കേന്ദ്ര സർക്കാർ വിരുദ്ധ സമരം,വടകര പോസ്റ്റ് ഓഫീസ് തകർത്തു; കോടതി പിഴ വിധിച്ചിട്ടും അടക്കാതെ മുങ്ങി നടന്നു; ഒടുവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്; ഗത്യന്തരമില്ലാതെ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള നേതാക്കള്‍ പിഴയടച്ചത് മൂന്ന് ലക്ഷത്തിലധികം!
സ്വന്തം ലേഖകൻ കൊച്ചി : പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടയുളള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിഴ അടച്ചു. 1,29,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നൽഹിയ ഹർജിയിൽ 10 വർഷം മുമ്പ് വന്ന വിധിയിലാണ്, ഇത്രകാലം വൈകിച്ചതിന്റെ പലിശയും അധിക ചെലവും ചേർത്ത് 3,81,000 രൂപ അടച്ചത്. പണം തികയാഞ്ഞതുകൊണ്ട് 40,000 രൂപ ഇന്ന് അടയ്ക്കാമെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതാവായിരിക്കെ കേന്ദ്ര സർക്കാർ വിരുദ്ധ സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തി. […]