play-sharp-fill

മൃതദേഹം പൊതുദർശനത്തിന് വയ്ക്കരുത്, ഉടൻ സംസ്‌കരിക്കണം ; പ്രതികളുടെ ബന്ധുക്കൾക്ക് കർശന നിർദ്ദേശവുമായി പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയ വധക്കേസിൽ തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധുക്കൾക്ക് പൊലീസിന്റെ കർശന നിർദേശം. തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കുകയോ സംസ്‌കാരം വൈകിപ്പിക്കുകയോ ചെയ്യരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പോസ്റ്റുമോർട്ടത്തിനായി മൃദേഹങ്ങൾ തിഹാർ ജയിലിന് സമീപമുള്ള ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ അഞ്ചരയോടെയാണ് നിർഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റിയത്. പ്രതികളായ മുകേഷ് സിംഗ്, പവൻ ഗുപ്ത, […]

ഭർത്താവ് മരിച്ചാൽ വിധവയായി ജീവിക്കാൻ താൽപര്യമില്ല, വിവാഹ മോചനം തരണം ; നിർഭയക്കേസ് പ്രതികളെ തൂക്കിലേറ്റാനിരിക്കെ പ്രതി അക്ഷയ്കുമാർ സിങ്ങിന്റെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : എന്റെ ഭർത്താവ് നിരപരാധിയാണ്, ഭർത്താവ് മരിച്ചാൽ വിധവയായി ജീവിക്കാൻ ആഗ്രഹമില്ലെന്ന് അറിയിച്ച് നിർഭയവധക്കേസിലെ പ്രതിയായ അക്ഷയ്‌സിങ്ങിന്റെ ഭാര്യ കോടതിയെ സമീപിച്ചു. പ്രതികളെ തൂക്കിലേറ്റാനിരിക്കെ പ്രതി അക്ഷയ്കുമാർ സിങ്ങിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് പ്രതികളെ തൂക്കിലേറ്റുന്നത്. നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാനുള്ള കഴുമരം തിഹാർ ജയിലിൽ ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് കേസിൽ പ്രതിയായ അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനിത സിങ്ങ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭർത്താവ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഹിന്ദുവിവാഹ നിയമപ്രകാരം […]

വധശിക്ഷ ഒന്നിന് ആരാച്ചാർക്ക് കൂലി ഇരുപതിനായിരം രൂപ ; തീഹാർ ജയിലിൽ വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികളെ തൂക്കിലേറ്റുന്ന ആരാച്ചാർക്ക് വധശിക്ഷ ഒന്നിന് ഇരപതിനാരം രൂപയാണ് കൂലി. നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ 20ന് നടക്കാനിരിക്കേ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാർ പവൻ ജലാദിനെ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ മീററ്റിൽ എത്തി തിഹാർ ജയിൽ അധികൃതർ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇത് നാലാം തവണയാണ് ആരാച്ചാരെ വധശിക്ഷ നടപ്പാക്കാൻ തിഹാർ ജയിൽ അധികൃതർ എത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും മരണവാറന്റ് കോടതി സ്റ്റേ ചെയ്തിരുന്നു. പ്രതികൾ പുനപരിശോധനാ ഹർജിയും ദയാഹർജിയും നൽകിയതോടെയാണ് വധശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചിരുന്നത്. […]

നിർഭയക്കേസ് പ്രതികളെ മാർച്ച് 20 ന് തൂക്കിലേറ്റും ; ആരാച്ചാരോട് ചൊവ്വാഴ്ച ഹാജരാകാൻ നീർദ്ദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി : നിർഭയക്കേസ് പ്രതികളെ മാർച്ച് ഇരുപതിന് തൂക്കിലേറ്റും. ആരാച്ചാരോട് ചൊവ്വാഴ്ച ഹാജരാകൻ തീഹാർ ജയിൽ അധികൃതർ നിർദ്ദേശം നൽകി. വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുൻപ് ജയിലിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജയിൽ അധികൃതർ പവൻ ജല്ലാദിനെ അറിയിച്ചു. മാർച്ച് 20 നാണ് പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കുന്നത്.കേസിൽ പ്രതികളായ മുകേഷ്, പവൻ കുമാർ ഗുപ്ത, വിനയ് എന്നിവർ ബന്ധുക്കളുമായി നേരത്തെ മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച നടത്തേണ്ട അവസാന ദിവസം സംബന്ധിച്ച് അക്ഷയ് ഠാക്കൂറിന്റെ ബന്ധുക്കൾക്ക് അധികൃതർ കത്തയച്ചിട്ടുണ്ട്. കേസിലെ പ്രതികൾക്ക് […]

