video
play-sharp-fill

മുണ്ടക്കയം മൈക്കോളജി ഗ്രീൻവാലി റോഡ് സഞ്ചാരയോഗ്യമാക്കി

സ്വന്തം ലേഖകൻ കോട്ടയം : മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിലെ മൈക്കോളജി ഗ്രീൻവാലി റോഡ് സഞ്ചാരയോഗ്യമാക്കി. വാർഡ് മെമ്പർ ബെന്നി ചേറ്റുകുഴി റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു. തൊഴിലുറപ്പ് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവിട്ടാണ് റോഡിന്റെ നിർമ്മാണം. മൈക്കോളജി റോഡിനെ കോരുത്തോട് റോഡുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. വാർഡ് മെമ്പർ ബെന്നി ചേറ്റുകുഴിയുടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് റോഡ് യാഥാർത്ഥ്യമായത്. ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി ടി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുധാകരൻ പുത്തൻ പറമ്പിൽ, കെ കെ […]

മുണ്ടക്കയം ബസ്റ്റാൻഡിൽ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും ഭീഷണിയായി അപകടക്കുഴികൾ..! പത്ത് അടിയോളം താഴ്ചയുള്ള കുഴിയില്‍ യാത്രക്കാര്‍ വീഴാൻ സാധ്യത ഏറെ..! കണ്ടിട്ടും മുന്നറിയിപ്പ് ബോർഡിലൊതുക്കി അധികാരികൾ..!

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയം ബസ്റ്റാൻഡിൽ അപകടക്കെണി ഒരുക്കി കുഴികൾ.ബസ് സ്റ്റാന്‍ഡിന്‍റെ രണ്ടിടങ്ങളിലായി രൂപപ്പെട്ട കുഴികളാണ് അപകട ഭീഷണിയായി നില്‍ക്കുന്നത്. ദിവസേന നിരവധി വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. ഇതിനിടയിലാണ് അപകട ഭീഷണിയായി കുഴി രൂപപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റാന്‍ഡിനുള്ളിലൂടെ മുന്‍കാലങ്ങളിലുണ്ടായിരുന്ന ഓട കടന്നുപോകുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് തകര്‍ന്നാണ് കുഴി രൂപപ്പെട്ടത്. പത്ത് അടിയോളം താഴ്ചയുള്ള കുഴിയില്‍ യാത്രക്കാര്‍ വീഴാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ മുന്നറിയിപ്പ് ബോർഡിന് സ്ഥാനമാറ്റം ഉണ്ടായാൽ യാത്രക്കാര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്. ബസുകളില്‍ യാത്രക്കാര്‍ കയറുമ്പോഴും […]

മഹാനടന്‍ തിലകന് ജന്മനാടായ മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു ; നിർമ്മാണത്തിന് മൂന്നു കോടി ; ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാൻ ലക്ഷ്യം

സ്വന്തം ലേഖകൻ മുണ്ടക്കയം : മഹാനടന്‍ തിലകന് ജന്മനാടായ മുണ്ടക്കയത്ത് സ്മാരകം ഒരുങ്ങുന്നു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനോട് ചേർന്ന് സാംസ്കാരിക നിലയവും ഓഡിറ്റോറിയവുമാണ് നിർമ്മിക്കുന്നത്. മൂന്നു കോടി ചിലവിട്ടാണ് നിർമ്മാണം. തിലകന് ജന്മനാട്ടില്‍ സ്മാരകം വേണമെന്നാവശ്യം ശക്തമായതോടെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മുണ്ടക്കയം പഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്മാരകം നിര്‍മിക്കുവാന്‍ അനുമതി ലഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണത്തിനായുള്ള ഒരു കോടി രൂപ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുകോടി രൂപ […]

മുണ്ടക്കയം വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗവൺമെൻ്റ് ഹോസ്പിറ്റലും സംയുക്തമായി ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സംവിധാനം വ്യാപാരഭവനിൽ ഒരുക്കിയിരിക്കുന്നു

സ്വന്തം ലേഖകൻ മുണ്ടക്കയം : സർക്കാർ ഉത്തരവ് പ്രകാരം 2023 ഫെബ്രുവരി ഒന്ന് മുതൽ ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ ഉത്പാദനം, വിതരണം ,വിപണനം നടത്തുന്ന സ്ഥാപനങ്ങിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റും മുണ്ടക്കയം ഗവൺമെൻ്റ് ഹോസ്പിറ്റലും സംയുക്തമായി ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സംവിധാനം ജനുവരി 30, 31 (തിങ്കൾ, ചൊവ്വ ) ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2 PM മുതൽ 3.15 PM വരെ വ്യാപാരഭവനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് ഒരു ഫോട്ടോയുമായി എത്തിയാൽ ഹെൽത്ത് […]

മുണ്ടക്കയത്തെ ആദ്യകാല ഓട്ടോ ഡ്രൈവർ ഡയാനാ ബേബി ചേട്ടൻ നിര്യാതനായി

മുണ്ടക്കയം : മുണ്ടക്കയത്തെ ആദ്യകാല ഓട്ടോ ഡ്രൈവറായ ഡയാന ബേബി ( ബേബി ചേട്ടൻ ) നിര്യാതനായി. 1975 – 80 കാലഘട്ടത്തിൽ മുണ്ടക്കയത്തെ ഗ്രാമ വീഥികളിലേക്ക് ഓട്ടോ എത്തിച്ചത് ബേബിചേട്ടനായിരുന്നു. അന്നുമുതൽ നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നിട്ടു നിന്നെയാൾ. ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവൻ. ഡയാന ബേബി ചേട്ടന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് നാടും നാട്ടുകാരും. ഭാര്യ : സരള, മക്കൾ : ശ്രീരാജ്, ശ്രീജ സംസ്കാരം നാളെ

മൂന്നുവയസുകാരന്‍ കൊഞ്ചി സംസാരിച്ചത് പരിഹസിച്ചതാണെന്നാരോപിച്ച്‌ മാതാപിതാക്കള്‍ക്കു മര്‍ദനം: മൂന്നുപേര്‍ അ‌റസ്റ്റിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: ബസ് സ്റ്റാന്‍ഡില്‍വച്ച്‌ മൂന്നുവയസുകാരന്‍ കൊഞ്ചി സംസാരിച്ചത് പരിഹസിച്ചതാണെന്നാരോപിച്ച്‌ മാതാപിതാക്കള്‍ക്കു മർദ്ദനം, സംഭവത്തിൽ മൂന്നുപേര്‍ അ‌റസ്റ്റില്‍.മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്, കെ.ആര്‍. രാജീവ്, കോരുത്തോട് സ്വദേശി അനന്തു പി. ശശി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെ മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുമ്ബിലായിരുന്നു ആക്രമണം.കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ച്‌ മൂന്നംഗ സംഘം അച്ഛനേയും അമ്മയേയും മര്‍ദിക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാട്ടുകാരില്‍ നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ സംഭവ സ്ഥലത്തു നിന്നു […]

മുണ്ടക്കയത്ത് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കാട്ടാനക്കൂട്ടം എത്തുന്നത് ; തുരത്താനുള്ള ശ്രമവുമായി വനം വകുപ്പ്

സ്വന്തം ലേഖകൻ മുണ്ടക്കയം : മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റി വിടുവാൻ ശ്രമം നടക്കുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം 24ഓളം കാട്ടാനകൾ ഇതേ എസ്റ്റേറ്റിലേക്ക് എത്തിയിരുന്നു. തുടർന്ന് നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് വളരെ പണിപ്പെട്ടാണ് കാട്ടാനകളെ തിരികെ കാട് കയറ്റിയത്. പ്രദേശത്ത് കാട്ടാനകൾ അടക്കമുള്ള വന്യജീവികളുടെ ശല്യം അതിരൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കാൻ എത്രയും […]

മുണ്ടക്കയം കൊമ്പുകുത്തിയിൽ വാറ്റ് തകൃതി; തിരിഞ്ഞ് നോക്കാതെ എക്സൈസ് ; ഒരു കുപ്പി ചാരായത്തിന് 2000 രൂപ; രണ്ടാം ലോക്ഡൗൺ വാറ്റുകാർക്ക് ചാകര; വണ്ടൻപതാലിലും, കേരൂത്തോട്ടിലും, പുഞ്ചവയലിലും ചാരയമൊഴുകുന്നു; വണ്ടൻപതാലിൽ ചാരായമെത്തിക്കുന്നത് എസ്റ്റേറ്റേറ്റ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ

സ്വന്തം ലേഖകൻ മുണ്ടക്കയം: വാറ്റുകാർക്ക് ചാകരയാണ് രണ്ടാം ലോക്ക്ഡൗണ്‍ നല്കിയത്.  ബിവറേജസുകളും ബാറുകളും അടച്ചതോടെയാണ് കൂണുപോലെ മലയോര മേഖലയിൽ വ്യാജന്മാരും തലപൊക്കിയത്. ശനിയും ഞായറും സമ്പൂർണ്ണ ലോക് ഡൗൺ കൂടി ആയതോടെ വാറ്റുകാർക്ക് കോളടിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളുമായി പൊലീസ് നെട്ടോട്ടമോടുമ്പോൾ വ്യാജന്മാരുടെ നിര്‍മ്മാണം തകൃതിയായി നടക്കുകയാണ്. ശനിയും, ഞായറും നടപ്പാക്കുന്ന ലോക്ക്ഡൗണിന്റെ ആദ്യ നാളുകളില്‍ മദ്യത്തിനായി നെട്ടോട്ടമോടിയിരുന്നവര്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. വണ്ടൻപതാൽ, കോരൂത്തോട്, കൊമ്പുകുത്തി, കുഴിമാവ്, ആനക്കല്ല്, കാളകെളി, 116, മാങ്ങാ പേട്ട,504, കൂട്ടിക്കൽ, ഇളംകാട് ടോപ്പ്, കരിങ്കല്ലുംമൂഴി ഇവിടങ്ങളിലെല്ലാം വ്യാജവാറ്റ് ഉഷാറാണ്. കഴിഞ്ഞ […]

മുണ്ടക്കയത്തിന് എന്താ കൊമ്പുണ്ടോ?; നാട് മുഴുവന്‍ ലോക്ക് ഡൗണ്‍ ആയിട്ടും സാധനങ്ങള്‍ വാങ്ങുന്നതിന് എന്ന പേരില്‍ മുണ്ടക്കയം ടൗണില്‍ മാസ്കും, സാമൂഹിക അകലവും പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നു; മുണ്ടക്കയം പൊലീസ് ഇതൊന്നും കാണുന്നില്ലേ..?

സ്വന്തം ലേഖകന്‍ മുണ്ടക്കയം: നാട് മുഴുവന്‍ ലോക്ക് ഡൗണ്‍ ആയിട്ടും ലോക്കാകാതെ കിടക്കുന്ന നാടാണിപ്പോള്‍ മുണ്ടക്കയം. കോവിഡ് മഹാമാരി മനുഷ്യനെ കൊല്ലുന്നതോ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും രാപ്പകലില്ലാതെ പണിയെടുക്കുന്നതോ ഈ നാട്ടുകാരോ ഇവിടുത്തെ പൊലീസോ അറിയുന്നില്ല. സാധനങ്ങള്‍ വാങ്ങുന്നതിന് എന്ന പേരില്‍ മുണ്ടക്കയം ടൗണില്‍ ആളുകളുടെ കൂട്ടയിടിയാണ്. എന്നാല്‍ മിക്ക ആളുകളും ‘വെറുതെ ടൗണിലേക്ക്’ ഇറങ്ങുന്നവരാണ്. അവശ്യ സാധനങ്ങള്‍ വാങ്ങാനിറങ്ങുന്ന  വിഭാഗത്തിന് കൂടി രോഗഭീഷണി ഉയര്‍ത്തുകയാണ് ഇത്തരം ആളുകള്‍.   വെള്ളപ്പേപ്പറില്‍ എഴുതിയ സത്യവാങ്ങ്മൂലം കയ്യില്‍ കരുതി വെറുതെ കറങ്ങിനടക്കുന്നവരുമുണ്ട്. സത്യവാങ്ങ്മൂലം ഇല്ലെങ്കിലും മുണ്ടക്കയത്ത് […]

ലോക്ക് ഡൗൺകാലത്ത് ജില്ലയിൽ തകൃതിയായി ചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും :മുണ്ടക്കയം കൂട്ടിക്കലിൽ അടച്ചിട്ട വീട്ടിൽ നിന്നും കോട പിടിച്ചെടുത്തു ; വേളൂരിന് പിന്നാലെ മുണ്ടക്കയത്തും വാറ്റ് വേട്ട

സ്വന്തം ലേഖകൻ കോട്ടയം : രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുഴുവൻ ബിവറേജസ് ഔട്ടലെറ്റുകളും കള്ള്ഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ പലഭാഗത്തും വാറ്റുചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുണ്ടക്കയം കൂട്ടിക്കലിലിലെ അടച്ചിട്ട വീട്ടിൽ നിന്നും വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷ് പിടികൂടി. പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എന്ന് സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂട്ടിക്കിടന്ന വീട്ടിൽ നിന്നും വാഷ് പിടിച്ചെടുത്തത്. എന്തയാർ മാനസം വീട്ടിൽ സുരേന്ദ്രന്റെ മകൻ ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് […]