play-sharp-fill

മരട് മിഷൻ ; കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കം ചെയ്യണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ കൊച്ചി: മരടിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചതിന്റെ ഭാഗമായി കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കണമെന്ന് സുപ്രീംകോടതി. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കേണ്ടി വന്നത് വേദനാജനകമെന്നും തീരദേശ നിയമം ലംഘിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നും ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞു. നഷ്ട പരിഹാരം സംബന്ധിച്ച് പരാതിയുള്ളവർ അപേക്ഷ നൽകണം. ഇതോടൊപ്പം നാലാഴ്ച്ചയ്ക്കകം കേസിൽ തുടർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫാ സെറീൻ ഇരട്ട ഫ്‌ളാറ്റ് […]

മരട് ഫ്‌ളാറ്റുകൾ മണ്ണടിഞ്ഞപ്പോൾ ഉണ്ടായത് 76,350 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ; ഇരുമ്പുകമ്പികൾ പൊളിച്ച കമ്പനിയ്ക്ക് സ്വന്തം

സ്വന്തം ലേഖകൻ കൊച്ചി : നിയമലംഘനത്തിലൂടെ നിർമ്മിച്ച മരടിലെ മണ്ണടിഞ്ഞപ്പോൾ ഉണ്ടായത് 76,350 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾ. ആലുവ കേന്ദ്രമായ പ്രോംപ്റ്റ് എന്റർപ്രൈസസാണു 35.16 ലക്ഷം രൂപയ്ക്കു അവശിഷ്ടങ്ങൾ വാങ്ങിയത്. ഫ്‌ളാറ്റുകളിൽ തകർന്നു വീഴുന്ന സ്ഥലത്തു വച്ചു തന്നെ അവശിഷ്ടങ്ങളിലെ കോൺക്രീറ്റും ഇരുമ്പു കമ്പികളും വേർപ്പെടുത്തും. പൊളിക്കുന്ന കമ്പനിക്കുള്ളതാണ് ഇരുമ്പു കമ്പികൾ. കോൺക്രീറ്റ് മാലിന്യം യാഡുകളിലേക്കു മാറ്റും.അവിടെ വച്ചു റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ ഉപയോഗിച്ചു കോൺക്രീറ്റ് എം സാൻഡാക്കി മാറ്റും.

മണ്ണടിഞ്ഞ് മരട് ഫ്‌ളാറ്റുകൾ

സ്വന്തം ലേഖകൻ കൊച്ചി : എല്ലാ ആശങ്കകളെയും കാറ്റിൽ പറത്തി രാജ്യം ഏറെ ഉറ്റുനോക്കിയിരുന്ന മരട് ഫ്‌ളാറ്റുകളിൽ എച്ച്ടുഒ ഫ്‌ളാറ്റ് പൂർണ്ണമായും കോൺക്രീറ്റ് കൂമ്പാരമായി മാറി. തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ അഞ്ച് ഫ്‌ളാറ്റുകളിൽ ആദ്യത്തെ ഫ്‌ളാറ്റുകളിൽ ഒന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചു നീക്കി. മരട് നഗരസഭയ്ക്ക് സമീപമുള്ള ഹോളിഫെയ്ത്ത് ഫ്‌ളാറ്റാണ് ആദ്യം പൊളിച്ചത്. അഞ്ച് മിനിട്ടിന് ശേഷം ആൽഫയിൽ അടുത്ത സ്‌ഫോടനം നടക്കും. ഞായാറാഴ്ച ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം ഫ്‌ളാറ്റുകളും പൊളിക്കും. ശനിയാഴ്ച രാവിലെ എട്ട് മുതൽ […]

കൃഷി ഇഞ്ചി : പോരാട്ടം പ്രകൃതിയ്ക്കായി ; ആന്റണിയെന്ന പോരാളി തകർക്കുന്നത് മരടിലെ അനധികൃത നിർമ്മാണങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: പൂച്ചയ്‌ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യമെന്ന് ചോദിക്കുന്നതുപോലെ ഇഞ്ചി കൃഷിക്കാരൻ ആന്റണിക്ക് മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിൽ എന്താണ് കാര്യമെന്ന് ചോദിക്കരുത്. രാജ്യം ഉറ്റുനോക്കുന്ന മരട് സംഭവത്തിന്റെ അണിയറയിലെ അമരക്കാരനാണ് ഈ 42കാരൻ. പതിറ്റാണ്ടു നീണ്ട ആന്റണിയുടെ നിയമപോരാട്ടങ്ങളുടെ ഒന്നാം ഘട്ടത്തിലാണ് ശനിയാഴ്ച നാല് ഫ്‌ളാറ്റുകൾ മണ്ണിലേക്ക് പതിക്കുന്നത്. ഇത് ഒരു പക്ഷെ രാജ്യത്ത് വരാനിരിക്കുന്ന പൊളിക്കൽ പരമ്പരകളുടെ തുടക്കമായാലും അത്ഭുതപ്പെടേണ്ടതില്ല. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾ വീഴുന്ന കാര്യം കേരളം ചർച്ച ചെയ്യുമ്പോൾ ഏറെ നിർവികാരനാണ് ആന്റണി. പരിസ്ഥിതി പ്രവർത്തകനോ വ്യവഹാരിയോ സാമൂഹ്യപ്രവർത്തകനോ അല്ല […]

മരട് ഫ്‌ളാറ്റുകൾ പൊളിക്കാൻ നിമിഷങ്ങൾ മാത്രം ; ഫ്‌ളാറ്റുകൾക്ക് മുൻപിൽ പൂജ ആരംഭിച്ചു, പൊളിഞ്ഞു വീഴുക പന്ത്രണ്ട് സെക്കന്റുകൾക്കുള്ളിൽ

