video
play-sharp-fill

തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണം ; പരാതി പറഞ്ഞിട്ടും പോലീസുകാർ നോക്കുകുത്തികളായി നിന്നു ; യുഡിഎഫിന്റെ പോളിങ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിങ് നടത്തുന്നു ; സത്യാവസ്ഥ വെളിപ്പെടുത്തി കായംകുളത്തെ കുടുംബം

സ്വന്തം ലേഖകൻ കായംകുളം: തപാല്‍ വോട്ടിനൊപ്പം പെന്‍ഷന്‍ വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ കമലാക്ഷിയമ്മയുടെ കുടുംബം രംഗത്ത്. ‘ഇന്നലെ രണ്ടരയോടെയാണ് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. അമ്മ കുളിക്കുകയായിരുന്നു. അങ്ങനെയാണെങ്കില്‍ തൊട്ടടുത്ത രണ്ട് വീടുകളില്‍ കൂടി കയറി തിരിച്ചുവരാമെന്ന് അവര്‍ പറഞ്ഞ് തിരിച്ചുപോയി. ഇതിന്റെ പിന്നാലെയാണ് പെന്‍ഷന്‍കാര്‍ വീട്ടില്‍ വന്നത്. ഒരാളെ ഉണ്ടായിരുന്നു. പെന്‍ഷന്‍കാര്‍ വന്നപ്പോള്‍ ഉദ്യോഗസ്ഥരും ഇവിടെയെത്തി. രണ്ട് പേരും രണ്ടിടത്തായി നിന്നു. ഇത് ഇവിടെ നടക്കില്ലായെന്ന് പറഞ്ഞു. പൊലീസുകാരോട് ഇവരെ മാറ്റണമെന്ന് പറഞ്ഞപ്പോഴും ഇടപെട്ടില്ല .’ കുടുംബം പറയുന്നു.   […]

മരിച്ച സ്ത്രീയുടെ അഞ്ച് മാസത്തെ പെൻഷൻ തുക പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ തട്ടിയെടുത്തു ; തട്ടിപ്പിന് പിന്നിൽ സി.പി.എം നേതാവെന്ന് ആരോപണം

സ്വന്തം ലേഖകൻ കണ്ണൂർ : ജില്ലയിൽ പായം പഞ്ചായത്തിൽ മരിച്ച സ്ത്രീയുടെ അഞ്ച് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക തട്ടിയെടുത്തതായി ആരോപണം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും ഇരിട്ടി റൂറൽ ബാങ്ക് കലക്ഷൻ ഏജന്റുമായ വനിതക്കെതിരെയാണ് പെൻഷൻ തുക തട്ടിയെടുത്തതായി പരാതി ഉയർന്നിട്ടുള്ളത്. അതേസമയം തന്റെ ഭാര്യയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കബളിപ്പിച്ച് കുടുക്കുകയായിരുന്നു പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകന്റെ പറഞ്ഞു. മാർച്ച് ഒൻപതിന് മരണമടഞ്ഞ തോട്ടത്താൻ കൗസു നാരായണന്റെ അഞ്ചു മാസത്തെ വാർധക്യകാല പെൻഷൻ കുടുംബം അറിയാതെ ഏപ്രിൽ മാസം ഒപ്പിട്ടു […]

ലോക്ക് ഡൗൺ കാലത്ത് പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ തിക്കുംതിരക്കും ; തിരക്ക് ഉണ്ടായാൽ പെൻഷൻ വിതരണം നിർത്തിവവെയ്ക്കുമെന്ന് ധനമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗൺ ആണെങ്കിലും മാസാവസാനം ആയതോടെ സംസ്ഥാനത്തെ ബാങ്കുകൾക്ക് മുന്നിൽ പെൻഷൻ വാങ്ങാൻ എത്തുന്നവർ ഉൾപ്പെടെയുള്ളവരുടെ വൻ തിരക്ക്. ബാങ്കിന് മുന്നിൽ വയോധികരടക്കമുള്ളവരുടെ നീണ്ട നിരയാണ് ഉള്ളത്. പലയിടത്തും തിരക്ക് നിയന്ത്രിക്കാനാകാതെ പൊലീസും ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ കൊറോണ നിയന്ത്രണങ്ങൾക്കിടെ ആളുകൾ കൂട്ടത്തോടെ ബാങ്കുകളിലേക്ക് എത്തിയത് ബാങ്ക് ജീവനക്കാർക്കും ഇരട്ടിപണിയായിരിക്കുകയാണ്. ബാങ്കിലേക്ക് വരുന്നവരെ തടയാൻ പലയിടത്തും സംവിധാനമുണ്ടായിരുന്നില്ല. മാസാവസാനം ആണെങ്കിലും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാങ്കുകാർ ഇത്രയും വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നില്ല.ഇതോടെ ബാങ്ക് ജീവനക്കാർക്ക് പുറമെ സംസ്ഥാനസർക്കാരും ആശങ്കയിലായിരിക്കുകയാണ്. ബാങ്കിനകത്ത് കയറിയാൽ […]

