മുണ്ടക്കയം വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗവൺമെൻ്റ് ഹോസ്പിറ്റലും സംയുക്തമായി ഹോട്ടൽ ജീവനക്കാർക്ക്  ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സംവിധാനം വ്യാപാരഭവനിൽ ഒരുക്കിയിരിക്കുന്നു

മുണ്ടക്കയം വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗവൺമെൻ്റ് ഹോസ്പിറ്റലും സംയുക്തമായി ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സംവിധാനം വ്യാപാരഭവനിൽ ഒരുക്കിയിരിക്കുന്നു

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം : സർക്കാർ ഉത്തരവ് പ്രകാരം 2023 ഫെബ്രുവരി ഒന്ന് മുതൽ ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ ഉത്പാദനം, വിതരണം ,വിപണനം നടത്തുന്ന സ്ഥാപനങ്ങിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റും മുണ്ടക്കയം ഗവൺമെൻ്റ് ഹോസ്പിറ്റലും സംയുക്തമായി ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സംവിധാനം ജനുവരി 30, 31 (തിങ്കൾ, ചൊവ്വ ) ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2 PM മുതൽ 3.15 PM വരെ വ്യാപാരഭവനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർക്ക് ഒരു ഫോട്ടോയുമായി എത്തിയാൽ ഹെൽത്ത് കാർഡ് എടുക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group