കൊറോണ വൈറസ് ബാധ ; സംസ്ഥാനത്ത് 19 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ; ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 138 ആയി. ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. വയനാട് ജില്ലയിൽ ആദ്യമായി രോഗബാധ വ്യാഴാഴ്ച സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒൻപത്, കാസർഗോഡും മലപ്പുറത്ത് മൂന്ന് പേർ വീതവും, തൃശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചൻ പദ്ധതികൾക്കു തുടക്കംകുറിച്ചതായി മുഖ്യമന്ത്രി. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഭക്ഷണ വിതരണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കും. റേഷൻ കാർഡ് ഇല്ലാത്താവർക്കും റേഷൻകടകൾ വഴി ഭക്ഷ്യധാന്യം നൽകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവർത്തകരുടെ സേനയ്ക്ക് ഉടൻ രൂപംനൽകും. 2240 വയസ്സിനിടയിൽ പ്രായമുള്ളവർക്കു ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യാം. പഞ്ചായത്തുകളിൽ 200 പേരുടെയും മുൻസിപ്പാലിറ്റികളിൽ 500 പേരുടെയും സേനയെ വിന്യസിക്കും. പ്രവർത്തകർക്കു തിരിച്ചറിയൽ കാർഡ് നൽകും. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.