സത്യം വിളിച്ച് പറയുന്നതുകൊണ്ട് എന്റെ ജീവന്‍ പോയേക്കാം, അങ്ങനെ വന്നാല്‍ അത് എന്റെ നിയോഗമാണെന്ന് കരുതും ; പക്ഷേ ഇനിയുമിതെല്ലാം കണ്ടും കേട്ടും ഒരു മൃതശരീരം പോലെ ജീവിക്കാന്‍ സാധ്യമല്ല : കന്യാസ്ത്രീ മഠങ്ങളിലെ ദുരൂഹമരണങ്ങളെക്കുറിച്ച് തുറന്ന് പറച്ചിലുകളുമായി ലൂസി കളപ്പുരയ്ക്കല്‍
സ്വന്തം ലേഖകന്‍ വയനാട് : കന്യാസ്ത്രീ മഠങ്ങളിലെ ദുരൂഹ മരണങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകളുമായി ഇടപെടല്‍ ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. കഴിഞ്ഞ ദിവസം തിരുവല്ല ബസേലിയന്‍ സിസ്റ്റേഴ്സ് കോണ്‍വെന്റിലെ ദിവ്യ എന്ന പെണ്‍കുട്ടി കിണറ്റില്‍ വീണു മരിച്ച പശ്ചാത്തലത്തിലാണ് ലൂസി കളപ്പുരയ്ക്കല്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതുവരെ പതിനാറ് പേരാണ് വിവിധ കന്യാസ്്ത്രീ മഠങ്ങളില്‍ ദുരൂഹ രീതിയില്‍ മരണപ്പെട്ടത്. ഇനിയുമെത്ര കന്യാസ്ത്രീകളുടെ ജീവനറ്റ ശരീരങ്ങള്‍ കൂടി വേണം ഈ സമൂഹത്തിന്റെ കണ്ണുതുറക്കാനെന്ന് ചോദിക്കുന്നു. ലൂസി കളപ്പുരയ്ക്കലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വളരെ വേദനയോടെ ആണ് […]