play-sharp-fill
നിർഭയ വധക്കേസ്: ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.ആർ ഭാനുമതി കുഴഞ്ഞു വീണു

നിർഭയ വധക്കേസ്: ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ.ആർ ഭാനുമതി കുഴഞ്ഞു വീണു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ വധക്കേസിന്റെ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആർ ഭാനുമതി കോടതിയിൽ കുഴഞ്ഞു വീണു. തുടർന്ന് കോടതി ജീവനക്കാർ ജഡ്ജിയെ കോടതിയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ചേബംറിലെത്തിച്ച ജഡ്ജിയെ സുപ്രീംകോടതി ഡോക്ടർമാരെത്തിയാണ് പരിശോധിച്ചത്.

പ്രതികളെ വെവ്വേറെ തൂക്കണം എന്ന കേന്ദ്ര സർക്കാർ ഹർജി പരിഗണിക്കുന്നത് ഈമാസം 20 ലേക്ക് മാറ്റിയിരുന്നു. ഈ തീരുമാനം പറയുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഹർജി മാറ്റുന്ന കാര്യത്തിൽ വിധി പറയാൻ ജസ്റ്റിസ് അശോക് ഭൂഷനോട് ആവശ്യപ്പെട്ടു . അശോക് ഭൂഷൺ തീരുമാനം പറയുന്നതിനിടെ ഒരു ഭാഗത്തേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group