മരട് ഫ്‌ളാറ്റ് ; നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. പരാതികളില്ലെന്നും ചൂണ്ടിക്കാണിച്ച് കേസെകളെടുക്കാതിരുന്ന ഗോൾഡൻ കായലോരത്തിനെത്തിനെതിരെയും ക്രൈംബ്രാഞ്ച് കേസെടുക്കും

മരട് ഫ്‌ളാറ്റ് ; നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടിലുള്ള 18 കോടി രൂപ കണ്ടുകെട്ടി. പരാതികളില്ലെന്നും ചൂണ്ടിക്കാണിച്ച് കേസെകളെടുക്കാതിരുന്ന ഗോൾഡൻ കായലോരത്തിനെത്തിനെതിരെയും ക്രൈംബ്രാഞ്ച് കേസെടുക്കും

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 18 കോടി രൂപ സർക്കാർ കണ്ടുകെട്ടിയതായി റിപ്പോർട്ട്. ഇതിന് പിന്നാലെ മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ ആസ്തിവകകളും കണ്ടുകെട്ടാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ടുവന്നിരിക്കുന്നത്.

നിർമ്മാതാക്കളുടെ ആസ്തി കണ്ടു കെട്ടാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിന് ശേഷം ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ അക്കൗണ്ടിലുള്ള 18 കോടി രൂപയാണ് ഇതുവരെ കണ്ടുകെട്ടിയത്. ഇവരുടെ മുഴുവൻ ആസ്തി വകകളും കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് രജിസ്‌ട്രേഷൻ വകുപ്പിനും റവന്യുവകുപ്പിനും കത്ത് നൽകുമെന്നുള്ള റിപ്പോർട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ നിർമ്മാതാക്കൾ പങ്കാളികളായ മറ്റ് കമ്പനികളുടെ ആസ്തി വകകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഇത്തരത്തിൽ 200 ഓളം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന.

സുപ്രീം കോടതി പൊളിക്കണമെന്ന് നിർദ്ദേശിച്ചിട്ടും പരാതികളില്ലെന്ന പറഞ്ഞ് കേസെടുക്കാതിരുന്ന ഗോൾഡൻ കായലോരത്തിനെതിരെ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.