നാല് പ്രതികളെ ഒരേസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ജയിൽ തീഹാർ ; നിർഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും

നാല് പ്രതികളെ ഒരേസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ജയിൽ തീഹാർ ; നിർഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നാല് പ്രതികളെ ഒരോസമയം തൂക്കിലേറ്റുന്ന രാജ്യത്തെ ആദ്യത്തെ ജയിൽ തീഹാർ. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച നിർഭയ കേസിലെ പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്. കേസിൽ ഉൾപ്പെട്ട നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാർ ജയിലിൽ തയ്യാറായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടിനും ഭൂമിക്കടിയിലേക്കുള്ള തുരങ്കം കുഴിക്കുന്നതിനുമായി കഴിഞ്ഞ ദിവസം ജയിൽ വളപ്പിൽ ജെ.സി.ബി എത്തിച്ച് പണികൾ നടത്തിയിരുന്നു.തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ കൈമാറുക. അതേസമയം, ദയാ ഹർജി സമർപ്പിക്കുന്നതിന് മുമ്പ് തിരുത്തൽ ഹർജി നൽകാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച നാല് പ്രതികളിൽ മൂന്നു പേർ തിഹാർ ജയിൽ അധികൃതരോട് പറഞ്ഞിരുന്നു. ഡിസംബർ 18ന് കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂർ സമർപ്പിച്ച പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെ പിന്നാലെയാണ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റവാളിക്ക് അവസാനമായി സാധ്യമാകുന്ന നിയമ മാർഗമാണ് തിരുത്തൽ ഹർജി. ചേമ്പറിലാണ് സാധാരണയായി തിരുത്തൽ ഹർജികൾ പരിഗണിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ ദയാ ഹർജി സമർപ്പിക്കാനുള്ള നോട്ടീസ് ഡിസംബർ 18ന് പ്രതികൾക്ക് അധികൃതർ അയച്ചിരുന്നു. നിർഭയ കേസിൽ പ്രതികൾക്ക് മരണ വാറന്റ് പുറപ്പെടുവിച്ചതിലുള്ള വാദം പരിഗണിക്കുന്നത് പാട്യാല ഹൗസ് കോടതി ഡിസംബർ ഏഴിലേക്ക് മാറ്റിയിരുന്നു.

നിർഭയ കൊല്ലപ്പെട്ട് ഏഴ് വർഷം തികയുമ്പോഴാണ് കേസിലെ പ്രതികളായ നാല് പേർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വരുന്നത്. 2012 ഡിസംബർ 16 ന് രാത്രിയായിരുന്നു ആറുപേർ ചേർന്ന് നിർഭയ എന്ന 23 കാരിയെ പൈശാചികമായി ബലാത്സംഗം ചെയ്തത്.