play-sharp-fill
കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവര്‍ത്തകന്‍ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ

കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവര്‍ത്തകന്‍ ഹിറ്റ് ലിസ്റ്റിലേക്ക് വിവരങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ

സ്വന്തം ലേഖകൻ

കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവര്‍ത്തകനോട് സ്ഥലത്തെ ബിജെപി – ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ നല്‍കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എന്‍ഐഎ.

കൊല്ലം ജില്ലയില്‍ നടക്കുന്ന ആര്‍എസ്‌എസ് – ബിജെപി പരിപാടികളുടെ വിവരങ്ങള്‍ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്ക്വാഡിന് കൈമാറാനായിരുന്നു നിര്‍ദേശം. പിഎഫ്‌ഐ റിപ്പോര്‍ട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവര്‍ത്തിച്ചതെന്ന് എന്‍ഐഎ അറിയിച്ചിരുന്നു.

കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. ആര്‍എസ്‌എസ് – ബിജെപി പരിപാടിളുടെ നോട്ടീസുകള്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ര്‍ വ്യക്തമക്കുന്നു.

Tags :