യക്ഷി വസിക്കുന്നതായി വിശ്വാസം; പരിഹാരക്രിയകൾക്ക് ശേഷം ദേശീയപാതാ വികസനത്തിനായി ആലപ്പുഴയിലെ ഒറ്റപ്പന മുറിച്ചുമാറ്റി

സ്വന്തം ലേഖകൻ ആലപ്പുഴ : ദേശീയപാതയ്ക്ക് സമീപം പതിറ്റാണ്ടുകളായി നിലനിന്ന ഒറ്റപ്പന മുറിച്ച്‌ മാറ്റി. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ദേശീയപാതാ വികസനത്തിനായി പന മുറിച്ച് മാറ്റിയത്. ഒറ്റപ്പനയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നത് വരെ പന മുറിച്ച്‌ മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു. ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകള്‍ നടത്തിയ ശേഷം മാത്രം മുറിച്ചാല്‍ മതിയെന്നായിരുന്നു വിശ്വാസികളുടെ അഭ്യര്‍ഥന. ദേശീയ പാതയിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ മനസില്‍ […]

ലോറി റോഡരുകിൽ നിർത്തിയിട്ട് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി : ഡ്രൈവർക്ക് പിന്നാലെ ഉരുണ്ടു നീങ്ങി ലോറിയും ; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

സ്വന്തം ലേഖകൻ വടക്കഞ്ചേരി : ലോറി റോഡരുകിൽ നിർത്തിയിട്ട് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. ഡ്രൈവർക്ക് പിന്നാലെ ഉരുണ്ട് നീങ്ങി ലോറിയും. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം വെള്ളിയാഴ്ച രണ്ടു മണിയോടെയായിരുന്നു സംഭവം. ലോറി റോഡരുകിൽ ലോറി നിർത്തി ഡ്രൈവർ വേലൂർ സ്വദേശി രാധാകൃഷ്ണൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി. ഈ സമയം ലോറി ഡ്രൈവറില്ലാതെ മുന്നൂറ് മീറ്ററോളം ഉരുണ്ട് നീങ്ങി. ദേശീയപാതയിലൂടെ മുന്നൂറ് മീറ്ററോളം നീങ്ങിയ ലോറി പാതയോരത്തെ കെട്ടിടത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. […]

അച്ഛന്റെ കണ്ണ് വെട്ടിച്ച് ദേശീയപാതയിൽ ഒരുവയസുകാരൻ സവാരിക്കിറങ്ങിയത് മുട്ടിലഴഞ്ഞ് ; പിഞ്ചുബാലന് രക്ഷകരായി വന്നത് മീൻവണ്ടിയിലെ ജീവനക്കാർ

സ്വന്തം ലേഖകൻ കൊല്ലം: വാഹനങ്ങൾ ചീറിപ്പായുന്ന ദേശീയപാതയിൽ അച്ഛന്റെ കണ്ണ് വെട്ടിച്ച് ഒരു വയസുകാരൻ സവാരിക്കിറങ്ങി. തിരക്കുള്ള റോഡിലൂടെ മുട്ടിലിഴഞ്ഞ് നടന്ന പിഞ്ചുകുഞ്ഞിന് രക്ഷകരായി മീൻ കയറ്റിവന്ന വാൻ. മീനുമായി കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന വാനിലുണ്ടായിരുന്നവരാണ് വാഹനം റോഡിനു കുറുകെ നിർത്തി കുഞ്ഞിനെ അപകത്തിൽപ്പെടാതെ വാരിയെടുത്ത് രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ പാരിപ്പള്ളിക്കു സമീപമായിരുന്നു സംഭവം. കുഞ്ഞിനെ ബന്ധുക്കളെ ഏൽപിച്ചു വാനിൽ യാത്ര തുടർന്ന സംഘം ആരാണെന്ന് ഇപ്പോഴും അറിയില്ലെങ്കിലും അവർക്ക് നന്ദി പറയുകയാണ് ഒരു നാടാകെ. റോഡരികിൽ നിന്നും […]

ഗതാഗതക്കുരുക്കിൽ ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല , നടുറോഡിൽ തോക്ക് ചൂണ്ടി യുവാവിന്റെ പരാക്രമം

  സ്വന്തം ലേഖിക കായംകുളം : ദേശീയപാതയിൽ ഗതാഗതക്കുരുക്കിനിടെ ഹോൺ മുഴക്കിയ ലോറി ഡ്രൈവർക്ക് നേരെ സിനിമാെ്രസ്രെലിൽ തോക്കുചൂണ്ടി കാർയാത്രികനായ യുവാവ് പരാക്രമം നടത്തി. കഴിഞ്ഞദിവസം രാത്രി 11 ഓടെ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. ബഹളത്തിനിടെ ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും യുവാവ് ആക്രോശിച്ചുകൊണ്ട് തോക്കുചൂണ്ടി. മുടി നീട്ടി വളർത്തിയ യുവാവ് മിനിട്ടുകളോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചപ്പോഴേക്കും എട്ട് ബൈക്കുകളിലെത്തിയ സംഘത്തോടൊപ്പം യുവാവ് കാറിൽ കയറി രക്ഷപ്പെട്ടു. കാറിനുള്ളിൽ മൂന്ന് പേർ കൂടി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ […]