ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, പിന്നാലെ വന്ന മന്ത്രി ചാടിയിറങ്ങി ചോരവാർന്ന് കിടന്നയാളെ ആശുപത്രിയിലെത്തിച്ചു;മന്ത്രി പി എ മുഹമ്മദ് റിയാസാണ് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായത്.

ഇടിച്ചിട്ട വാഹനം നിർത്താതെ പോയി, പിന്നാലെ വന്ന മന്ത്രി ചാടിയിറങ്ങി ചോരവാർന്ന് കിടന്നയാളെ ആശുപത്രിയിലെത്തിച്ചു;മന്ത്രി പി എ മുഹമ്മദ് റിയാസാണ് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയായത്.

വാഹനാപകടത്തിൽ ചോരവാർന്ന് കിടന്നയാളെ ആശുപത്രിയിലെത്തിക്കാൻ നേതൃത്വം നൽകി മന്ത്രി മുഹമ്മദ് റിയാസ്. ഇന്നലെ വൈകിട്ട് അഞ്ചിന് ആക്കുളം പാലത്തിന് സമീപമായിരുന്നു സംഭവം. കഴക്കൂട്ടം ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന മേനംകുളം സ്വദേശി സുരേഷിനെ പിന്നിൽ നിന്നെത്തിയ ബൈക്ക് ഇടിച്ചിട്ട ശേഷം നിറുത്താതെ പോയി. റോഡിൽ ചോരവാർന്ന് കിടന്ന സുരേഷിനെക്കണ്ട് യാത്രക്കാർ ഓടിക്കൂടി.

ഈ സമയം ആക്കുളത്ത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മന്ത്രി ആൾക്കൂട്ടം കണ്ട് വാഹനം നിറുത്താൻ ആവശ്യപ്പെടുകയായിരുന്നു. ആംബുലൻസ് വരുന്നത് കാത്തുനിൽക്കാതെ തനിക്ക് പൈലറ്റ് വന്ന പൊലീസ് വാഹനത്തിൽ സുരേഷിനെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. പൊലീസ് ജീപ്പിൽ സുരേഷിനെ കയറ്റിവിട്ട ശേഷമാണ് മന്ത്രി മടങ്ങിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ സുരേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.