ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ; കേസ് കെട്ടിച്ചമച്ചതാണെന്ന് ശിവശങ്കറിന്റെ ആരോപണം

സ്വന്തം ലേഖകൻ എറണാകുളം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ലൈഫ് മിഷൻ കേസിലെ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യനില പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്റെ ആവിശ്യം. വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ മനപ്പൂർവം കെട്ടിച്ചമച്ച കേസ് ആണിതെന്നും രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെന്നും ശിവശങ്കർ ആരോപിച്ചു. കേസിൽ കഴമ്പ് ഇല്ലെന്നും തന്നെ കരിവാരിതേക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ഈ കേസ് എന്നും ശിവശങ്കർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ശിവശങ്കറിന്റെ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന് മുന്നിൽ എത്തിയിരുന്നെങ്കിലും, […]

കോടതിയിൽ വച്ച് ശിവശങ്കറിനെ കണ്ടപ്പോൾ അപരിചിതനെ പോലെ പെരുമാറി; ശിവശങ്കർ ജയിലിൽ പോയതോടെ കാര്യങ്ങൾ പിടിവിട്ട് പോകുന്നുവെന്നും മനസിലായി ;അതോടെ പറയാതിരുന്ന പലതും ഇന്ന് കസ്റ്റംസിന് മുന്നിൽ വെളിപ്പെടുത്തി : സ്വപ്‌നയുടെ മൊഴി കസ്റ്റംസ് വിശ്വാസ്യതയിലെടുക്കുമ്പോൾ കുടുങ്ങുന്നത് സംസ്ഥാനത്തെ ഉന്നതരോ..?

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണ കടത്ത് കേസ് തുടക്കം മുതലെ വലിയ വിവാദമായപ്പോൾ സർക്കാരിനെയും ശിവശങ്കറിനേയും സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വപ്‌ന സുരേഷ് സ്വീകരിച്ചിരുന്നു. രാഷ്ട്രീയക്കാരുടെ ബലിയാടാവുകയാണെന്ന് പലകുറി ആവർത്തിച്ചാവർത്തിച്ച് പറയുമ്പോഴും ഓഡീയോയിലൂടെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ മാസങ്ങൾക്കിപ്പുറം തുറന്ന് പറച്ചിലുകളുമായി സ്വപ്‌നാ സുരേഷ് കസ്റ്റംസിന് മുന്നിൽ എത്തുകയാണ്.ഇത് കോടതി വിശ്വസിച്ചാൽ മാത്രമേ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുന്നോട്ട് പോകൂ. ‘കോടതിയിൽ ഒരു ദിവസം എം. ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ, അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു. ഇതോടെ, ഒറ്റപ്പെട്ടതു […]

ഇ.ഡിയ്ക്ക് പിന്നാലെ ശിവശങ്കറിന് കുരുക്കിട്ട് കസ്റ്റംസും ; സ്വർണ്ണക്കടത്ത് കേസിൽ എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് അനുമതി

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ഇ.ഡിയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി. ശിവശങ്കറിനെതിരേ തെളിവുണ്ടെന്നു കാണിച്ച് കോടതിയെ സമീപിച്ച കസ്റ്റംസിന് അറസ്റ്റ് ചെയ്യാനുള്ള അനുമതി കോടതി നൽകുകയായിരുന്നു. നയതന്ത്ര സംവിധാനത്തിലൂടെ മുപ്പത് കിലോ സ്വർണം കടത്തിയത് ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. സ്വപ്‌നയുടെ ഈ മൊഴി ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിനായി കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റു ചെയ്ത് കൂടുതൽ വിവരങ്ങൾ തേടണമെന്നും കസ്റ്റംസ് കോടതിയെ […]

കോളിളക്കം സൃഷ്ടിച്ച സ്വർണ്ണക്കടത്ത് കേസിൽ ഇൻവിസിബിൾ ഇൻഫോർമർക്ക് ലഭിക്കുക  45 ലക്ഷം രൂപ ; ശിവശങ്കറിന്റെയും സ്വപ്നയുടെയും വിധി മാറ്റിയ വിവരം കൈമാറിയത് ആരെന്ന് അറിയാവുന്നത് കസ്റ്റംസ് കമ്മീഷണർക്ക് മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസ് ഏറെ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനും  കൂടുതല്‍ ആഘാതം സൃഷ്‌ടിച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതും. സ്വപ്‌ന സുരേഷില്‍ തുടങ്ങിയ അന്വേഷണം 114 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റിലേക്ക് വരെ  എത്തി. എന്‍ഫോഴ്‌സ്മെന്റിന്റെ കസ്‌റ്റഡിയിലുള്ള ശിവശങ്കറില്‍ നിന്ന് കൂടുതല്‍ വിവിരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓരോ ദിവസവും അന്വേഷണ സംഘം. ഇതെല്ലാം നടക്കുമ്പോഴും അണിയറയിൽ നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍, കസ്റ്റംസിനു വിവരം ചോര്‍ത്തി […]

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് നാളെ നിർണ്ണായകം ; ഒന്നും ഓർമ്മയില്ലെന്ന സ്ഥിരം പല്ലവിക്ക് പണി വരുന്നു : വിദേശയാത്രയും വിമാനത്താവളം വഴി കടന്ന് പോയ ബാഗേജുകളും ശിവശങ്കറിനെ കുരുക്കും

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മഎം. ശിവശങ്കറിനു നാളെ നിർണായകം. അറസ്റ്റിലേക്കു വരെ നീളുന്ന നിലയിലുള്ള കടുത്ത തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ചാം തവണയാണ് ചോദ്യം ചെയ്യലിനു തയാറായി എം.ശിവശങ്കർ കസ്റ്റംസിന്റെ മുന്നിലെത്തുന്നത്. ഈന്തപ്പഴം ഇറക്കുമതിയ്ക്ക് പുറമെ വിദേശയാത്രയും വിമാനത്താവളം വഴി കടന്നു പോയ ബാഗേജുകളും ശിവശങ്കറിനെ കുടുക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശനിയാഴ്ച 12 മണിക്കൂറാണ് ചോദ്യം ചെയ്തത്.വെള്ളിയാഴ്ച 11 മണിക്കൂറും ചോദ്യം ചെയ്തു. ഒന്നും ഓർമയില്ലെന്ന സ്ഥിരം മറുപടിയുമായി ശിവശങ്കർ കസ്റ്റംസിനെ വട്ടംകറക്കുകയായിരുന്നു. ചോദ്യം […]