രാജ്യത്ത് ലോക് ഡൗണ്‍ നീളുമോ …? പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും ; പ്രതീക്ഷയോടെ കാതോര്‍ത്ത് രാജ്യം

രാജ്യത്ത് ലോക് ഡൗണ്‍ നീളുമോ …? പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും ; പ്രതീക്ഷയോടെ കാതോര്‍ത്ത് രാജ്യം

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി :  രാജ്യത്ത്  പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാംഘട്ട ലോക് ഡൗണ്‍ അവസാനിക്കാറായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിയ്ക്കാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക.

ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ഞായറാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കുമെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക മേഖലയിലെ ഇളവുകള്‍ തുടങ്ങിയവ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക് ഡൗണ്‍ ഇപ്പോള്‍ പിന്‍വലിക്കരുതെന്ന് ആറു സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നവ ഒഴികെയുള്ള മേഖലകളില്‍ മെട്രോ അടക്കമുള്ള ട്രെയിന്‍ സര്‍വീസുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി കൂടുതല്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമോ എന്നതും സംസ്ഥാനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.