ഡല്‍ഹി മദ്യനയം; മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചു

ഡല്‍ഹി മദ്യനയം; മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചു

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ കെജ്രിവാള്‍ സര്‍ക്കാറിലെ മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചു.

മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയുടെ ഏകാംഗ ബെഞ്ച് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഹൈകോടതി നടപടിക്കെതിരെ സിസോദിയ സുപ്രീംകോടതിയെ സമീപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനീഷ് സിസോദിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചത്.

സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കണക്കിലെടുത്ത് റോസ് അവന്യൂ കോടതി സിസോദിയയുടെ കസ്റ്റഡി ജൂണ്‍ ഒന്നുവരെ നീട്ടി. കൂടാതെ, സിസോദിയക്ക് ജയിലില്‍ മേശയും കസേരയും പുസ്തകങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഡല്‍ഹി മദ്യനയം രൂപീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നും ഡല്‍ഹിയിലെ മദ്യവില്‍പ്പന ചില ഗ്രൂപ്പുകള്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തില്‍ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് സി.ബി.ഐയുടെ ആരോപണം. കൂടാതെ, 2022 ജൂലൈക്ക് മുമ്ബ് സിസോദിയ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകള്‍ നശിപ്പിച്ചുവെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതായും സി.ബി.ഐ വ്യക്തമാക്കി.

2020 ജനുവരി ഒന്നു മുതല്‍ 2022 ആഗസ്ത് 19 വരെ മൂന്ന് ഫോണുകള്‍ സിസോദിയ ഉപയോഗിച്ചിട്ടുണ്ട്. അവസാനം ഉപയോഗിച്ച ഫോണ്‍ പിടിച്ചെടുത്തു. മറ്റ് രണ്ട് ഫോണുകള്‍ സിസോദിയ നശിപ്പിച്ചുവെന്നും സി.ബി.ഐ വ്യക്തമാക്കി. ഫെബ്രുവരി 26നാണ് സി.ബി.ഐ സിസോദിയയെ അറസ്ററ് ചെയ്തത്.

Tags :