ചൊവ്വാഴ്ച വധശിക്ഷയുണ്ടാവില്ല ; നിർഭയക്കേസ് പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി

ചൊവ്വാഴ്ച വധശിക്ഷയുണ്ടാവില്ല ; നിർഭയക്കേസ് പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ചൊവാഴ്ച ഉണ്ടാവില്ല. കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന നിർഭയ കേസിലെ പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ വിശദമായ നടപടിക്രമങ്ങളലേക്കൊന്നും സുപ്രീംകോടതി കടന്നില്ല, ഹർജി പരിഗണിച്ച ഉടനെ തന്നെ തള്ളുന്നതായി ജസ്റ്റിസ് അറിയിക്കുകയായിരുന്നു.

ഇതിന് പുറമെ തിങ്കളാഴ്ച വിചാരണക്കോടതിയിലും പവൻ ഗുപ്ത ഹർജി നൽകിയിട്ടുണ്ട്. തിരുത്തൽ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കണമെന്ന് കാണിച്ച് പുറപ്പെടുവിച്ച മരണവാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പവൻ ഗുപ്ത വിചാരണക്കോടതിയായ പാട്യാല ഹൗസ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളിയതിനാൽ ഈ ഹർജിയും വിചാരകോടതി തള്ളാനാണ് സാധ്യത. എങ്കിലും പ്രതികളുടെ വധശിക്ഷ ചൊവ്വാഴ്ച നടപ്പാക്കാൻ സാധ്യതയില്ല.