play-sharp-fill
വീട്ടിൽ ലഹരി സൂക്ഷിച്ചു വില്പന  ;  വിപണിയിൽ ലക്ഷങ്ങൾ വരുന്ന എംഡിഎംഎയുമായി 37 കാരൻ പിടിയിൽ ;  കണ്ടെടുത്തത് 61 ഗ്രാം എംഡിഎംഎ ; ക്രിസ്തുമസ് പുതുവർഷ വിപണി ലക്ഷ്യമിട്ട് എത്തിച്ചതെന്ന് സൂചന

വീട്ടിൽ ലഹരി സൂക്ഷിച്ചു വില്പന ; വിപണിയിൽ ലക്ഷങ്ങൾ വരുന്ന എംഡിഎംഎയുമായി 37 കാരൻ പിടിയിൽ ; കണ്ടെടുത്തത് 61 ഗ്രാം എംഡിഎംഎ ; ക്രിസ്തുമസ് പുതുവർഷ വിപണി ലക്ഷ്യമിട്ട് എത്തിച്ചതെന്ന് സൂചന

കാസര്‍കോട്: എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ. കാസർഗോഡ് വിദ്യാനഗർ മുട്ടത്തൊടിയിൽ മുഹമ്മദ് സവാദ് അലി (37) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . 61 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. വിതരണത്തിന് എത്തിച്ചതാണ് ഈ മയക്കുമരുന്നെന്നാണ് പൊലീസ് കരുതുന്നത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.പ്രതി കാസർകോട് ജില്ലയിലെ ലഹരി മരുന്ന് വിൽപ്പനക്കാരനാണ്. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കർണാടകയിൽ നിന്നാണ് ഇതിനായി ഇയാൾ ലഹരി മരുന്ന് എത്തിച്ചതെന്നാണ് കരുതുന്നത്.