ശിക്ഷ വധശിക്ഷ തന്നെ…! നിർഭയ വധക്കേസിൽ വിനയ് ശർമ്മയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വധശിക്ഷ തന്നെ. പ്രതി വിനയ് ശർമ്മയുടെ അപേക്ഷ ഡൽഹി കോടതി തള്ളി. രാഷ്ട്രപതിക്ക് ദയാഹർജിക്കായി സമർപ്പിക്കാനുള്ള രേഖകൾ ജയിൽ അധികൃതർ കൈമാറുന്നില്ലെന്ന് ആരോപിച്ച് വിനയ് ശർമ്മയുടെ അഭിഭാഷകൻ സമർപ്പിച്ച അപേക്ഷയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. വിനയ് ശർമ്മ വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നതിന്റെ മെഡിക്കൽ റിപ്പോർട്ട് നൽകുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. എന്നാൽ എല്ലാ രേഖകളും പ്രതികളുടെ അഭിഭാഷകർക്ക് നൽകിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾ വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രോസിക്യൂഷൻ […]

അവസാനമായി ആരെയെങ്കിലും കാണാൻ ആഗ്രഹമുണ്ടോ…? എതെങ്കിലും മതഗ്രന്ഥങ്ങൾ വായിക്കണോ…? നിർഭയ കൊലക്കേസിലെ നാല് പ്രതികളോടും അന്ത്യാഭിലാഷങ്ങൾ ആരാഞ്ഞ് നോട്ടീസ് നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: അവസാന കൂടിക്കാഴ്ചയ്ക്കായി ആരെയാണ് കാണാൻ ആഗ്രഹിക്കുന്നത്? സ്വത്ത് ഉണ്ടെങ്കിൽ, അത് മറ്റൊരാൾക്ക് കൈമാറാൻ അവർ ആഗ്രഹിക്കുന്നുണ്ടോ? മതപുസ്തകം വായിക്കാൻ ആഗ്രഹമുണ്ടോ? നിർഭയ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നാല് പ്രതികൾക്കും അന്ത്യാഭിലാഷങ്ങൾ ആരാഞ്ഞ് നോട്ടീസ് നൽകി. ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നത്. നേരത്തെ ജനുവരി 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ, കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹർജി നൽകിയതോടെ ശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുകയായിരുന്നു. മുകേഷിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയതോടെയാണ് […]

നിർഭയ വധക്കേസിൽ പ്രതി പവൻ കുമാർ ഗുപ്തയ്ക്കും വധശിക്ഷ ; പ്രതി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയ വധക്കേസിലെ പ്രതികളിലൊരാളായ പവൻ കുമാർ ഗുപ്ത നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ബലാത്സംഗത്തിനിരയായയ നിർഭയ കൊല്ലപ്പെടുന്ന സമയത്ത് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിച്ചാണ് പവൻ കുമാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൺ, എ.എസ്.ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജിയിൽ വാദം കേട്ട ശേഷം തള്ളിയത്. 2012 ഡിസംബറിൽ സംഭവം നടക്കുമ്പോൾ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നും ബാലനീതി നിയമപ്രകാരം തന്റെ കേസ് പരിഗണിക്കണമെന്നുമാണ് പവൻ ഗുപ്തയുടെ വാദം. ഇതേവാദം ഉന്നയിച്ച് പവൻ ഗുപ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും […]

നിർഭയ വധക്കേസ് : പ്രതികൾക്ക് തൂക്കുകയർ തന്നെ..! മുകേഷ് സിങ്ങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികൾക്ക് തൂക്കുകയർ തന്നെ. നിർഭയകേസിലെ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. വ്യാഴാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹരജി കൈമാറിയത്. എന്നാൽ ദയാഹർജിക്കൊപ്പം അത് തള്ളണമെന്ന ശുപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിരുന്നു. കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹർജി സമർപ്പിച്ചത്. ഇതേ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. ദയാഹർജി തള്ളണമെന്ന ശിപാർശയോടെയാണ് ഡൽഹി ലഫ്റ്റനൻഡ് ഗവർണർ കേന്ദ്ര ആഭ്യന്തര […]

നിർഭയ വധക്കേസ് : പ്രതി നൽകിയ ദയാഹർജിയും അത് തള്ളണമെന്ന ശുപാർശയും ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ കേസിലെ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹർജിയും ഒപ്പം അത് തള്ളണമെന്ന ശുപാർശയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി. വ്യാഴാഴ്ച രാത്രി രാഷ്ട്രപതി ഭവന് കൈമാറിയത്. ദയാഹർജിക്കൊപ്പം അത് തള്ളണമെന്ന ശിപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി ഇപ്പോൾ ഹർജി രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ പരിഗണനയിലാണ്. കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹരജി സമർപ്പിച്ചത്. ഇതേ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. […]

നാല് പ്രതികളെ ഒരേസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ജയിൽ തീഹാർ ; നിർഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും

സ്വന്തം ലേഖകൻ ന്യൂഡൽഹി: നാല് പ്രതികളെ ഒരോസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ആദ്യത്തെ ജയിൽ തീഹാർ. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാർ ജയിലിൽ തയ്യാറായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെ.സി.ബി എത്തിച്ച് പണികൾ നടത്തിയിരുന്നു.തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുക. അതേസമയം, ദയാ ഹർജി സമർപ്പിക്കുന്നതിന് മുമ്പ് തിരുത്തൽ ഹർജി നൽകാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച നാല് […]

നിർഭയ കൊലക്കേസ് : ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയംകാരനും ; തീഹാർ ജയിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സൂപ്രണ്ടിനും കത്തയച്ചു

  സ്വന്തം ലേഖിക കോട്ടയം : നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയംകാരനും. കോട്ടയം പാലാ കുടക്കച്ചിറ നവീൽ ടോം ജയിംസ്(37) ആണ് തീഹാർ ജയിലിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ സുപ്രണ്ടിനും കത്തയച്ചത്. കുടുംബത്തോടൊപ്പം ഡൽഹിയിലാണ് നവീൽ താമസം. ഡ്രൈവറാണ്. വധശിക്ഷ നടപ്പാക്കാൻ ആരാച്ചാർ ഇല്ലെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഡിസംബർ അഞ്ചിന് സന്നദ്ധത അറിയിച്ച് ഇയാൾ കത്തയച്ചിരുന്നു. തൂക്കിക്കൊല്ലുന്നതിൽ നിന്ന് കിട്ടുന്ന വരുമാനം ചാരിറ്റി പ്രവർത്തനത്തനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.