ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു; പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടു; നേരം പുലരും മുന്‍പ് യുവതി ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്നു; ഹരിപ്പാട് സ്വകാര്യാശുപത്രിയില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനം പുറത്തറിഞ്ഞത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പോടെ

സ്വന്തം ലേഖകന്‍ ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ഡ്യുട്ടിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാടെ സ്വകാര്യാശുപത്രിക്കെതിരെയാണ് നഴ്‌സ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ക്കൂടി യുവതി പങ്കുവെച്ച കുറിപ്പിലുടെയാണ് സംഭവം പുറംലോകമറിയുന്നത്. മൂന്നുമാസമായി ഇവിടെ നഴ്‌സിങ് ട്രെയിനിയായി നില്‍ക്കുന്ന പെണ്‍കുട്ടിക്ക് ജോലിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് സ്രവം നല്‍കിയശേഷം ജോലിതുടര്‍ന്നു. തുടര്‍ന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. രാത്രിഡ്യൂട്ടിയില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഇവരെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരം പുലരും മുന്‍പ് ആശുപത്രിയില്‍നിന്ന് ഇറക്കിവിട്ടതായാണ് പരാതിയില്‍ പറയുന്നത്. ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന […]

പ്രഭാത സവാരിക്കിറങ്ങിയപ്പോള്‍ റോഡരികിലെ വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള നിലവിളി കേട്ടു; ഓടിച്ചെന്നപ്പോള്‍ കണ്ടത് യുവതി വീട്ടില്‍ പ്രസവിക്കുന്ന രംഗം; അപകടാവസ്ഥയിലായ യുവതിക്കും കുഞ്ഞിനും തുണയായത് മാത്യു- ഗ്രേറ്റല്‍ ദമ്പതികള്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍ പട്ടിക്കാട്: അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവം നടന്നപ്പോള്‍ യുവതിക്ക് രക്ഷകരായത് പ്രഭാത സവാരിക്കിറങ്ങിയ ദമ്പതികള്‍. രാവിലെ നടക്കാനിറങ്ങിയതായിരുന്നു ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലും. അപ്പോഴാണ് റോഡരികിലെ വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടത്. ഓടിച്ചെന്നപ്പോള്‍ കണ്ടത് യുവതി വീട്ടില്‍ പ്രസവിക്കുന്നതാണ്. യുവതി രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവ് അടുത്തുണ്ടെങ്കിലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലും. ദമ്പതികള്‍ വാടക വീട്ടില്‍ തനിച്ചായിരുന്നു താമസം. നഴ്സായ ഗ്രെറ്റല്‍ ഉടന്‍ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചെങ്കിലും കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പ്രഥമശുശ്രൂഷയ്ക്കുശേഷം കുഞ്ഞ് കരയാന്‍ തുടങ്ങി. അപ്പോഴേക്കും മറ്റുള്ളവര്‍ വിവരമറിഞ്ഞെത്തി. […]

ക്വാറന്റൈൻ ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : മാധ്യമപ്രവർത്തകനടക്കം നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തലശ്ശേരി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർദ്ദേശിച്ചിരുന്ന ക്വാറന്റൈൻ ലംഘിച്ചെന്ന് വ്യാജ പ്രചാരണവും മാനസിക പീഡനവും നടത്തിയതിൽ മനംനൊന്ത് ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ന്യൂ മാഹി പി.എച്ച്.സിയിലെ കമ്മ്യൂണിറ്റി നഴ്‌സാണ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചത്. മാധ്യമ പ്രവർത്തകൻ എൻ.വി.അജയകുമാർ, ന്യൂമാഹി വില്ലേജ് ഓഫീസർ മുരളി , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കെ.ടി.കെ. മനോജ് കുമാർ, അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. മനോജ് കുമാർ ഒരു വർഷത്തോളമായി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോഗ്യ പ്രവർത്തകയുടെ ആത്മഹത്യ കുറിപ്പിൽ […]