കൊറോണ വൈറസ് ബാധ ; സംസ്ഥാനത്ത് 19 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ; ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 138 ആയി. ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. വയനാട് ജില്ലയിൽ ആദ്യമായി രോഗബാധ വ്യാഴാഴ്ച സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒൻപത്, കാസർഗോഡും മലപ്പുറത്ത് മൂന്ന് പേർ വീതവും, തൃശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചൻ പദ്ധതികൾക്കു തുടക്കംകുറിച്ചതായി മുഖ്യമന്ത്രി. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഭക്ഷണ വിതരണം ഉടൻ […]

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾ ജനുവരി 31 നകം മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. ഫെബ്രുവരി ഒന്നു മുതൽ പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിക്ക് നിർബന്ധമാണ്. അക്ഷയ സെന്റർ വഴി മസ്റ്ററിങ്ങ് നടത്താത്തവർക്കാണ് ക്ഷേമനിധി ബോർഡ് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നത്.

പെൻഷൻ ലഭിക്കുന്നവർക്ക് ആശ്വസിക്കാം ; ക്ഷേമപെൻഷൻ വിതരണം ഡിസംബർ 23 മുതൽ

  സ്വന്തം ലേഖിക തിരുവനന്തപുരം : പെൻഷൻ ലഭിക്കുന്നവർക്ക് ആശ്വാസിക്കാം. സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം ഡിസംബർ 23ന് തുടങ്ങും. കഴിഞ്ഞ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുമാണ് വിതരണം ചെയ്യുന്നത്. 49,76,668 പേർക്കാണ് അർഹത. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതിനാവശ്യമായ 1127.68 കോടി ധനവകുപ്പ് ലഭ്യമാക്കി. സഹകരണ സംഘങ്ങൾവഴിയും ബാങ്ക് അക്കൗണ്ടുവഴിയുമായിരിക്കും ഉപഭോക്താക്കൾക്ക് പെൻഷൻ നൽകുക. ക്ഷേമനിധി പെൻഷൻ അതത് ബോർഡുകൾ വഴി നൽകും. സാമൂഹ്യസുരക്ഷാ പെൻഷൻ അർഹർ നിലവിലെ കണക്കിൽ 41,29,321 പേരാണ്. 3,80,314 കർഷകത്തൊഴിലാളികൾ, 21,13,205 വയോധികർ, 3,38,338 ഭിന്നശേഷിക്കാർ, 76,848 […]

പെൻഷൻ ഇനി അനർഹരുടെ കൈയിലെത്തില്ല, ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കി സർക്കാർ

  സ്വന്തം ലേഖകൻ കൊച്ചി : സാമൂഹിക സുരക്ഷ പെൻഷൻ ഇനി അനർഹരുടെ കെയിലെത്തില്ല . അനർഹർ പണം പറ്റുന്നത് തടയാൻ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾക്ക് ബയോമെട്രിക് വിവര ശേഖരണം (ബയോമെട്രിക് മസ്റ്ററിങ്) നിർബന്ധമാക്കി സർക്കാർ. മസ്റ്ററിങിനായി ‘ജീവൻ രേഖ’ എന്ന സോഫ്റ്റ്വെയർ തയാറായി. അക്ഷയ കേന്ദ്രങ്ങളിലൂടെ സൗജന്യമായി വിവരങ്ങൾ കൈമാറാം. ഇതുസംബന്ധിച്ചുളള വിവരങ്ങൾ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരെയും അറിയിക്കാൻ ആവശ്യപ്പെട്ട് ഡെപ്യൂട്ടി സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു. മസ്റ്ററിങ് നടത്താത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷനില്ലാതാവുകയും ചെയ്യും. അനർഹർ സാമൂഹിക സുരക്ഷ […]