  സ്വന്തം ലേഖകൻ കൊച്ചി : മരട് ഫ്‌ളാറ്റുകൾ പൊളിക്കാൻ നിമിഷങ്ങൾ മാത്രം. ഫ്‌ളാറ്റുകൾ മുൻപിൽ പൂജ ആരംഭിച്ചു. പൊളിഞ്ഞു വീഴുക 12 സെക്കന്റിനുള്ളിൽ. പതിനൊന്നു മണിയോടെ മരടിലെ ഫ്‌ളാറ്റുകൾ നിലംപൊത്തും. കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം എച്ച്2ഒ ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ളാറ്റിന് മുന്നിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്‌ഫോടനം നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്ബനം അളക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 200 മീറ്റർ ചുറ്റളവിൽ പത്ത് ആക്‌സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്ഥാപിച്ചു തുടങ്ങി. മരട് നഗര സഭ ഓഫീസിൽ ക്രമീകരിക്കുന്ന പ്രത്യേക […]

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഉടമകൾക്ക് ഇന്ന് വൈകിട്ട് അഞ്ച് വരെ സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി

സ്വന്തം ലേഖകൻ കൊച്ചി : സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിവരെ ഉടമകൾക്ക് സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി. മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇത് പ്രകാരം ഉടമകൾ ഫ്‌ളാറ്റുകളിൽ നിന്ന് നീക്കി തുടങ്ങി. സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണ്ണയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർ കണ്ടീഷനുകളും , ഫാനുകളും , സാനിറ്ററി ഉപകരണങ്ങളും നീക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ […]

മരട് ഫ്‌ളാറ്റ് ; സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോൾ പതിനയ്യായിരം ടണ്ണിലേറെ ഭാരമുള്ള വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കും. ശക്തമായ പ്രകമ്പനം ഉണ്ടാകുമെന്ന ആശങ്ക പങ്കുവച്ച് ഗവേഷകർ

  സ്വന്തം ലേഖകൻ കൊച്ചി : മരടിലെ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ പൊളിക്കുമ്പോൾ 15,000 ടണ്ണിലേറെ ഭാരമുള്ള വസ്തുക്കൾ ഭൂമിയിലേക്ക് പതിക്കും. മരടിലെ ഫ്‌ളാറ്റുകൾ നിലനിൽക്കുന്നത് ഒട്ടും ഉറപ്പില്ലാത്ത മണ്ണിലാണ്. ഇത് സ്‌ഫോടനം മൂലംമുള്ള ആഘാതം ഗുരുതരമാക്കനുള്ള സാധ്യത വളരെ കൂടുതലാണ്. 15,000 ടണ്ണിലേറെ ഭാരം ഒറ്റയടിക്ക് അമരുമ്പോഴുള്ള പ്രകമ്പനം മൂലം കെട്ടിടത്തിനു താഴെയുള്ള മണ്ണ് താഴുകയും അതേ സമ്മർദത്തിൽ അടുത്തുള്ള പറമ്പുകളിലെ മണ്ണ് ഉയരുകയും ചെയ്യാം. പ്രകമ്പത്തിലൂടെ അടുത്തുള്ള ജലാശയത്തിലെ മണ്ണ് ഇങ്ങനെ ഉയരുകയാണെങ്കിൽ അത് വെള്ളത്തിന്റെ ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തും. എന്നാൽ അടുത്തുള്ള […]

മരട് ഫ്‌ളാറ്റ് : പൊളിക്കണമെന്ന വിധിയിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല, നിർമ്മാതാക്കൾ എല്ലാ ഫ്‌ളാറ്റ് ഉടമകൾക്കും 25 ലക്ഷം രൂപ വീതം നൽകണം ; സുപ്രീം കോടതി

  സ്വന്തം ലേഖിക ന്യൂഡൽഹി: മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന വിധിയിൽനിന്ന് അണുവിട പോലും പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി. ഇതിനുപുറമേ എല്ലാ ഫ്‌ളാറ്റ് ഉടമകൾക്കും 25 ലക്ഷം വീതം നിർമാതാക്കൾ നൽകണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു. മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട രണ്ടു ഹർജികളാണ് വെള്ളിയാഴ്ച സുപ്രീം കോടതിയുടെ മുന്നിൽ വന്നത്. മരടിലെ ഫ്‌ളാറ്റുകളുടെ സംഘടനയും ഫ്‌ളാറ്റ് ഉടമകളുമാണ് ഹർജി നൽകിയത്. ഫ്‌ളാറ്റ് നിർമാതാക്കളുടെ സംഘടന നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം […]

മരട് ഫ്‌ളാറ്റ് ; ഫ്‌ളാറ്റ് നിർമ്മിച്ച പ്രമുഖരിൽ ഒരാൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ജ്യാമ്യമെടുത്തു, എന്നാൽ നടപടി പിൻവലിക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്‌നാട് ഐ.ജിയ്ക്കും ഡിജിപിയ്ക്കും കത്തയച്ചു

  സ്വന്തം ലേഖിക കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ നിർമ്മിച്ചവരിൽ പ്രമുഖൻ മദ്രാസ് ഹൈക്കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ജെയിൻ ഹൗസിങ് കമ്പനി മാനേജിങ് ഡയറക്ടർ സന്ദീപ് മേത്തയെ അടുത്തമാസം പതിനെട്ട് വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി ഉത്തരവ്. തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും നടപടി പിൻവലിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി തമിഴ്‌നാട്ടിലെ ഐജിക്കും ഡിജിപിക്കും കത്തയച്ചു. ചട്ടംലംഘിച്ച് ഫ്‌ളാറ്റ് നിർമ്മിച്ച ഒരാളെ ആദ്യം തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ബാക്കിയുള്ളവരെല്ലാം ഒളിവിൽ പോകുകയും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. […]