വ്രതശുദ്ധിയുടെ നാളുകളിൽ ശരണ മന്ത്രങ്ങളാൽ മുഖരിതമാകാനൊരുങ്ങി അയ്യപ്പൻറെ ജന്മനാടായ പന്തളം;ശബരിമല തീർഥാടകർക്ക് പുറമെ അയ്യപ്പൻ ജനിച്ച കൊട്ടാരവും അണിഞ്ഞിരുന്ന ആഭരണങ്ങളും, ജീവിച്ച ദേശവും ഒക്കെ കാണാനും നിരവധി പേരാണ് മതമൈത്രിക്ക് പേരുകേട്ട പന്തളത്തേക്ക് എത്തുക.
വൃശ്ചികം ഒന്ന് പിറക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് എത്തുന്ന തീർഥാടകരെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് അയ്യപ്പന്റെ ജന്മനാടായ പന്തളം. ശബരിമല തീർഥാടകർക്ക് പുറമെ അയ്യപ്പൻ ജനിച്ച കൊട്ടാരവും അണിഞ്ഞിരുന്ന ആഭരണങ്ങളും, ജീവിച്ച ദേശവും ഒക്കെ കാണാനും നിരവധി പേരാണ് മതമൈത്രിക്ക് പേരുകേട്ട പന്തളത്തേക്ക് എത്തുക.
ഓരോ മണ്ഡല മകര വിളക്ക് തീർഥാടന കാലവും പന്തളത്തുകാർക്ക് ആതിഥേയ കാലം കൂടിയാണ്. ലോകത്തിന്റെ പലഭാഗത്ത് നിന്ന് എത്തുന്നവരെല്ലാം പന്തളത്തുകാരുടെ അതിഥികളാണ്. അയ്യപ്പന്റെ ജന്മദേശവും, കെട്ടാരവും ഒക്കെ കാണാനും നിരവധി പേരാണ് പന്തളത്തേക്ക് എത്തുക.
പന്തളത്തെ കൈപ്പുഴ കൊട്ടാരത്തിലാണ് അയ്യപ്പൻ ബാല്യകാലം ചിലവിട്ടത്. കൈപ്പുഴ കൊട്ടാരം, കൊട്ടാരത്തിനകത്ത് അയ്യപ്പൻ കുളിച്ചു എന്ന് വിശ്വസിക്കുന്ന കുളം, ആയോധന കലകളിലടക്കം പരിശീലനം ആരംഭിച്ച ഗുരുനാഥൻ മുടി. മകരവിളക്ക് തീർഥാടനകാലത്ത് അയ്യപ്പന് ചാർത്താറുള്ള തിരുവാഭരണം സൂക്ഷിച്ച തിരുവാഭരണ മാളിക അങ്ങനെ നിരവധി കാഴ്ച്ചകളാണ് പന്തളത്ത് തീർഥാടകർ തേടിയെത്തുന്നത്. പന്തളത്ത് നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോകുന്ന തീരുവാഭരണങ്ങൾ ഒരച്ഛന് മകനോടുള്ള സ്നേഹത്തിന്റെ അടയാളം കൂടിയാണ്. ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ശരണമന്ത്രങ്ങളാൽ മുഖരിതമാവുന്ന പന്തളം അവസാന വട്ട ഒരുക്കത്തിലാണ്.