ചൊവ്വാഴ്ച വധശിക്ഷയുണ്ടാവില്ല ; നിർഭയക്കേസ് പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ചൊവാഴ്ച ഉണ്ടാവില്ല. കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ വിശദമായ നടപടിക്രമങ്ങളലേക്കൊന്നും സുപ്രീംകോടതി കടന്നില്ല, ഹർജി പരിഗണിച്ച ഉടനെ തന്നെ തള്ളുന്നതായി ജസ്റ്റിസ് അറിയിക്കുകയായിരുന്നു. ഇതിന് പുറമെ തിങ്കളാഴ്ച വിചാരണക്കോടതിയിലും പവൻ ഗുപ്ത ഹർജി നൽകിയിട്ടുണ്ട്. തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കണമെന്ന് കാണിച്ച് പുറപ്പെടുവിച്ച മരണവാറണ്ട് […]

നിർഭയ വധക്കേസ്: ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.ആർ ഭാനുമതി കുഴഞ്ഞു വീണു

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ വധക്കേസിന്റെ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു. തുടർന്ന് കോടതി ജീവനക്കാർ ജഡ്ജിയെ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ചേബംറിലെത്തിച്ച ജഡ്ജിയെ സുപ്രീംകോടതി ഡോക്ടർമാരെത്തിയാണ് പരിശോധിച്ചത്. പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സർക്കാർ ഹർജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. ഈ തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഹർജി മാറ്റുന്ന കാര്യത്തിൽ വിധി പറയാൻ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു . അശോക് ഭൂഷൺ തീരുമാനം പറയുന്നതിനിടെ ഒരു ഭാഗത്തേക്ക് […]

വധശിക്ഷ ഇനിയും വൈകും…! വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ല : കേന്ദ്രസർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെവധശിക്ഷ ഇനിയും വൈകും. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ല. മരണവാറന്റ് സ്റ്റേ ചെയ്തത് പിൻവലിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിർഭയവധക്കേസിലെ പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുള്ള കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. കക്ഷി ചേർന്നിട്ടുള്ള എല്ലാവരുടെയും വാദങ്ങൾ കേട്ട ശേഷം ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് ജസ്റ്റിസ് സുരേഷ് കൈഠ് വ്യക്തമാക്കിയിരുന്നത്. അതേസമയം വധശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ ബോധപൂർവം ശ്രമിക്കുകയാണെന്ന് […]

വൈകിയാലും ശിക്ഷ വധശിക്ഷ തന്നെ…! വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വൈകിയാലും നിർഭയവധക്കേസിലെ പ്രതികൾക്ക് വധശിക്ഷ തന്നെയായിരിക്കും. വിധിക്കപ്പെട്ട വിനയ് കുമാർ ശർമയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വിനയ് ശർമയുടെ ദയാഹർജി തള്ളിയത്. ദയാഹർജി തള്ളണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം ശുപാർശ നൽകിയിരുന്നു. നിർഭയ കേസിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മരണ വാറണ്ട് വെള്ളിയാഴ്ച ഡൽഹി കോടതി സ്‌റ്റേ ചെയ്തിരുന്നു. പവൻ ഗുപ്ത, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നിവർ നൽകിയ ഹർജിയിൽ ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയാണ് വിധി പറഞ്ഞത്. […]

ആരാച്ചാരെത്തി ; ഇനി തീഹാർ ജയിലിൽ ശിക്ഷ നടപ്പാക്കിയാൽ മതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആരാച്ചാരെത്തി, ഇനി ശിക്ഷ നടപ്പിലാക്കിയാൽ മതി. നിർഭയ വധക്കേസിൽ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ വിധിച്ചിരിക്കുന്ന പ്രതികളെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിലേക്ക് ആരാച്ചാർ എത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി സിന്ധി റാം(പവൻ ജല്ലാദ്) ആണ് ജയിലിൽ ഔദ്യോഗികമായി ആരാച്ചാർ ജോലിയിൽ ജോയിൻ ചെയ്തത്. വധശിക്ഷ നടപ്പാക്കുന്ന മൂന്നാം നമ്പർ ജയിലിലെ സ്ഥലം അദ്ദേഹം പരിശോധിച്ചു. ഒരാളെ തൂക്കിലേറ്റുന്നതിന് 15000 രൂപയാണ് ആരാച്ചാർക്ക് പ്രതിഫലം ലഭിക്കുക. നാല് പേരുടെ ശിക്ഷ നടപ്പാക്കുന്നതിന് മൊത്തം 60,000 രൂപ പ്രതിഫലം നൽകുമെന്ന് സീനിയർ ജയിൽ ഓഫീസർ […]

നിർഭയക്കേസ് പ്രതികൾക്ക് തൂക്കുകയർ തന്നെ..! രാഷ്ട്രപതി ദയാഹർജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാവില്ല : സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിർഭയക്കേസ് പ്രതികൾക്ക് തൂക്കുകയർ തന്നെ. കാരണം വിശദീകരിക്കതെ ദയാഹർജി തള്ളിയതെന്ന് ആരോപിച്ച് നിർഭയ കേസ് പ്രതി മകേഷ് സിംഗ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. രാഷ്ട്രപതി, ദയാഹർജി തള്ളിയ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി ജസ്റ്റിസ് ആർ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച് എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തിൽ ദയാഹർജി പരിഗണിച്ചതിൽ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി.താനടക്കം ജയിലിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിംഗ് സുപ്രീം […]