ഗള്‍ഫില്‍ വെച്ച്‌ ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം; കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് പരാതിക്ക് കാരണം

സ്വന്തം ലേഖകൻ കോട്ടയം: ഗള്‍ഫില്‍ വെച്ച്‌ ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് പരാതിക്ക് കാരണം. ലക്ഷദ്വീപ് സ്വദേശിനിയായ സഫിയയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വിവാഹിതനായ ജയകുമാര്‍ കഴിഞ്ഞ നാല് വര്‍ഷമായി സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്. നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ ഇവര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ജയകുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കണമെന്നാണ് സഫിയ ആവശ്യപ്പെടുന്നത്. എന്നാല്‍ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി […]

ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തില്‍ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്ബോള്‍ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ജില്ലാതലത്തില്‍ നിരീക്ഷണ സമിതി വേണമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് നല്‍കി.

സാംസ്‌കാരിക പ്രവര്‍ത്തകൻ പഞ്ചായത്ത് ഓഫിസ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍;കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്ബ്രോട്ടാണ് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ ആത്മഹത്യ ചെയ്തത്

സ്വന്തം ലേഖകൻ മലപ്പുറം: സാംസ്‌കാരിക പ്രവര്‍ത്തകൻ പഞ്ചായത്ത് ഓഫിസ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്ബ്രോട്ടാണ് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് കരുതുന്നത്. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാഅക്കാദമി അംഗമാണ്. റസാഖിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണു ആത്മഹത്യക്ക് കാരണമെന്നു […]

കൊച്ചിയില്‍ ഇനി സൗജന്യ വൈഫൈ സ്ട്രീറ്റും; സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു സ്ട്രീറ്റാകെ വൈഫൈ സൗകര്യത്തിലാവുന്നത്

സ്വന്തം ലേഖകൻ എറണാകുളം: കൊച്ചിയില്‍ ഇനി സൗജന്യ വൈഫൈ സ്ട്രീറ്റും. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു സ്ട്രീറ്റാകെ വൈവൈ സൗകര്യത്തിലാവുന്നത്. ക്യൂൻസ് വാക്ക് വേ വൈഫൈ സ്ട്രീറ്റ് ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം പിയുടെ പ്രാദേശീക വികസന ഫണ്ടില്‍ നിന്നും 31.86 ലക്ഷം രൂപ ചിലവഴിച്ചാണ് ക്യൂൻസ് വാക്ക് വേയില്‍ വൈഫൈ ഒരുക്കിയത്. ഗോശ്രീ പാലം മുതല്‍ ചാത്യാത്ത് റോഡില്‍ 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് സൗജന്യ വൈഫൈ സൗകര്യം കിട്ടുക. 50 എം ബി പി എസ് […]

വ്യാപാരിയുടെ കൊലയിലേക്ക് നയിച്ചത് ഹണിട്രാപ്പ്; പരിശോധിക്കുമെന്ന് പൊലീസ്’ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ പാലക്കാട്: കോഴിക്കാട്ടെ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ എന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ്. തിരൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷിബിലിയെയും ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയെയും റെയിൽവേ സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പിടികൂടിയത്. ചെന്നൈയിൽ നിന്ന് പിടികൂടി കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇന്ന് രാത്രിയോടെ കേരളത്തിൽ എത്തിക്കും. ഇതിനായുള്ള നടപടികൾ സ്വീകരിച്ച് വരുന്നു. തുടർന്ന് വിശദമായി […]

17 വര്‍ഷം മുൻപ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്;2006 -ല്‍ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം 32-ാം വയസില്‍ യുവതിയെ കണ്ടെത്തിയത്

സ്വന്തം ലേഖകൻ ദില്ലി: 17 വര്‍ഷം മുമ്ബ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്. 2006 -ല്‍ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വര്‍ഷങ്ങള്‍ക്കിപ്പുറം 32-ാം വയസില്‍ യുവതിയെ കണ്ടെത്തിയത്. ദില്ലിയിലെ വാടക മുറിയില്‍ താമസിച്ച്‌ വരവെ ന്യൂദില്ലിയിലെ ഗോകല്‍പുരിയില്‍ ആയിരുന്നു ഇവരെ കണ്ടെത്തിയത്.. മെയ് 22 ന്, സീമാപുരി പൊലീസ് സ്റ്റേഷനില്‍ ഒരു രഹസ്യ വിവരം ലഭിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 17 വര്‍ഷം മുമ്ബ് തട്ടിക്കൊണ്ടുപോയെന്ന് പരാതിയുള്ള ഇന്ന് 32 വയസുള്ള യുവതിയെ കണ്ടത്തുകയായിരുന്നുവെന്ന് ഡിസിപി ഷഹ്ദര […]

