുതി – സെസ് വര്‍ദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ് സജീവമായി പരിഗണിക്കുന്നത്. സെസ് കൂട്ടുന്നതില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നിരുന്നില്ല. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ്ണ ചുമതല മുന്നണി ധനമന്ത്രിക്ക് നല്‍കിയിരുന്നു. ബജറ്റിന്‍റെ തലേ ദിവസം കടമെടുക്കാവുന്ന തുക വീണ്ടും കേന്ദ്രം വെട്ടിയതോടെയാണ് ഇന്ധന സെസ് ഏ‌ര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതെന്നാണ് ധനവകുപ്പ് വിശദീകരണം.

എതിര്‍പ്പ് കണക്കിലടുത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷം നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയുടെ മറുപടിയിലാകും ധനമന്ത്രി മാറ്റങ്ങളില്‍ തീരുമാനം അറിയിക്കുക.