play-sharp-fill

രാമനവമി ആഘോഷത്തിനിടെ സംഘർഷം : ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി..! എന്‍ഐഎ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: രാമനവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിൽ ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി. എന്‍ഐഎ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. കേസന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ബംഗാള്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം മുഴുവന്‍ തെളിവുകളും രണ്ടാഴ്ചയ്ക്കകം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ടി എസ് ശിവാഗ്നനം അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ബംഗാളിലെ ഹൗറ ജില്ലയിലെ ശിബ്പൂരിലാണ് രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.സംഘര്‍ഷങ്ങള്‍ക്കിടെ ബോംബ് […]

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎ ഏറ്റെടുത്തു..! അന്വേഷണ ചുമതല കൊച്ചി യൂണിറ്റിന്; കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഷാറൂഖിനെ വിയ്യൂര്‍ ജയിലിലേക്കു മാറ്റും

സ്വന്തം ലേഖകൻ കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. സംഭവത്തില്‍ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘം കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെട്ടില്ല. ഷാറൂഖിനെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്കു മാറ്റും. റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയും […]

കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവര്‍ത്തകന്‍ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ

സ്വന്തം ലേഖകൻ കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകനോട് സ്ഥലത്തെ ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ നല്‍കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎ. കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്‌എസ് – ബിജെപി പരിപാടികളുടെ വിവരങ്ങള്‍ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്ക്വാഡിന് കൈമാറാനായിരുന്നു നിര്‍ദേശം. പിഎഫ്‌ഐ റിപ്പോര്‍ട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവര്‍ത്തിച്ചതെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. ആര്‍എസ്‌എസ് – ബിജെപി പരിപാടിളുടെ നോട്ടീസുകള്‍ ഇയാളുടെ വീട്ടില്‍ നടത്തിയ […]

കെ.എം ഷാജിയും കെ.ടി ജലീലും ഉൾപ്പെട്ട മുക്കൂട്ട് സഖ്യത്തിനും കുരുക്ക് മുറുകുന്നു ; മുക്കൂട്ട് സഖ്യത്തിന് തീവ്രവാദ ബന്ധം ഉണ്ടോയെന്നും എൻ.ഐ.എ അന്വേഷണം : മന്ത്രിയ്ക്ക് വിലങ്ങുതടിയായി കസ്റ്റംസ് – എൻ.ഐ.എ അന്വേഷണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തനിയ്‌ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്കെതിരെ തെളിവുകൾ കൊണ്ടുവരാൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കില്ലെന്ന് അധിക ആത്മവിശ്വാസം ഇനി കെ.ടി.ജലീലിനെ അധികകാലം തുണച്ചേക്കില്ല. കസ്റ്റംസ്-എൻഐഎ അന്വേഷണം മന്ത്രിക്ക് വലിയ വിലങ്ങുതടിയാവും. . മന്ത്രിക്ക് എതിരായ തെളിവുകൾ മുഴുവൻ എൻഐഎയും കസ്റ്റംസും ശേഖരിച്ച് കഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന. നയതന്ത്ര വഴിയിലെ സ്വർണ്ണക്കടത്തും സിമി ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളിലുമാണ് കെ.ടി ജലീലിനെതിരെ ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതോടൊപ്പമാണ് കെ.ടി ജലീലിന് ബന്ധമുള്ള മുക്കൂട്ട് സംഘത്തിലേക്കും അന്വേഷണം എത്തിയിരിക്കുന്നത്. ജലീൽ ലീഗിലിരിക്കെയുള്ള മുക്കൂട്ട് സഖ്യവുമായുള്ള ബന്ധം ഇപ്പോഴും അതേ […]

ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും ഒരുമിച്ചിരുത്തി എൻ.ഐ.എ ചോദ്യം ചെയ്യുന്നു ; കേസിൽ ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത് മൂന്നാം തവണ

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. കേസിൽ മൂന്നാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിന്റെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി മുഖ്യപ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിനെ കോടതി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് സ്വപ്‌ന സുരേഷ് ഉൾപ്പെടെയുളള പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ശിവശങ്കറിനെ വീണ്ടും […]

സ്വപ്‌ന സുരേഷ്‌ നാല് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ ; ചോദ്യം ചെയ്യൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ : എല്ലാദിവസവും ബന്ധുക്കളെ കാണാനും സ്വപ്‌നയ്ക്ക് അനുമതി

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ. കോടതിയാണ് സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച സ്വപ്നയെ വീണ്ടും കോടതിയിൽ ഹാജരാക്കും. സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതോടെ എൻ.ഐ.എ. അന്വേഷണത്തിൽ നിർണായക പുരോഗതിയായിരിക്കും ഉണ്ടാവുക. ഇതുവരെ അന്വേഷണത്തിലൂടെ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നാല് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതേസമയം നിലവിൽ തനിക്ക് […]

