എസ്.ഡി.ടി.യു മെയ് ദിന റാലിയും സമ്മേളനവും നടത്തി

സ്വന്തം ലേഖകൻ എറണാകുളം: മെയ് ദിന റാലിയും സമ്മേളനവും നടത്തി എസ്.ഡി.റ്റി.യു. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് എ.വാസു ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ദേശീയ സെക്രട്ടറി നൗഷാദ് മംഗലശേരിയും, കോഴിക്കോട് കൊടുവള്ളിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തച്ചോണം നിസാമുദീനും, കൊല്ലത്ത് ദേശീയ സമിതി അംഗം കരമന ജലീലും, ആലപ്പുഴയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ് കാജാഹുസൈനും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സംസ്ഥാന സമിതി അംഗം കടക്കല്‍ ജലിലും, പാലക്കാട് ഷെര്‍ണ്ണുരില്‍ സംസ്ഥാന സമിതി അംഗം ഇസ്മായില്‍ കമ്മനയും, മലപ്പുറത്ത് സംസ്ഥാന ട്രഷറര്‍ അഡ്വ. എ.എ.റഹീമും, വയനാട്ടില്‍ […]

മുസ്ലിം ലീഗിന് ആശ്വാസം..! മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം..! ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ഹർജി തള്ളി സുപ്രീംകോടതി. മതപരമായ അര്‍ത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഹര്‍ജി തള്ളണമെന്ന എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പരാതിക്കാരനായ ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യദ് വസീം റിസ്വി ഹര്‍ജി പിന്‍വലിച്ചു. മുസ്ലിം ലീഗ്, ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ […]

വന്ദേഭാരതിൽ വി.കെ. ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ച സംഭവം: പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 1000 രൂപവീതം പിഴ; അറസ്റ്റിലായവരെ ജാമ്യത്തിൽവിട്ടു..!

സ്വന്തം ലേഖകൻ ഷൊർണൂർ: വന്ദേഭാരതിൽ വി.കെ. ശ്രീകണ്ഠൻ എം.പി.യുടെ പോസ്റ്റർ പതിച്ച കേസിൽ അഞ്ചുപേരെ റെയിൽവേ സുരക്ഷാസേന അറസ്റ്റുചെയ്ത് ജാമ്യത്തിൽവിട്ടു. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി.എം. ഹനീഫ (44), നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ (19), കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം. കിഷോർകുമാർ (34) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചുപേരിൽനിന്നും 1000 രൂപവീതം പിഴയീടാക്കി, റെയിൽവേ കോടതി ജാമ്യത്തിൽ വിട്ടു. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയിൽ […]

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു..!

സ്വന്തം ലേഖകൻ കോട്ടയം : പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ സംസ്ഥാന സമ്മേളനം മാമ്മൻ മാപ്പിള ഹാളിൽ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അവാർഡ് ജേതാക്കളെ പൊന്നാട അണിയിച്ച്‌ ശിൽപവും സമ്മാനിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ ആർ സലിം, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, ടി ഒ ഏബ്രഹാം, സ്‌നേഹപ്രവാസി മാസിക എഡിറ്റർ മുഹമ്മദ് കലാം, തോമസ് മാത്യു, ഗോപാലകൃഷ്ണൻ തേലക്കാട്, സഞ്ജിത് അലക്സ്, വി ജി ജേക്കബ്, മധു വാകത്താനം, യു കെ […]

പ്രണയ വിവാഹം..! മോഷണക്കേസിൽ അകത്തായതോടെ മറ്റൊരു യുവാവുമായി ബന്ധം..! പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ഭർത്താവ്..! താല്പര്യമില്ലെന്ന് പറഞ്ഞതോടെ കോടതി വരാന്തയിൽ വച്ച് ആസിഡ് ആക്രമണം..! മലയാളി യുവതി മരിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: കുടുംബ പ്രശ്നത്തെത്തുടർന്ന് കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 23നായിരുന്നു ആക്രമണം. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരാന്തയിൽ വെച്ച് ഭർത്താവ് ശിവകുമാർ (42) കവിതയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വർഷങ്ങൾക്ക് മുൻപ് […]

ലഹരി ഉപയോ​ഗിച്ചിരുന്നതായി അറിവില്ല, ആൺസുഹൃത്തുക്കളുമില്ല..! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! 14 കാരിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡനത്തിനിരയായ പതിനാലുകാരി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത നീങ്ങുന്നില്ല. പെൺകുട്ടിയുടെ മരണത്തില്‍ സ്കൂളുമായി ബന്ധപ്പെട്ട് വിശദമായ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. സ്കൂളില്‍നിന്ന് മുന്‍പ് വിനോദയാത്രയ്ക്ക് പോയ ബസിലെ ജീവനക്കാരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. പെണ്‍കുട്ടി താമസിച്ചിരുന്ന പൊലീസ് ക്വാട്ടഴ്സ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിനാലാണ് തലച്ചോറിലെ രക്തസ്രാവം മരണകാരണമായതെന്നും അഭ്യൂഹം പരന്നു. എന്നാല്‍ അന്വേഷണസംഘത്തെ കുഴക്കുന്നത് പെണ്‍കുട്ടിയുമായി അടുപ്പമുള്ളവരുടെ മൊഴികളാണ്. വീട്ടില്‍ അബോധാവസ്ഥയില്‍ വീഴുന്നതിന് തൊട്ടുമുന്‍പ് […]

രാജ്യത്ത് പുതുതായി 157 സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകൾ ..! പുതിയ കോളേജുകൾ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി…! കേരളത്തിന് നിരാശ

സ്വന്തം ലേഖകൻ ന്യൂഡൽഹി :രാജ്യത്ത് 157 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള മെഡിക്കല്‍ കോളജുകളോട് അനുബന്ധമായിയാണ് നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുകയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളേജുകൾ . കര്‍ണാടകയില്‍ നാല്, തമിഴ്നാട്ടില്‍ 11, യുപിയില്‍ 27, രാജസ്ഥാനില്‍ 23 കോളജുകള്‍ വീതവും അനുവദിച്ചിട്ടുണ്ട്. 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളജുകള്‍ സ്ഥാപിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ കേരളത്തിന് ഒരു കോളജ് പോലും അനുവദിച്ചിട്ടില്ല. […]

പല്ലു തേക്കുന്നതിനിടെ കാറ്റിൽ വാതിലടഞ്ഞു..! ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം…!

സ്വന്തം ലേഖകൻ നെടുമങ്ങാട് : പല്ല് തേക്കുന്നതിനിടയിൽ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി യുവാവ് ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണു മരിച്ചു.തിരുവനന്തപുരം നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. മലബാർ എക്സ്പ്രസിൽ കുടുംബത്തോടൊപ്പം കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കു യാത്ര ചെയ്യുകയായിരുന്ന യുവാവ്. രാവിലെ 7.30നു പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. കണ്ണൂരിൽ മരപ്പണിക്കാരനായ ആനന്ദ് കൃഷ്ണൻ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നാട്ടിലേക്ക് പോവുകയായിരുന്നു. രാവിലെ ട്രെയിനിൽ നിന്നു പല്ല് തേക്കുമ്പോൾ കാറ്റിൽ […]

കിണറ്റിൽ വീണ കരടി ചാകാൻ കാരണം ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടി..! വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യം..! ഹൈക്കോടതിയിൽ ഹർജി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം : വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാപ്രവർത്തനത്തിനിടെ ചത്ത സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാൻ കാരണമെന്നാണ് ഹർജിയിലെ വാദം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വെടിവെച്ച വെറ്റിനറി സർജൻ അടക്കമുള്ളവർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഇവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിലുണ്ട്. വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി സംഘടനയാണ് ഹർജി നൽകിയത്. ഹർജി മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും. കരടി ചത്തതിൽ […]

കോട്ടയം റയിൽവേ സ്റ്റേഷന് സമീപം സ്വർണ്ണമാല നഷ്ടപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : റയിൽവേ സ്റ്റേഷന് സമീപത്തു വെച്ച് സ്വർണ്ണമാല നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ അറിയിച്ചാൽ ഉപകാരം : ഫോൺ നമ്പർ : 8078395107 9847200864