play-sharp-fill

‘എന്നെ പറഞ്ഞ് വിടാനുള്ള വേല മനസ്സിലിരിക്കട്ടെ; സ്വയം ഒഴിഞ്ഞ് പോവില്ല, മാറാന്‍ പറഞ്ഞാല്‍ മാറും’; ഹൈക്കമാന്‍ഡ് തീരുമാനത്തിന് കാതോര്‍ത്ത് മുല്ലപ്പള്ളി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വയം രാജി വെച്ച് ഒഴിയില്ലെന്നും ഹൈക്കമാന്‍ഡ് മാറാന്‍ പറഞ്ഞാല്‍ മാറുമെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിന് പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ […]

ഞാന്‍ വെല്ലുവിളിക്കുന്നു..! തലമുണ്ഡനം ചെയ്തതിന്റെ മറ്റ് കാരണങ്ങള്‍ മുല്ലപ്പള്ളി വ്യക്തമാക്കണം ; സിപിഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചനയും തെളിയിക്കണം : മുല്ലപ്പള്ളിയ്‌ക്കെതിരെ ലതികാ സുഭാഷ് രംഗത്ത്

സ്വന്തം ലേഖകന്‍ കോട്ടയം: കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി. മുല്ലപ്പള്ളിയ്‌ക്കെതിരെ വെല്ലുവിളിയുമായി ലതികാ സുഭാഷ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ് പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ലതിക പറഞ്ഞു. സിപിഐഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചന തെളിയിക്കാന്‍ കെപിസിസി അധ്യക്ഷനെ വെല്ലുവിളിക്കുകയാണെന്നും ലതിക സുഭാഷ് പറഞ്ഞു. താന്‍ കോട്ടയത്ത് പത്രസമ്മേളനം […]

ആ പ്രസ്താവന ഒരു സമൂഹത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കൽ ; മുല്ലപ്പള്ളിയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.ജി.പിയ്ക്ക് പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം:കഴിഞ്ഞ ദിവസം കടുത്ത് സ്ത്രീ വിരുദ്ധ പ്രസതാവന നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂറാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയിരിക്കുന്നത്. ഐപിസി 305, 306, 108 വകുപ്പുകൾ പ്രകാരം മുല്ലപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നത്. നിയമത്തിൽ ഒരു വ്യക്തി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ മുല്ലപ്പള്ളി പ്രായഭേദമന്യേ ഒരു സമൂഹത്തെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്. മുൻ കേന്ദ്ര അഭ്യന്തര സഹമന്ത്രിയും നിരവധി തവണ എംപിയും കെപിസിസി പ്രസിഡന്റുമായ […]

നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന : മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു ; മുല്ലപ്പള്ളി മാപ്പ് പറയണമെന്നും വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : യു.ഡി.എഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് കടുത്ത സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. മുല്ലപ്പള്ളി നടത്തിയ നീചമായ സ്ത്രീ വിരുദ്ധ പ്രസ്താവന അടിയന്തരമായി പിൻവലിച്ച് മാപ്പു പറയണമെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്ത് വരുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. സ്ത്രീ സമൂഹത്തിനെതിരെ കേരളപ്പിറവി ദിനത്തിൽ പോലും അതിനീചമായ പരാമർശം രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ ആയാൽ പോലും […]

മുല്ലപ്പള്ളിയുടെ നേതാവ് അമിത് ഷായോ സോണിയ ഗാന്ധിയോ ; എം.എം മണി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ വിമർശിച്ച് മന്ത്രി എം.എം മണി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ദേശീയ തലത്തിലും, സംസ്ഥാനത്ത് കോൺഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കൻമാരും എതിർക്കുകയാണ്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ ബിജെപിയുടെ വഴിയെ സമരത്തെ തള്ളിപ്പറഞ്ഞു, മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായണോ, അതോ സോണിയാ ഗാന്ധിയാണോയെന്ന് എന്ന് വിമർശിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്എം,.എം മണി രംഗത്ത് വന്നിരിക്കുന്നത്.   എം.എം മണിയുടെ […]