സ്വപ്‌ന സുരേഷിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുമ്പോൾ ഒരോ ദിനവും നിർണ്ണായകമാവുന്നത് മന്ത്രി ജലീലിനും ശിവശങ്കറിനും ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈന്തപ്പഴം വിതരണത്തിനായി സ്വപ്‌ന സുരേഷിനൊപ്പം എത്തിയ മൂന്ന് വനിതകളെക്കുറിച്ചും അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരോഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി എൻഐഎ ഇന്നു കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഒരോ ദിനവും അത് നിർണ്ണായകമാകുക മന്ത്രി കെടി ജലീലിനും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനുമായിരിക്കും. എം. ശിവശങ്കർ, മന്ത്രി കെ.ടി. ജലീൽ, മറ്റു ചില മന്ത്രിമാർ എന്നിവരുമായുള്ള സ്വപ്നയുടെ അടുപ്പത്തിന്റെ ഡിജിറ്റൽ തെളിവുകൾ എൻഐഎയ്ക്ക് ലഭ്യമായിട്ടുണ്ട്. അതിനാൽ തന്നെ മുന്നോട്ടുള്ള ചോദ്യം ചെയ്യലുകൾ നിർണ്ണായകമാണ്. കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷറേറ്റിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്വപ്‌നാ […]

ജലീലിന് കുരുക്ക് മുറുകുന്നു : മന്ത്രി അമേരിക്കയിലേക്കും ഗൾഫിലേക്ക് നടത്തിയ വിദേശയാത്രകളെത്ര, യാത്രാലക്ഷ്യം എന്നിവയും എൻ.ഐ.എ നിരീക്ഷണത്തിൽ ;കോൺസുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങൾ, ഇന്തപ്പഴം എന്നിവയുടെ ഉറവിടത്തെക്കുറിച്ചും അതിശക്തമായ അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരെ കുരുക്ക് മുറുകുന്നു. കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസിൽ ജലീലിന്റെ വിദേശയാത്രകളുൾപ്പടെ എൻ.ഐ.എ. അന്വേഷിക്കും. മന്ത്രി അമേരിക്കയിലും ഗൾഫിലും നടത്തിയ വിദേശയാത്രകളാണ് പ്രധാനമായും അന്വേഷണപരിധിയിൽ വരിക. മന്ത്രിയുടെ അമേരിക്കൻ യാത്രയിൽ പാക്കിസ്ഥാൻ സംഘനടയുടെ പരിപാടിയിൽ പങ്കെടുത്തുവെന്ന ആരോപണവും ഇപ്പോൾ സജീവമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ജലീലിനെ വീണ്ടും എൻഐഎ ചോദ്യം ചെയ്യും. ജലീൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് നടത്തിയ യാത്രകൾ എത്ര അവയുടെ ലക്ഷ്യം എന്നിവയും പരിശോധിക്കും. ഇതിന് പുറമെ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ […]

ആഹാരം കഴിക്കാൻ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് മുർഷിദ് പാതാളത്ത് എത്തിയത്, ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് പണിക്ക് പോയിരുന്നത് ; അതിന് കാരണമായി പറഞ്ഞത് വീട്ടിലേക്ക് പണം അയക്കേണ്ട ആവശ്യമില്ലെന്നായിരുന്നു :പെരുമ്പാവൂരിൽ നിന്നും എൻ.ഐ.എ പിടികൂടിയ അൽഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് സഹവാസിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്‌

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് എൻഐഎ പിടികൂടിയ അൽ ഖ്വയ്ദ പ്രവർത്തകൻ മുർഷിദ് ഹസനെ കുറിച്ച് കൂടുതൽ വെൡപ്പെടുത്തലുമായി മുർഷിദിന്റെ സഹവാസി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സമയത്താണ് പാതാളത്ത് എത്തിയതെന്ന് സഹവാസി പറഞ്ഞു. മുർഷിദ് ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് ജോലിക്ക് പോയിരുന്നത്. ജോലി ചെയ്ത് വീട്ടിലേക്ക് പണം അയ്‌ക്കേണ്ട ആവശ്യമില്ലെന്നതായിരുന്നു ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ജോലിക്ക് പോകാത്തതിന് അയാൾ പറഞ്ഞിരുന്ന ന്യായീകരണമെന്നും മുർഷിദിന്റെ സഹവാസിയായിരുന്ന യുവാവ് പറയുന്നു. ജോലി ഇല്ലെന്നും ഹോട്ടലിൽ നിന്ന് […]

ജൂൺ ആദ്യം ഒരു ഫോണിൽ നിന്നും സ്വപ്‌നയ്ക്ക് എത്തിയ ശബ്ദസന്ദേശത്തിന് മന്ത്രി ജലീലിന്റെ ശബ്ദവുമായി സാമ്യം ; ജലീലിന്റെ ശബ്ദസാമ്പിളെടുത്ത് പരിശോധന നടത്താൻ ആലോചനയുമായി എൻ.ഐ.എ : ഡിലീറ്റ് ചെയ്ത സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യൽ ഉടൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയുള്ള സ്വപ്‌നാ സരേഷിന്റെ ചോദ്യം ചെയ്യൽ ഇനി നിർണ്ണായകം. സ്വപ്‌ന സുരേഷിന്റെ മൊബൈൽ ഫോണിൽ നിന്നും വീണ്ടെടുത്ത ഓരോ തെളിവിനും ഇനി ഉത്തരം നൽകേണ്ടി വരും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്വപ്‌നയ്ക്ക് പുറമെ സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച് ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. ശിവശങ്കറിനെ കുടുക്കാനുള്ള തെളിവുകൾ ചാറ്റിൽ ഉണ്ടെന്നാണ് സൂചന. ഇതോടൊപ്പം സ്വപ്നയുടെ ഡിലീറ്റ് […]