play-sharp-fill

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങി സർക്കാർ: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും, കേരളത്തെ മുച്ചോട് മുടിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകൾ വാങ്ങി സർക്കാർ. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് സർക്കാർ വാങ്ങിയത്. 2021 മേയിൽ മന്ത്രിമാർക്കനുവദിച്ച ഔദ്യോഗിക വാഹനങ്ങൾ ഒന്നര ലക്ഷം കിലോമീറ്റർ വരെ ഓടിയത് പരിഗണിച്ചാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കൃഷിമന്ത്രി പി. പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കായിക […]

കലോത്സവത്തിലെ ദൃശ്യാവിഷ്കാര വിവാദം ; പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കും : മുഹമ്മദ് റിയാസ്

സ്വന്തം ലേഖകൻ കോഴിക്കോട്: കലോത്സവ ഗാനത്തിലെ ദൃശ്യാവിഷ്കാര വിവാദത്തിൽ അന്വേഷണം വേണമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പിന്നണിയിൽ പ്രവർത്തിച്ചവരുടെ സംഘപരിവാർ ബന്ധം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തിന്റെ ഏറ്റവും ആകർഷക ഇനങ്ങളിൽ ഒന്നായ സ്വാഗത ദൃശ്യാവിഷ്കാരത്തിലാണ് ഇത്തവണ കല്ലുകടി. കവി പി.കെ ഗോപിയുടെ വരികൾക്ക് കെ. സുരേന്ദ്രനാണ് സംഗീത സംവിധാനം ഒരുക്കിയത്. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം […]

റോഡ് നിർമ്മാണങ്ങളിൽ ഗുണനിലവാരം കുറയുന്നു; പരിശോധനയ്ക്കായി മൊബൈൽ ക്വാളിറ്റി ലാബുകൾ ; 2023ൽ സജ്ജമാകും : മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് പ്രവർത്തികൾ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടോയെന്ന് കർശന പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചിലയിടത്ത് പ്രവർത്തികളിൽ പരാതികൾ വരുന്നുണ്ട്. റോഡ് നിർമ്മാണങ്ങളിൽ ചിലയിടങ്ങളിൽ ഗുണനിലവാരം കുറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ​ഗുണനിലവാരം ഉറപ്പാക്കാൻ ഗൗരവമേറിയ പരിശോധന ആവശ്യമാണ്. ഇതിനായി മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കും. പ്രവർത്തി നടക്കുമ്പോൾ തന്നെ സഞ്ചരിച്ചു കൊണ്ട് ക്വാളിറ്റി പരിശോധന നടത്തും. ആദ്യമായി മൂന്ന് മേഖലകളിൽ മൂന്ന് മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ആരംഭിക്കുമ്പോൾ തന്നെ സജ്ജമാക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റിമാന്റിൽ കഴിഞ്ഞിരുന്ന ടി.വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം ; ഇരുവർക്കും ജാമ്യം ലഭിച്ചത് വിചാരണ വേളയിൽ മുടങ്ങാതെ ഹാജരാകണമെന്ന വ്യവസ്ഥയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെ കോഴിക്കോട് സിജെഎം കോടതി റിമാൻഡ് ചെയ്ത സിപിഎം എംഎൽഎ ടി.വി രാജേഷിനും ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസിനും ജാമ്യം. എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. ഇരുവർക്കും രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നൽകിയിരിക്കുന്നത്. വിമാന യാത്രാക്കൂലി വർധനവിനെതിരെ പ്രതിഷേധിച്ച് 2010ൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലണ് കോഴിക്കോട് എയർ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചത്. ഉപരോധത്തിനിടെയുണ്ടായ […]

പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാവും ; വിവാഹചടങ്ങുകൾ നടക്കുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലിഫ് ഹൗസിൽ വച്ച് ലളിതമായിട്ടായിരിക്കും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേർ മാത്രമാകും വിവാഹ ചടങ്ങിൽ പങ്കെടുക്കുക. ഐ.ടി സംരംഭകയാണ് വീണ. എസ്എഫ്‌ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.