മരിച്ച സ്ത്രീയുടെ അഞ്ച് മാസത്തെ പെൻഷൻ തുക പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ തട്ടിയെടുത്തു ; തട്ടിപ്പിന് പിന്നിൽ സി.പി.എം നേതാവെന്ന് ആരോപണം

മരിച്ച സ്ത്രീയുടെ അഞ്ച് മാസത്തെ പെൻഷൻ തുക പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യ തട്ടിയെടുത്തു ; തട്ടിപ്പിന് പിന്നിൽ സി.പി.എം നേതാവെന്ന് ആരോപണം

സ്വന്തം ലേഖകൻ

കണ്ണൂർ : ജില്ലയിൽ പായം പഞ്ചായത്തിൽ മരിച്ച സ്ത്രീയുടെ അഞ്ച് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ തുക തട്ടിയെടുത്തതായി ആരോപണം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും ഇരിട്ടി റൂറൽ ബാങ്ക് കലക്ഷൻ ഏജന്റുമായ വനിതക്കെതിരെയാണ് പെൻഷൻ തുക തട്ടിയെടുത്തതായി പരാതി ഉയർന്നിട്ടുള്ളത്.

അതേസമയം തന്റെ ഭാര്യയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കബളിപ്പിച്ച് കുടുക്കുകയായിരുന്നു പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകന്റെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് ഒൻപതിന് മരണമടഞ്ഞ തോട്ടത്താൻ കൗസു നാരായണന്റെ അഞ്ചു മാസത്തെ വാർധക്യകാല പെൻഷൻ കുടുംബം അറിയാതെ ഏപ്രിൽ മാസം ഒപ്പിട്ടു വാങ്ങിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പായം പഞ്ചായത്ത് പ്രസിഡന്റായ ആശോകന്റെ ഭാര്യ കൂടിയായ ബാങ്ക് കലക്ഷൻ ഏജന്റ് സ്വപ്നക്ക് എതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ബാങ്ക് രേഖകളിൽ 6100 രൂപ പെൻഷൻ വാങ്ങിയതിന്റെ തെളിവും കൗസുവിന്റെ മകൾ ടി. അജിതയും മരുമകൻ കെ.ബാബുവും മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്തു.

ഏപ്രിൽ ആദ്യവാരം പ്രദേശത്തെ ക്ഷീരോത്പ്പാദക സഹകരണ സംഘത്തിൽ വെച്ചാണ് പെൻഷൻ വിതരണം ചെയ്തത്. ‘ഇരിട്ടി റൂറൽ ബാങ്ക് വഴിയാണ് പെൻഷൻ കിട്ടിക്കൊണ്ടിരുന്നത്. വാർധക്യകാല അസുഖം മൂലം അമ്മയുടെ പെൻഷൻ തുക വീട്ടിലെത്തിച്ച് ഒപ്പിടുവിക്കുകയായിരുന്നു പതിവ്. പെൻഷൻ വിതരണ കേന്ദ്രത്തിൽ വെച്ച് അർഹതപ്പെട്ടവരുടെ പേര് വായിക്കുന്നവരുടെ കൂട്ടത്തിൽ അമ്മയുടെ പേരും ഉണ്ടായിരുന്നതായി പിന്നീട്‌
ചിലർ പറഞ്ഞപ്പോഴാണ് സംശയം തോന്നിയതെന്ന് ‘ അജിത പറയുന്നു.

പെൻഷൻ വിതരണത്തിനായി ചുമതലപ്പെടുത്തിയ ബാങ്ക് കളക്ഷൻ ഏജന്റ് കുടുംബം പണം ഒപ്പിട്ടുവാങ്ങുകയും പെൻഷൻ വാങ്ങിയവരുടെ വിവരങ്ങൾ എല്ലാം സർക്കാറിന്റെ വെബ്‌സൈറ്റിൽ അപ്പ്‌ലോഡ് ചെയ്തു.

പെൻഷൻ വിതരണത്തിനായി കൗസു നാരായണന്റെ പേര് വിളിച്ചപ്പോൾ ആരോ പണം ഒപ്പിട്ടു വാങ്ങി. അത് ആരാണെന്ന് ഓർമ്മയില്ല. ‘കൗസു നാരായണൻ മരിച്ച കാര്യം തന്റെ ഭാര്യക്ക് അറിയില്ല. കുറെ പേരുടെ പെൻഷൻ വിതരണത്തിനായുള്ള തിരക്കിൽ പണം ഒപ്പിട്ടു വാങ്ങിയ ആളെ പരിശോധിച്ചില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അതേസമയം മരണപ്പെട്ടവരുടെ ക്ഷേമ പെൻഷനുകൾ സംസ്ഥാന വ്യാപകമായി തന്നെ സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കൾ തട്ടിയെടുത്തിട്ടുണ്ടോ എന്ന് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Tags :