പന്തളം രാജകുടുംബാംഗം അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രയെ രാജപ്രതിനിധി അനുഗമിക്കില്ല; വലിയകോയിക്കൽ ക്ഷേത്രം അടച്ചു
പന്തളം : തിരുവാഭരണ ഘോഷയാത്രയെ രാജപ്രതിനിധി അനുഗമിക്കില്ല. കൊട്ടാരത്തിലെ മുതിർന്ന കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്നാണ് രാജ പ്രതിനിധിക്ക് ഘോഷയാത്രയെ അനുഗമിക്കാൻ സാധിക്കാത്തത്. പന്തളം കൈപ്പുഴ കൊട്ടാരത്തിലെ രോഹിണിനാൾ രുഗ്മിണി തമ്പുരാട്ടിയാണ് അന്തരിച്ചത്. പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു അതേസമയം പന്തളത്ത് നിന്നും തിരുഭാഭരണ ഘോഷയാത്ര പുറപ്പെട്ടു. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ താവളമടിക്കും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര […]