നിർഭയ വധക്കേസ് : പ്രതികൾക്ക് തൂക്കുകയർ തന്നെ..! മുകേഷ് സിങ്ങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

നിർഭയ വധക്കേസ് : പ്രതികൾക്ക് തൂക്കുകയർ തന്നെ..! മുകേഷ് സിങ്ങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികൾക്ക് തൂക്കുകയർ തന്നെ. നിർഭയകേസിലെ പ്രതി മുകേഷ് സിങ് സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. വ്യാഴാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹരജി കൈമാറിയത്. എന്നാൽ ദയാഹർജിക്കൊപ്പം അത് തള്ളണമെന്ന ശുപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിരുന്നു.

കേസിലെ മുകേഷ് അടക്കമുള്ള നാല് പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് മുകേഷ് ദയാഹർജി സമർപ്പിച്ചത്. ഇതേ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദയാഹർജി തള്ളണമെന്ന ശിപാർശയോടെയാണ് ഡൽഹി ലഫ്റ്റനൻഡ് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ഡൽഹി സർക്കാറും ദയാഹരജി തള്ളണമെന്ന ശുപാർശയാണ് നൽകിയിരിക്കുന്നത്. മുകേഷിന് പുറമേ വിനയ് ശർമ, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരാണ് നിർഭയ വധക്കേസിലെ പ്രതികൾ.