play-sharp-fill
ഡ്യൂട്ടിക്കിടയില്‍ നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചു; പുലര്‍ച്ചെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടു; നേരം പുലരും മുന്‍പ് യുവതി ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്നു; ഹരിപ്പാട് സ്വകാര്യാശുപത്രിയില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനം പുറത്തറിഞ്ഞത് സമൂഹമാധ്യമത്തില്‍  പങ്കുവെച്ച കുറിപ്പോടെ

സ്വന്തം ലേഖകന്‍

ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ ഡ്യുട്ടിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാടെ സ്വകാര്യാശുപത്രിക്കെതിരെയാണ് നഴ്‌സ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ക്കൂടി യുവതി പങ്കുവെച്ച കുറിപ്പിലുടെയാണ് സംഭവം പുറംലോകമറിയുന്നത്.

മൂന്നുമാസമായി ഇവിടെ നഴ്‌സിങ് ട്രെയിനിയായി നില്‍ക്കുന്ന പെണ്‍കുട്ടിക്ക് ജോലിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായപ്പോള്‍ കോവിഡ് പരിശോധനയ്ക്ക് സ്രവം നല്‍കിയശേഷം ജോലിതുടര്‍ന്നു. തുടര്‍ന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിഡ്യൂട്ടിയില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഇവരെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരം പുലരും മുന്‍പ് ആശുപത്രിയില്‍നിന്ന് ഇറക്കിവിട്ടതായാണ് പരാതിയില്‍ പറയുന്നത്. ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്സിനെ വീട്ടുകാര്‍ എത്തിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്.

അതേസമയം പുറത്തിറക്കി നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും മറ്റുള്ളവര്‍ക്കു പകരാതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ ചെയ്തതാകാമെന്നും പരിശോധിച്ചു നടപടി എടുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags :