പാലക്കാട് കേരളശ്ശേരിയിലെ വീട്ടിൽ സ്ഫോടനം ,സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല.

സ്വന്തം ലേഖകൻ പാലക്കാട് കേരളശ്ശേരിയിലെ വീട്ടിൽ സ്ഫോടനം .സ്ഫോടനത്തിൽ ,ഒരു മരണം.വീടിനോട് ചേര്‍ന്ന് പടക്ക നിര്‍മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. യക്കിക്കാവില്‍ രാവിലെ 10 മണിയോടെ അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്. വീടിൻ്റെ ഒരു ഭാഗം നശിച്ചിട്ടുണ്ട്. പടക്ക നിര്‍മ്മാണം നടക്കുമ്പോൾ അബ്ദുള്‍ റസാഖ് വീടിന് സമീപത്തുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ഭാര്യ അയല്‍ വീട്ടില്‍ പോയിരിക്കുകയായിരുന്നു. വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാല്‍ സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. […]

എഐ ക്യാമറ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സ്വന്തം ലേഖകൻ കോഴിക്കോട്: അപകടങ്ങള്‍ കുറക്കാനാണ് പദ്ധതി നടപ്പാക്കിയത്. എഐ ക്യാമറ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുകമറ സൃഷ്ടിച്ച്‌ പദ്ധതി തടയാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇരുചക്രവാഹനയാത്രക്കാരുടെ പ്രശ്നങ്ങള്‍ കേന്ദ്രവുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം മതനിരപേക്ഷതയുടെ കേന്ദ്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ആര്‍എസ്‌എസ് വേരോട്ടം കിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മത നിരപേക്ഷത തകര്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷ നേതാവ് ആരെന്ന തര്‍ക്കമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഒരു വിഭാഗം കൂടെ ചേരുമെന്ന ബിജെപിയുടെ ചിന്ത വെറുതെയാണ്

നീതി ലഭിക്കുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ല : ഗുസ്തി താരങ്ങള്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി : നീതി ലഭിക്കുംവരെ സമരത്തില്‍നിന്ന് പിന്നോട്ടില്ല, ലൈംഗികപരാതി ഉയര്‍ന്നിട്ടും ഇപ്പോഴും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ വിവിധയിടങ്ങളില്‍ പൂമാലയിട്ട് സ്വീകരിക്കുകയാണെന്നും ഡല്‍ഹി ജന്തര്‍മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍. ഞങ്ങള്‍ സംസാരിക്കുന്നത് ഹൃദയത്തില്‍നിന്നാണ്. രാഷ്ട്രീയ ലക്ഷ്യംവെച്ചുകൊണ്ടല്ല സമരം നടത്തുന്നത്. പിന്തുണ അറിയിച്ച എല്ലാ കായികതാരങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഞായറാഴ്ച സമരവേദിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പ്രതിഷേധക്കാര്‍ പറഞ്ഞു. വനിതാ കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി ‘മന്‍ കി ബാത്’ നടത്തുന്ന പ്രധാനമന്ത്രി ഞങ്ങള്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഹരിയാനയിലെ 90 […]

സിനിമാ സെറ്റിലെ ലഹരി ഉപയോഗത്തെപ്പറ്റി അറിയില്ല, നിര്‍മ്മാതാക്കളെ തള്ളി ഫെഫ്ക

സ്വന്തം ലേഖകൻ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച സിനിമാ സംഘടനകളില്‍ ഭിന്നാഭിപ്രായം. നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന. സംയുക്ത യോഗത്തില്‍ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് നിര്‍മ്മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്ന് ഫെഫ്ക അറിയിച്ചു. അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പൂര്‍ണമായും പിന്തുണച്ച്‌ താരസംഘടന അമ്മ രംഗത്തെത്തി. സിനിമാ മേഖലയിലെ ചില താരങ്ങളുടെ ലഹരി മരുന്ന് ഉപയോഗം സംബന്ധ് ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ആഞ്ഞടിച്ചിരുന്നു. ഇത്തരക്കാരുടെ പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് […]

മദ്യപിച്ച്‌ വിമാനത്തില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് മദ്യലഹരിയില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് ആണ് മൂത്രമൊഴിച്ചത്.

സ്വന്തം ലേഖകൻ മദ്യപിച്ച്‌ വിമാനത്തില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് മദ്യലഹരിയില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് ആണ് മൂത്രമൊഴിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഒമ്ബത് മണിയോടെ വിമാനം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറക്കിയതിന് ശേഷം യാത്രക്കാരനെ സിഐഎസ്‌എഫ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന സഹയാത്രക്കാരുടെ മൊഴി രേഖപ്പെടുത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചു. കേസില്‍ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. യാത്രക്കാരനെക്കുറിച്ച്‌ എയര്‍ലൈന്‍സ് സ്റ്റാഫ് നല്‍കിയ […]