സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയ വൈദികനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് വിശ്വാസി സമൂഹം

സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദ പ്രചാരണം നടത്തിയ വൈദികനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് വിശ്വാസി സമൂഹം

സ്വന്തം ലേഖിക

കൽപറ്റ: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ മനന്തവാടി രൂപത പിആർഒ ആയ വൈദികനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് വിശ്വാസികൾ. കാത്തലിക് ലേമെൻ അസോസിയേഷൻ ഭാരവാഹികൾ മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന് പരാതി നൽകി.

ബിഷപ് ഹൗസിലെത്തിയാണ് വിശ്വാസികൾ ഫാ.നോബിൾ തോമസ് പാറക്കലിനെതിരെ പരാതി നൽകിത്. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വീഡിയോ പ്രചരിപ്പിച്ച വിഷയത്തിൽ മാനന്തവാടി രൂപതാ പിആർഒയും വൈദികനുമായ നോബിൾ പാറയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര പരാതി നൽകിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതുവഴി ഫാ.നോബിൾ സ്ത്രീത്വത്തെ അപമാനിക്കുകയും തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് ചെയ്തതെന്ന് ലൂസി കളപ്പുര ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഠത്തിൽ സിസ്റ്റർ ലൂസിയെ കാണാൻ മാധ്യമ പ്രവർത്തകർ എത്തിയ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നോബിൾ പാറയ്ക്കൽ അപവാദ പ്രചരണം നടത്തിയത്. കാണാൻ വരുന്നവരുടെ കൂട്ടത്തിൽ വനിതാ മാധ്യമപ്രവർത്തകരുടെ ഭാഗം വെട്ടിയൊഴിവാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. മഠത്തിലെ അടുക്കളവാതിലിലൂടെ പുരുഷൻമാരെ അകത്ത് പ്രവേശിപ്പിക്കുന്ന വീഡിയോയാണ് താൻ പങ്കുവയ്ക്കുന്നതെന്നും ഫാ. നോബിൾ പറയുന്നുണ്ട്. ഈ വീഡിയോയ്‌ക്കെതിരെയാണ് ലൂസി കളപ്പുര രംഗത്തുവന്നിരിക്കുന്നത്.

അതേസമയം, ജൂൺ ഒന്നിന് സിസ്റ്റർ ലൂസി കളപ്പുരയെ കാണാൻ എത്തിയ മാധ്യമസംഘത്തിൽ ഒരു വനിതാ മാധ്യമപ്രവർത്തകയും ഉണ്ടായിരുന്നു. ഇക്കാര്യം ഫാ.നോബിൾ വീഡിയോയിൽ പറയുന്നില്ല. വനിതാ മാധ്യമപ്രവർത്തകയായ ബിന്ദു മിൽട്ടൺ തന്നെ താൻ ലൂസി കളപ്പുരയെ കാണാൻ എത്തിയ സംഘത്തിലുണ്ടായിരുന്ന കാര്യം വ്യക്തമാക്കുന്നു. വീഡിയോയിൽ നിന്ന് വനിതാ മാധ്യമപ്രവർത്തക മഠത്തിലേക്ക് കയറുന്ന ഭാഗം ഒഴിവാക്കിയിട്ടുണ്ട്.