കൊച്ചിയിലെ വെള്ളപ്പൊക്കത്തിൽ എം.പിയുടെ വീട് ഉൾപ്പടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേർന്ന് ‘ചെന്നിത്തല ‘ഡാം തുറന്ന് വിട്ടത് കൊണ്ടാണോ? കൊച്ചിയിലെ വെള്ളപ്പൊക്കത്തെ പരിഹസിച്ച് എം.എം മണി

കൊച്ചിയിലെ വെള്ളപ്പൊക്കത്തിൽ എം.പിയുടെ വീട് ഉൾപ്പടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേർന്ന് ‘ചെന്നിത്തല ‘ഡാം തുറന്ന് വിട്ടത് കൊണ്ടാണോ? കൊച്ചിയിലെ വെള്ളപ്പൊക്കത്തെ പരിഹസിച്ച് എം.എം മണി

 

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയിലെ വെള്ളപ്പൊക്കത്തില്‍ മേയറെയും കോണ്‍ഗ്രസ് നേതാക്കളെയും പരിഹസിച്ച്‌ മന്ത്രി എം.എം മണി. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ഡാമുകള്‍ തുറന്നു വിട്ടുള്ള മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശനത്തിനുള്ള മറുപടിയായാണ് കൊച്ചിയിലെ വെള്ളപ്പൊക്ക വിഷയത്തില്‍ മന്ത്രിയുടെ പരിഹാസം.

കൊച്ചിയിലെ വെള്ളപ്പൊക്കത്തില്‍ എം.പിയുടെ വീട് ഉള്‍പ്പടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേര്‍ന്ന് ‘ചെന്നിതല ഡാം’ തുറന്നുവിട്ടതു കൊണ്ടാണോയെന്നും മന്ത്രി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കഴിഞ്ഞ ദിവസം രണ്ടു മണിക്കൂര്‍ പെയ്ത മഴയില്‍ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയര്‍ക്ക് ‘പ്രത്യേക പ്രതിഭാസം’ മാത്രം. കഴിഞ്ഞവര്‍ഷം ഒരാഴ്ചയിലേറെ തുടര്‍ച്ചയായി പെയ്ത അതിതീവ്ര മഴയില്‍ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടര്‍ക്കും ‘മനുഷ്യനിര്‍മ്മിത ദുരന്തം’- മന്ത്രി മണി പറഞ്ഞു.

യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഇത്തരം കോണ്‍ഗ്രസ്സുകാര്‍ യഥാര്‍ത്ഥത്തില്‍ ‘പ്രത്യേക പ്രതിഭാസങ്ങളും’ ‘ദുരന്തങ്ങളും’ ആയി മാറുകയാണെന്നും മന്ത്രി മണി പറഞ്ഞു.