ന്യൂനമർദ്ദം തീവ്രമാകുന്നു, ചുഴലിക്കാറ്റ് ആയിമാറാനും സാധ്യത; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ന്യൂനമർദ്ദം തീവ്രമാകുന്നു, ചുഴലിക്കാറ്റ് ആയിമാറാനും സാധ്യത; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സ്വന്തം ലേഖിക

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. അടുത്ത 12 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായും തുടര്‍ന്ന് ചുഴലിക്കാറ്റായി മാറാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തു നിന്ന് 360 കിലോമീറ്റര്‍ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബൈയില്‍ നിന്ന് 490 കിലോമീറ്റര്‍ ദൂരത്തിലും ഒമാനിലെ സലാല തീരത്തു നിന്ന് 1750 കിലോമീറ്റര്‍ ദൂരത്തിലുമാണ് ന്യൂനമര്‍ദ്ദത്തിന്റെ സ്ഥാനം.

നാളെ വൈകുന്നേരത്തോടെ ദിശ മാറി ഒമാന്‍-യമന്‍ തീരത്തേക്ക് സഞ്ചരിക്കാനുളള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. തുടക്കത്തില്‍ വടക്ക്-കിഴക്ക് ഭാഗത്തേക്കാണ് ന്യൂനമര്‍ദ്ദത്തിന്റെ ദിശയെങ്കിലും വഴിമാറുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പഥത്തിലില്ല. എ‌നാല്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച വൈകിട്ടും രാത്രിയും ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.