‘എന്നെ പറഞ്ഞ് വിടാനുള്ള വേല മനസ്സിലിരിക്കട്ടെ; സ്വയം ഒഴിഞ്ഞ് പോവില്ല, മാറാന്‍ പറഞ്ഞാല്‍ മാറും’; ഹൈക്കമാന്‍ഡ് തീരുമാനത്തിന് കാതോര്‍ത്ത് മുല്ലപ്പള്ളി

‘എന്നെ പറഞ്ഞ് വിടാനുള്ള വേല മനസ്സിലിരിക്കട്ടെ; സ്വയം ഒഴിഞ്ഞ് പോവില്ല, മാറാന്‍ പറഞ്ഞാല്‍ മാറും’; ഹൈക്കമാന്‍ഡ് തീരുമാനത്തിന് കാതോര്‍ത്ത് മുല്ലപ്പള്ളി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍.

സ്വയം രാജി വെച്ച് ഒഴിയില്ലെന്നും ഹൈക്കമാന്‍ഡ് മാറാന്‍ പറഞ്ഞാല്‍ മാറുമെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിന് പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി.

സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി ഉയരുന്നുണ്ട്. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. ഇതേസമയം, കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തോല്‍വിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് റിപ്പോര്‍ട്ട് തേടി.