നിർഭയക്കേസ് പ്രതികളെ മാർച്ച് 20 ന് തൂക്കിലേറ്റും ; ആരാച്ചാരോട് ചൊവ്വാഴ്ച ഹാജരാകാൻ നീർദ്ദേശം

നിർഭയക്കേസ് പ്രതികളെ മാർച്ച് 20 ന് തൂക്കിലേറ്റും ; ആരാച്ചാരോട് ചൊവ്വാഴ്ച ഹാജരാകാൻ നീർദ്ദേശം

സ്വന്തം ലേഖകൻ

ന്യൂഡൽഹി : നിർഭയക്കേസ് പ്രതികളെ മാർച്ച് ഇരുപതിന് തൂക്കിലേറ്റും. ആരാച്ചാരോട് ചൊവ്വാഴ്ച ഹാജരാകൻ തീഹാർ ജയിൽ അധികൃതർ നിർദ്ദേശം നൽകി. വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുൻപ് ജയിലിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജയിൽ അധികൃതർ പവൻ ജല്ലാദിനെ അറിയിച്ചു. മാർച്ച് 20 നാണ് പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കുന്നത്.കേസിൽ പ്രതികളായ മുകേഷ്, പവൻ കുമാർ ഗുപ്ത, വിനയ് എന്നിവർ ബന്ധുക്കളുമായി നേരത്തെ മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ച നടത്തേണ്ട അവസാന ദിവസം സംബന്ധിച്ച് അക്ഷയ് ഠാക്കൂറിന്റെ ബന്ധുക്കൾക്ക് അധികൃതർ കത്തയച്ചിട്ടുണ്ട്. കേസിലെ പ്രതികൾക്ക് ആഴ്ചയിൽ ഒരിക്കൽ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ജയിൽ അധികൃതർ ഇപ്പോഴും നൽകുന്നുണ്ട്. മാർച്ച് 17 ന് പവൻ ജല്ലാദ് ജയിലിൽ എത്തിയ ശേഷമാണ് ഡമ്മികളെ തൂക്കിലേറ്റി പരിശോധന നടത്തുക. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രതികളുടെ ആരോഗ്യനില ഡോക്ടർ പരിശോധിക്കും. ഇതിന് പുറമേ അവർക്ക് കൗൺസിലിംഗ് നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പ്രതികൾക്ക് ദയാവധത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ രാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മാർച്ച് 20 വധശിക്ഷ നടത്തണമെന്നുള്ള മരണ വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.