2018 സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ച്‌ നോവലിസ്റ്റ് സുസ്മേഷ് സുസ്‌മേഷ് ചന്ത്രോത്ത്; ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം ജൂഡ് ആന്‍റണി സംവിധാനം ചെയ്ത് ബ്ലോക്ബസ്റ്ററായ ചിത്രത്തെക്കുറിച്ച്‌ പ്രതികരിച്ചത്

സ്വന്തം ലേഖകൻ കൊച്ചി: 2018 സിനിമയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ച്‌ നോവലിസ്റ്റ് സുസ്മേഷ് സുസ്‌മേഷ് ചന്ത്രോത്ത്. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം ജൂഡ് ആന്‍റണി സംവിധാനം ചെയ്ത് ബ്ലോക്ബസ്റ്ററായ ചിത്രത്തെക്കുറിച്ച്‌ പ്രതികരിച്ചത്. പടം കണ്ടുകഴിഞ്ഞപ്പോള്‍ ഇതൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ലെന്നതാണ് സത്യം. ഏതാണ്ട് നൂറുവര്‍ഷത്തിനുള്ളില്‍ കേരളം കണ്ട മറ്റൊരു പ്രളയത്തെ പ്രമേയമാക്കുമ്ബോള്‍ അതൊരു ഭാവനാസൃഷ്ടിയായിട്ടല്ല പുനര്‍നിര്‍മ്മിക്കേണ്ടതെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ രണ്ടോ രണ്ടരയോ മണിക്കൂറില്‍ വരുന്ന സിനിമയില്‍ നടന്ന കാര്യങ്ങളെ മുഴുവൻ ആവിഷ്‌കരിക്കാൻ സാധിക്കുകയുമില്ല. അതിന്റെ ആവശ്യവുമില്ല. കിണറ്റുവെള്ളത്തില്‍ മായം കലര്‍ന്നോ എന്നറിയുന്നത് കിണര്‍ വെള്ളം മുഴുവനുമെടുക്കാതെ ഒരു തുള്ളി വെള്ളമെടുത്ത് […]

ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി, നടക്കുന്നത് ഭരണഘടനാ ലംഘനം; സുപ്രീം കോടതിയില്‍ ഹര്‍ജി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തമിഴ്നാട്ടിൽനിന്നുള്ള അഡ്വ. സിആർ ജയ സുകിൻ ആണ് പൊതു താത്പര്യഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ലോക്സഭാ സെക്രട്ടേറിയറ്റ്, കേന്ദ്ര സർക്കാർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവയാണ് എതിർ കക്ഷികൾ. പാർലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഭരണഘടനാ ലംഘനം നടക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഇറക്കിയ പത്രക്കുറിപ്പ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കു വിരുദ്ധമാണ്. അനുച്ഛേദം 21, […]

കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാഭീഷണി

സ്വന്തം ലേഖകൻ തൊടുപുഴ: കള്ളക്കേസിൽ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാഭീഷണി. കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജി(24) ആണ് ഇടുക്കി കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുൻപിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാട്ടിറച്ചി കൈവശം വെച്ചു എന്ന കള്ളക്കേസിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് മരത്തിന്റെ മുകളിൽ കയറിയത്. കാട്ടിറച്ചി കൈവശം വെച്ചു എന്ന് ആരോപിച്ച് 2022ലാണ് സരുൺ സജിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. ഓട്ടോറിക്ഷയിൽ കാട്ടിറച്ചി വെച്ച് കള്ളക്കേസിൽ കുടുക്കിയെന്ന് യുവാവ് പരാതിപ്പെട്ടു. തുടർന്ന് നടത്തിയ സമരങ്ങളുടെയും […]

മുപ്പത് പേര്‍ കയറേണ്ട ബോട്ടില്‍ 68 പേര്‍; ആലപ്പുഴയില്‍ ബോട്ട് കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ ആലപ്പുഴ: അമിതമായി ആളെ കയറ്റിയതിന് ആലപ്പുഴയില്‍ ബോട്ട് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം. കസ്റ്റഡിയിലെടുത്തത് എബനസര്‍ എന്നബോട്ടാണ്. 30 പേരെ കയറ്റേണ്ട ബോട്ടില്‍ തിരുകിക്കയറ്റിയത് 68 പേരെയാണ്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്‍റെ യാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്