play-sharp-fill

സംസ്ഥാനത്ത് മഴ കനക്കുന്നു : ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ആറ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ മുതലുള്ള ശക്തമായ മഴയെ തുടർന്ന് താഴ്ന്ന സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീതിയിലായിട്ടുണ്ട്. കനത്ത മഴയിൽ ഡാമുകളിലും നദികളിലും ജലനിരപ്പ് […]

കൊച്ചിയിലെ വെള്ളപ്പൊക്കത്തിൽ എം.പിയുടെ വീട് ഉൾപ്പടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേർന്ന് ‘ചെന്നിത്തല ‘ഡാം തുറന്ന് വിട്ടത് കൊണ്ടാണോ? കൊച്ചിയിലെ വെള്ളപ്പൊക്കത്തെ പരിഹസിച്ച് എം.എം മണി

  സ്വന്തം ലേഖിക കൊച്ചി: കൊച്ചിയിലെ വെള്ളപ്പൊക്കത്തില്‍ മേയറെയും കോണ്‍ഗ്രസ് നേതാക്കളെയും പരിഹസിച്ച്‌ മന്ത്രി എം.എം മണി. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ഡാമുകള്‍ തുറന്നു വിട്ടുള്ള മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനത്തിനുള്ള മറുപടിയായാണ് കൊച്ചിയിലെ വെള്ളപ്പൊക്ക വിഷയത്തില്‍ മന്ത്രിയുടെ പരിഹാസം. കൊച്ചിയിലെ വെള്ളപ്പൊക്കത്തില്‍ എം.പിയുടെ വീട് ഉള്‍പ്പടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേര്‍ന്ന് ‘ചെന്നിതല ഡാം’ തുറന്നുവിട്ടതു കൊണ്ടാണോയെന്നും മന്ത്രി ചോദിച്ചു. ‘കഴിഞ്ഞ ദിവസം രണ്ടു മണിക്കൂര്‍ പെയ്ത മഴയില്‍ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയര്‍ക്ക് ‘പ്രത്യേക പ്രതിഭാസം’ മാത്രം. കഴിഞ്ഞവര്‍ഷം ഒരാഴ്ചയിലേറെ തുടര്‍ച്ചയായി […]

കനത്തമഴ ; എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി

  സ്വന്തം ലേഖിക എറണാകുളം : കനത്ത മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി ബാധകമാണ്. ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ) അവധി പ്രഖ്യാപിച്ചിത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചക്ക് ശേഷം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം എറണാകുളം […]

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ച് ദിവസം ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ഒക്ടോബർ 20 ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബർ 21 ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ , പാലക്കാട് ,മലപ്പുറം,വയനാട് എന്നീ ജില്ലകളിലും ഒക്ടോബർ 22 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ,മലപ്പുറം, കണ്ണൂർ ,കാസർകോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാതിണമെന്ന് അറിയിച്ചു. […]

സംസ്ഥാനത്ത് കനത്ത മഴ ; കോട്ടൂരിൽ കാർ ഒഴുകി പോയി , നിരവധി ഇടങ്ങളിൽ ഉരുൾപ്പൊട്ടി

  സ്വന്തം ലേഖിക തിരുവനന്തപുരം : തുലാവർഷം ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇതേത്തുടർന്ന് എല്ലാ ജില്ലകളിലും ഇന്ന് േെല്ലാ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനിടയുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ കോട്ടൂർ അഗസ്ത്യവന മേഖലയിൽ കാർ ഒഴുകി പോയി. അഗസ്ത്യവനത്തിനുള്ളിലെ കോട്ടൂർ വാലിപ്പാറ റോഡിൽ മൂന്നാറ്റുമുക്കിലാണ് കാർ ഒഴിക്കിൽപ്പെട്ടത്. […]

തുലാവർഷം ഇന്ന് മുതൽ ; പ്രളയപ്പേടിയിൽ കേരളം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്നു മുതൽ പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടെ പ്രളയപ്പേടിയിലാണ് കേരളം. ശനിയാഴ്ച വരെ തുലാവർഷം ശക്തമായിരിക്കും. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നുമുതൽ ശനി വരെ കണ്ണൂർ, കാസർകോട്, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.