സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിൽ നിന്നും എൻ.ഐ.എ കണ്ടെടുത്തത് 2000 ജി.ബി. ഡിജിറ്റൽ വിവരങ്ങൾ ; മന്ത്രിപുത്രനുമായുള്ള ആശയവിനിമയം വരെ ഇതിലുണ്ടെന്ന് റിപ്പോർട്ടുകൾ : സ്വപ്‌ന നൽകിയ മൊഴികളിൽ പലതും വ്യാജമാണെന്നും അന്വേഷണ സംഘം

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരിൽ നിന്നും പിടികൂടിയ മൊെബെൽ ഫോണുകളിൽനിന്നും ലാപ്‌ടോപ്പുകളിൽനിന്നുമായി എൻ.ഐ.എ. കണ്ടെടുത്തത് 2000 ജി.ബി. ഡിജിറ്റൽ വിവരങ്ങൾ. ഇതിൽ ലൈഫ് ഇടപാടിൽ ആരോപണ വിധേയനായ മന്ത്രിപുത്രനുമായുള്ള ആശയവിനിമയവും ഇതിലുണ്ടെന്ന് സൂചന. സന്ദീപ് നായർ, സ്വപ്‌ന സുരേഷ് എന്നിവരിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്ത ആറ് മൊെബെൽ ഫോണുകൾ, രണ്ട് ലാപ്‌ടോപ്പുകൾ തുടങ്ങിയവയാണ് സിഡാക്കിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയത്. സ്വപ്‌ന നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നും അവയിൽ പലതും […]

കത്തിയതോ, കത്തിച്ചതോ? തീപിടുത്തം ഉണ്ടായത് നാല് വർഷത്തെ മുഴുവൻ രേഖകളും കോൺസുലേറ്റുമായുള്ള കത്തിടപാടുകളും ഹാജരാക്കാൻ എൻ.ഐ.എ നിർദ്ദേശം നൽകി മണിക്കൂറുകൾക്കകം ; എൻ.ഐ.എ പരിശോധന നടത്താനിരിക്കെ സെക്രട്ടറിയേറ്റിൽ ഉണ്ടായ തീപിടുത്തം അട്ടിമറിയെന്ന് സൂചനകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ ആവശ്യപ്പെട്ട രേഖകളെല്ലാം സംസ്ഥാന സർക്കാർ ഹാജരാക്കാതിരുന്നതിനെ തുടർന്ന് സെക്രട്ടേറിയറ്റിൽ എൻ.ഐ.എ പരിശോധന നടത്താനിരിക്കെയാണ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടായത്. എൻ.ഐ.എ റെയ്ഡിന് തയ്യാറെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സംശയം. തീപിടുത്തത്തിൽ കത്തിനശിച്ച ഫയലുകളുടെ ബാക്ക് അപ്പും ഇഫയലുമില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുകയും ചെയ്തു. തീപിടുത്തിനുള്ള കാരണം കമ്പ്യൂട്ടറിൽ നിന്നുള്ള ഷോർട്ട്‌സർക്യൂട്ടാണെന്നായിരുന്നു ആദ്യവിശദീകണം. പിന്നീട് എ.സി സ്വിച്ചിൽ നിന്നാണ് തീപിടിത്തമെന്ന് പിന്നീട് മാറ്റിപ്പറയുകയും ചെയ്തു. ദിവസങ്ങളായി ഓണായിക്കിടന്ന ഫാൻ കത്തിയതാണെന്നാണ് ഒടുവിലത്തെ വിശദീകരണം. കേസുമായി […]

തമിഴ്‌നാട്ടിൽ ഐ.എസ് വേട്ട ; ആറിടത്ത് എൻ.ഐ.എ റെയ്ഡ്, നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

  സ്വന്തം ലേഖിക ചെന്നൈ: അന്താരാഷ്ട്ര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ തമിഴ്‌നാട്ടിൽ ആറിടത്ത് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. കോയമ്പത്തൂരിൽ രണ്ടിടത്തും ഇളയൻഗുഡി, ട്രിച്ചി, കായൽപട്ടണം, നാഗപട്ടണം എന്നിവിടങ്ങളിലാണു പരിശോധന നടത്തിയത്. കോയമ്പത്തൂർ ജി.എം നഗറിലെ നിസാർ, ലോറിപെട്ടിലെ സൗരിദിൻ എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ നിർണായകവിവരങ്ങൾ ലഭിച്ചതായാണു സൂചന. കഴിഞ്ഞ മാസങ്ങളായി എൻ.ഐ.എ. കോയമ്പത്തൂരിൽ ഊർജിതമായി റെയ്ഡുകൾ നടത്തി വരികെയാണ്. ദക്ഷിണേന്ത്യയിലെ ആർ.എസ്.എസ്, ബി.ജെ.പി. നേതാക്കളെയും ഹൈന്ദവസംഘടനാ ഭാരവാഹികളെയും ഭീകരർ ലക്ഷ്യമിടുന്നതായ സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ ആറ് […]