‘വന്ദേ ഭാരതില്‍ അപ്പവുമായി പോയാല്‍ കേടാകുമെന്ന് ഉറപ്പല്ലേ…, അപ്പവുമായി കുടുംബശ്രീക്കാര്‍ കെറെയിലില്‍ തന്നെ പോകും’..! കെറെയിൽ പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

സ്വന്തം ലേഖകൻ കണ്ണൂര്‍: കെറെയിൽ പദ്ധതി കേരളത്തിന് അനിവാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി മാറ്റുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വന്ദേഭാരത് എക്സ്പ്രസ്, സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന സിൽവർലൈന് ബദലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂലധന നിക്ഷേപത്തിന് കടംവാങ്ങാം. വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും. അപ്പവുമായി കുടുംബശ്രീക്കാര്‍ സില്‍വര്‍ ലൈനില്‍ തന്നെ പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു “വന്ദേഭാരതില്‍ കയറി അപ്പവുമായി പോയാല്‍ രണ്ടാമത്തെ ദിവസമല്ലേ എത്തുക. അതോടെ […]

‘ദയവു ചെയ്ത് ഞങ്ങള്‍ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക,വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങള്‍ ഭകതര്‍ കരുതേണ്ടത്?’ ; സിപിഎം ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നുവെന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി

സ്വന്തം ലേഖകൻ തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഹിന്ദു മത വിശ്വാസികളുടെ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നു എന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി രംഗത്ത്.ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപാട് അഥവാ കോമരം തുള്ളലിനെ തെരുവിൽ ആഭാസമായി കെട്ടിയാടുകയായിരുന്നു എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സമിതി ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ യു.സി രാമന്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വിഡിയോ സഹിതമാണ് യു സി രാമന്‍ ഫേസ്ബുക്കിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.ഹിന്ദു മത വിശ്വാസികള്‍ ഏറെ […]

ആകാശ് തില്ലങ്കേരി വിവാദം; നല്ല വിളയ്‍ക്കൊപ്പം നല്ല കളയുമുണ്ടാകും..! ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും;ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍:ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നല്ല വിളയ്‍ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു. ഈ കളയെല്ലാം പാർട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കുമെന്നും ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് […]

സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി സെക്രട്ടറി എം വി ഗോവിന്ദന്‍ ;തുടര്‍ നടപടികള്‍ ഗവര്‍ണ്ണറുമായി ആലോചിച്ച്‌ മുഖ്യമന്ത്രി തീരുമാനിക്കും;ജയരാജൻ വിഷയത്തിൽ നിങ്ങള്‍ ഉണ്ടാക്കി, നിങ്ങള്‍ ചര്‍ച്ച നടത്തി, നിങ്ങള്‍ തന്നെ അവസാനിപ്പിച്ച വിഷയം എന്ന് മറുപടി

സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചതായി സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു .തുടര്‍ നടപടികള്‍ ഗവര്‍ണ്ണറുമായി ആലോചിച്ച്‌ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഇ പി ജയരാജനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങള്‍ ഉണ്ടാക്കി, നിങ്ങള്‍ ചര്‍ച്ച നടത്തി, നിങ്ങള്‍ തന്നെ അവസാനിപ്പിച്ച വിഷയമാണത്’ എന്നായിരുന്നു മറുപടി. പാര്‍ടി സംസ്ഥാന കമ്മിറ്റി പല വിഷയങ്ങളും ചര്‍ച്ച ചെയ്യും. അതില്‍ നിങ്ങളോട് പറയേണ്ടത് പറയും. യോഗത്തിന്റെ നടപടി്ക്രമങ്ങളാകെ നിങ്ങളോട് പറയാന്‍ ഉദ്ദേശിക്കുന്നില്ല- തുടര്‍ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി […]

കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ല; വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സിപിഐഎമ്മിനൊപ്പം ചേരാം: വിശദീകരിച്ച് എം വി ഗോവിന്ദൻ

കൊച്ചി: കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ മുസ്ലിം ലീഗിന് സിപിഐഎമ്മിനൊപ്പം ചേരാമെന്നും അദ്ദേഹം പറഞ്ഞു . ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത്. മതേതര നിലപാടിനെയാണ് സ്വാഗതം ചെയ്തത്. മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിലെ തന്നെ കോൺഗ്രസ് എടുക്കുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ്. കോൺഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഉതകുന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നത്. ആ കാര്യമാണ് താൻ ചൂണ്ടിക്കാട്ടിയത്. സമീപ കാലത്ത് മുസ്ലിം ലീഗ് എടുത്ത പ്രധാനപ്പെട്ട ചില […]

ഗവർണർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നത് : എം വി ഗോവിന്ദൻ ;ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകും

തിരുവനന്തപുരം : ഗവർണർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകും. കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധം ഗവർണറെ അറിയിക്കുകയെന്നതാണ് ലക്ഷ്യം. കാവിവത്കരണ പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ എത്തിക്കാൻ ശ്രമം നടക്കുന്നു. നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാത്തത് ഭരണഘടനാ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ​ഗവർണർക്കെതിരെ ഇടത് മുന്നണി രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം വി […]

കാര്യങ്ങൾ പാർട്ടി അറിയണം; ശൈലീമാറ്റ സൂചന നൽകി എം.വി. ഗോവിന്ദൻ…പെൻഷൻ പ്രായ വിവാദത്തിൽ സർക്കാരിന് നേരെ പാർട്ടി സെക്രട്ടറിയുടെ കണ്ണുരുട്ടൽ…

നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുംമുമ്പ് പാർട്ടിയും മുന്നണിയും അറിയണമെന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പെൻഷൻ പ്രായ വിഷയം മുൻനിർത്തി സർക്കാറിന് നൽകുന്നത്. തീരുമാനങ്ങൾ പാർട്ടിയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ അറിയുന്ന രീതി അദ്ദേഹം താൽപര്യപ്പെടുന്നില്ല. ഇക്കാര്യത്തിൽ മുൻഗാമി കോടിയേരി ബാലകൃഷ്ണന്‍റെ ശൈലിയല്ല പിന്തുടരുന്നതെന്ന സൂചനയാണ് അദ്ദേഹത്തിന്‍റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. സർക്കാർ നടപടി പിൻവലിച്ച ശേഷം പാർട്ടിക്ക് അറിവില്ലായിരുന്നു, പാർട്ടി നയത്തിനനുസരിച്ചായിരുന്നില്ല എന്നൊക്കെ വിശദീകരിച്ച് സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കുമുന്നിൽ പ്രതികരിക്കുന്ന സംഭവം മുമ്പ് അധികമില്ല. പിണറായി ഒന്നും രണ്ടും സർക്കാറിന്‍റെ ഇതുവരെയുള്ള […]

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞട്ടില്ലന്ന് എം.വി ഗോവിന്ദന്‍

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയ ഉത്തരവ് പാര്‍ട്ടി അറിയാതേയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഷയം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്തിട്ടില്ല. ചര്‍ച്ച ചെയ്യാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്താണ് ഉത്തരവ് പിന്‍വലിച്ചത്. എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചു. കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള 122 പൊതുമേഖലസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ച് 60 വയസാക്കിയായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധം […]