play-sharp-fill
രാമനവമി ആഘോഷത്തിനിടെ സംഘർഷം : ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി..! എന്‍ഐഎ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു

രാമനവമി ആഘോഷത്തിനിടെ സംഘർഷം : ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി..! എന്‍ഐഎ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു

സ്വന്തം ലേഖകൻ

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിൽ ബംഗാള്‍ സര്‍ക്കാരിന് തിരിച്ചടി. എന്‍ഐഎ അന്വേഷണത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.

കേസന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര ഏജന്‍സിക്ക് കൈമാറാന്‍ ബംഗാള്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം മുഴുവന്‍ തെളിവുകളും രണ്ടാഴ്ചയ്ക്കകം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ടി എസ് ശിവാഗ്നനം അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാളിലെ ഹൗറ ജില്ലയിലെ ശിബ്പൂരിലാണ് രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.സംഘര്‍ഷങ്ങള്‍ക്കിടെ ബോംബ് സ്‌ഫോടനങ്ങളുണ്ടായതായി സുവേന്ദു അധികാരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

അതു കൊണ്ടു തന്നെ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ മതിയാകില്ലെന്നും, എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സുവേന്ദു അധികാരി ആവശ്യപ്പെട്ടത്.

Tags :