ആറ് മാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റർ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എവിടെ പോയെന്നോ എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ല : സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ആഞ്ഞടിച്ച് മാനന്തവാടി സഭാ അധികൃതർ
സ്വന്തം ലേഖകൻ
വയനാട്: കഴിഞ്ഞ ആറ് മാസത്തിനിടെ 51 ദിവസമാണ് സിസ്റ്റർ മഠത്തിന് പുറത്ത് താമസിച്ചത്. എവിടെ പോയെന്നോ എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ല.കറങ്ങി നടന്ന് ഹോട്ടലുകളിൽ താമസം സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ ആഞ്ഞടിച്ച് മാനന്തവാടി സഭാ അധികൃതർ രംഗത്ത്. മാനന്തവാടി രൂപത ബിഷപ്പും എഫ്‌സിസി സഭാ (ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹം) അധികൃതരുമാണ് സിസ്റ്റർ ലൂസി കളപ്പുരയ്‌ക്കെതിരെ മോശം പരാമർശങ്ങളുമായി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
എഫ്‌സിസി മഠത്തിൽനിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിൽ സഭാ അധികൃതർക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി സഭാ അധികൃതർ ചേർന്ന് നൽകിയ സത്യവാങ്മൂലത്തിലാണ് സിസ്റ്റർക്കെതിരെ മോശം പരാമർശങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസ്റ്റർ ലൂസി സഭാ വിരോധികൾക്കൊപ്പം സദാസമയവും കറങ്ങി നടന്ന് ഹോട്ടലുകളിൽ താമസിച്ചെന്നും, അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് സിസ്റ്റർക്ക് ഇപ്പോൾ താൽപര്യമെന്നും സത്യവാങ്മൂലത്തിലുണ്ട്. സഭയെ അപകീർത്തിപ്പെടുത്തുകയെന്ന മാത്രം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര കാനോനിക നിയമങ്ങൾക്കെതിരായാണ് ജീവിക്കുന്നത്.വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം സിസ്റ്ററെ മഠത്തിൽനിന്നും പുറത്താക്കികൊണ്ടുള്ള നടപടി ശരിവച്ച സാഹചര്യത്തിൽ കാരയ്ക്കാമല എഫ്‌സിസി മഠത്തിൽ സ്ഥലം കയ്യേറിയാണ് സിസ്റ്റർ താമസിക്കുന്നതെന്നും സഭാ അധികൃതർ നൽകിയ സത്യവാങ്മൂലത്തിലുണ്ട്