അമ്മയെ നായ കടിച്ചു; വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നു; അയൽവാസികളായ യുവാക്കൾക്കെതിരെ പരാതി

സ്വന്തം ലേഖകൻ കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി വളർത്തു നായയെ തല്ലിക്കൊന്നതായി പരാതി. കൊല്ലം മയ്യനാട് സ്വദേശി രാമചന്ദ്രന്റെ വീട്ടിലെ നായയെ അയൽവാസികളായ യുവാക്കൾ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്നാണ് പരാതി. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് സംഘമായെത്തി പട്ടിയെ അടിച്ചു കൊന്നത്. യുവാക്കളിൽ ഒരാളുടെ അമ്മയെ നായ കടിച്ചതിലുള്ള വിദ്വേഷത്തിലായിരുന്നു ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ ഇരവിപുരം പൊലീസിൽ പരാതി നൽകി. അതേസമയം സംസ്ഥാനത്ത് തെരുവുനായ ഭീഷണി ​ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ് ദിവസങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള […]

ഉടമയെ കൊത്തിയ മൂര്‍ഖൻ പാമ്പിനെ കടിച്ച്‌ കുടഞ്ഞ് വളര്‍ത്തുനായ; മുറ്റം വൃത്തിയാക്കുന്നതിനിടെ പൂച്ച മാന്തിയെന്ന് വിചാരിച്ച വീട്ടമ്മയുടെ ജീവൻ രക്ഷിച്ചത് നായയുടെ കരുതൽ; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ആലപ്പുഴ: അമ്പലപ്പുഴയില്‍ അധ്യാപികയുടെ ജീവൻ രക്ഷിച്ച് വളർത്തുനായ.വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പാമ്പ് കടിയേറ്റ വിശ്വകുമാരിയ്ക്കാണ് വളര്‍ത്തുനായ രക്ഷയായത്. ആയാപ്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് വിശ്വകുമാരി.കഴിഞ്ഞ ദിവസം വൈകീട്ടോടെ മുറ്റമടിക്കുന്നതിനിടെ താമര വളര്‍ത്തുന്ന ടാങ്കിനടിയിലെ കല്ലുകള്‍ അടുക്കി വയ്ക്കുന്നതിനിടയിലാണ് വിരലില്‍ കടിയേറ്റത്.മുറിവിന്റെ ചെറിയ അടയാളം മാത്രമാണ് വിരലില്‍ ഉണ്ടായിരുന്നത്.വേദന അനുഭവപ്പെട്ടതുമില്ല. പൂച്ച മാന്തിയതാകുമെന്ന് കരുതി സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകി.എന്നാല്‍ ഇതിനിടയില്‍ കല്ലുകള്‍ക്കിടയില്‍ ഇരുന്ന മൂര്‍ഖന്‍ പാമ്പിനെ വളര്‍ത്തുനായ ജൂലി കണ്ടെത്തി. ഇതോടെ പാമ്പിനെ കടിച്ചുകുടഞ്ഞ ജൂലി ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു. […]

വളർത്തു നായയുടെ തൊണ്ടയിൽ തയ്യൽ സൂചി കുടുങ്ങി..! വേദന കൊണ്ട് ഭക്ഷണം പോലും കഴിക്കാനാവാതെ ‘യൂക്കോ’ ; ഒടുവിൽ സൂചി പുറത്തെടുത്ത് ഡോക്ടർമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വളർത്തു നായയുടെ തൊണ്ടയിൽ അബദ്ധത്തിൽ തയ്യൽ സൂചി കുടുങ്ങി. കിളിമാനുർ പോങ്ങനാട് സ്വദേശി സുകുമാരപിളളയുടെ വീട്ടിലെ പൊമേറിയൻ ഇനത്തിൽപ്പെട്ട ഒന്നര വയസ്സുളള നായയാണ് അബദ്ധത്തിൽ തയ്യൽ സൂചി വിഴുങ്ങിയത്. സൂചി തൊണ്ടയ്ക്കുള്ളിൽ കുടുങ്ങിയതോടെ ഭക്ഷണം പോലും കഴിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു ‘യൂക്കോ’ എന്ന വളർത്തുനായ.കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതലാണ് നായ അസ്വസ്ഥത പ്രകടിപ്പിച്ചത്. കടുത്ത വേദന മൂലം ആഹാരം കഴിക്കാന്‍ നായ തയ്യാറാകാതെ വന്നതിന് പിന്നാലെയാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്. അവശനായ നായ രണ്ടു ദിവസം ആയിട്ടും ഭക്ഷണം കഴിക്കാതെ വന്നതോടെ […]

നീയൊക്കെ എന്ത് മനുഷ്യനാടേ?വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; കൊടും ക്രൂരത നടന്നത് പാലക്കാട്.

വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് കൊടുംക്രൂരത. പാലക്കാട് പട്ടാമ്പിക്കടുത്ത മുതുതലയിലാണ് സംഭവം. ചിത്രകാരി ദുര്‍ഗാ മാലതിയുടെ വളര്‍ത്തു നായ നക്കുവിന് നേരെയാണ് ഈ രീതിയില്‍ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ നായയെ കാണാതായിരുന്നു. പിന്നീട് ഇന്നലെ രാത്രിയാണ് നായ വീടിന് പരിസരത്തേക്ക് മടങ്ങിയെത്തിയത്. അപ്പോഴാണ് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായി കണ്ടത്. പട്ടാമ്പി പൊലീസില്‍ ദുര്‍ഗാ മാലതി പരാതി നല്‍കി. ആരാണ് ചെയ്തതെന്ന് അറിയില്ലെന്ന് ദുര്‍ഗാ പറഞ്ഞു. എന്നാല്‍ മനുഷ്യര്‍ തന്നെയാണ് ചെയ്തതെന്ന് ഉറപ്പാണ്. നായ ആരെയും ഇതുവരെ കടിച്ചിട്ടില്ല. അതിനാല്‍ തന്നെ പ്രത്യേകിച്ച് ശത്രുതയുടെ […]

ഇന്ത്യന്‍ നായ്ക്കള്‍ക്ക് വന്‍ ഡിമാന്‍ഡ്; നായ്ക്കളുടെ തലവര മാറ്റിയത് മോദി

സ്വന്തം ലേഖകന്‍ കോട്ടയം: ചിപ്പിപ്പാറ, രാജപാളയം, മുധോള്‍ ഹൗണ്ട്, കോമ്‌ബൈ, കന്നി, ബുള്ളി കുത്ത തുടങ്ങിയ ഇന്ത്യന്‍ നായ്ക്കള്‍ക്ക് വിപണിയില്‍ ഇനി നല്ലകാലം. വിദേശ ബ്രീഡുകള്‍ക്കൊപ്പം വില്‍പനയില്‍ മുന്‍പന്തിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ നായ്ക്കള്‍. അരുമകളായി പോലും ആരും കാണാതിരുന്ന ഇവയുടെ വിപണിയിലെ കുതിച്ചുചാട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. നേരത്തെ മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ നായ ജനുസുകളുടെ സൗന്ദര്യത്തെയും കഴിവിനെയും പ്രകീര്‍ത്തിച്ചിരുന്നു. ഇതാണ് നായ്ക്കളുടെ തലവര മാറാന്‍ കാരണം. ബുക് ചെയ്ത ശേഷം ഇന്ത്യന്‍ ബ്രീഡ് […]

വീട്ടിൽ ഒരു നായ ഉണ്ടായിരുന്നെങ്കിലോ, കുട്ടികളെ തട്ടിക്കൊണ്ട് പോവാനെത്തുന്നവർ അല്പമൊന്ന് മടിക്കും : കുഞ്ഞുങ്ങളുള്ള വീടുകളിൽ നായയെ വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : ഏഴ് വയസുകാരി ദേവനന്ദയെ കാണാതായതും തുടർന്ന് ഇത്തിക്കരയാറ്റിൽ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതും കേരള ജനതയെ ഒന്നാകെ ഞെട്ടിച്ചിരുന്നു. അത് കൂടാതെ നിരവധി കുട്ടികളെയാണ് വീട്ടിൽ നിന്നും വീടിന്റെ പരിസരങ്ങളിൽ നിന്നും കാണാതാവുന്നത്. ഈ സാഹചര്യത്തിൽ നായകളെ വീട്ടിൽ വളർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആനിമൽ റെസ്‌ക്യൂ റീഹാബിലറ്റേഷൻ ആൻഡ് ഓവറോൾ വെൽനെസ് പ്രവർത്തകയും തപാൽ വകുപ്പിൽ പോസ്റ്റ് വുമണുമായ സുഹാന പങ്കുവെച്ച കുറിപ്പ് ഏറെ ഉപാകര പ്രദമാവുകയാണ്. കുട്ടികളുടെ സംരക്ഷണത്തിന് നായകൾ […]