ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കും..!! സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദമായി മാറിയേക്കും. സംസ്ഥാനത്ത് മെയ് 10 വരെ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തുടർന്ന് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവ സ്ഥാവകുപ്പ് വ്യക്തമാക്കുന്നു. നാളെ മുതൽ മെയ് 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും, 40 കിലോമീറ്റർ വരേ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ […]

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ചു..! ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കളുടെ പരാതി; അന്വേഷണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ചതിൽ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കളുടെ പരാതി. കഴിഞ്ഞ മാസം 13ന് മരിച്ച കരിംകുളം സ്വദേശിനി റജീലയുടെ ബന്ധുക്കളാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ആറിനാണ് റജീലയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ലേബർ റൂമിലേക്ക് മാറ്റി. പ്രസവം നടന്നതിനു ശേഷം ആന്തരിക രക്തസ്രാവമുണ്ടെന്നു ബന്ധുക്കളെ അറിയിച്ചു. ഒരു യൂണിറ്റ് രക്തം വേണമെന്നും ആവശ്യപ്പെട്ടു. പിന്നീട് റജീലയെ എസ്എടിയിലേക്ക് മാറ്റി. ഐസിയുവിൽ പ്രവേശിപ്പിച്ച റജീല 13 ന് മരിച്ചു. […]

പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ കടമയല്ലേ?. അതില്‍ എവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നത് ? നീതി ലഭിക്കാനായി മെഡല്‍ തിരിച്ചു നല്‍കാനും തയ്യാർ..!! പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ജന്തര്‍ മന്തിറില്‍ സരം ചെയ്യുന്ന തങ്ങളെ പുരുഷ പൊലീസ് മര്‍ദ്ദിച്ചെന്ന് വനിതാ ഗുസ്തി താരങ്ങള്‍ ആരോപിച്ചു. ഡല്‍ഹി പൊലീസ് പ്രകോപനപരമായാണ് പെരുമാറിയത്. തങ്ങളോട് അസഭ്യം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിരുന്നുവെന്നും താരങ്ങള്‍ പറഞ്ഞു. തങ്ങള്‍ക്കു നേരെ അതിക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. അക്രമവും സംഘര്‍ഷവുമുണ്ടാക്കി സമരത്തെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ കടമയല്ലേ?. അതില്‍ എവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നതെന്ന് താരങ്ങള്‍ ചോദിച്ചു. ഇത്തരത്തില്‍ മോശമായി […]

മുളക് സ്പ്രേ മുതൽ കൊലപാതക ശ്രമംവരെ; എവിടെ തിരിഞ്ഞാലും അക്രമവും പരിഹാസവും..!! ‘സ്വസ്ഥതയും സുരക്ഷയും ഇല്ലാതായി’; ബിന്ദു അമ്മിണി കേരളം വിടുന്നു..!!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിടുന്നു. കേരളം തന്നെ സംബന്ധിച്ച് ജീവിക്കാനാവാത്ത സ്ഥലമായി മാറിയെന്നും ഇവിടം വിടുകയല്ലാതെ മറ്റു വഴിയില്ലെന്നും ബിന്ദു അമ്മിണി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. കേരളം ജീവിക്കാനാവാത്ത സ്ഥലമായി മാറി. ഉത്തര്‍പ്രദേശിലോ ഡല്‍ഹിയിലോ സ്വസ്ഥതയും സുരക്ഷയും കിട്ടുമെന്നാണ് തോന്നുന്നത്. വടക്കേ ഇന്ത്യയില്‍ പലവട്ടം പോയിട്ടുണ്ട്. ഒരു തവണ പോലും അവിടെ തനിക്കു നേരെ അക്രമം ഉണ്ടായിട്ടില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. ഉടന്‍ തന്നെ ഡല്‍ഹിയിലേക്കു തിരിക്കുമെന്ന് ബിന്ദു പറഞ്ഞു. താമസം എവിടെ വേണമെന്ന് അവിടെ ചെന്നിട്ടു […]

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത..! സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ..! ഇടിമിന്നൽ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ഇത് ന്യൂന മര്‍ദ്ദമായും തിങ്കളാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കും. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ […]

‘അരി വാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി’..! നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണം..! എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ക്യാമറ സ്ഥാപിച്ചതില്‍ ആരോപണവിധേയരായ പ്രസാഡിയോ കമ്പനി പിണറായിയുടെ കുടുംബത്തിന്റെ കമ്പനിയാണെന്ന് സുധാകരന്‍ ആരോപിച്ചു. എഐ ക്യാമറ അഴിമതി പുറത്തു കൊണ്ടുവരാൻ നിയമനടപടി ആലോചിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. ക്യാമറ അഴിമതിയിൽ അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചതെന്തിന്?. നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണം. സംസ്ഥാന മന്ത്രിസഭയില്‍ ഒരാള്‍ക്ക് പോനട്ടെലും കമ്പനിയെ കുറിച്ച് അറിവില്ലെന്നും അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദാനി […]

തൃശൂരിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു..! ഭർത്താവ് ഗുരുതരാവസ്ഥയിൽ..! തീപിടിച്ചതിന്റെ കാരണം അവ്യക്തം..! അന്വേഷണവുമായി പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെര്‍ലി (54) ആണ് മരിച്ചത്. ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. ഇവർക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയര്‍ന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഷെര്‍ലി മരിച്ചത്. തീപിടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം […]

പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് ജനങ്ങള്‍ക്ക് ഉടന്‍ പരാതി നല്‍കാം..! ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി സർക്കാർ…! വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതുഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉടന്‍ തന്നെ പരാതി നല്‍കാം. ഇതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കി. https://warroom.lsgkerala.gov.in/garbage എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഒരു ഫോമാണ് തുറന്നുവരിക. ഇതില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയുവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര്, മാലിന്യം തള്ളിയ സ്ഥലം, മാലിന്യം തള്ളിയ സ്ഥലത്തിന്റെ ചിത്രം അപ്ലോഡ് ചെയ്യാനുള്ള സംവിധാനം എന്നിവയാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ നല്‍കി […]

‘വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു’…! പരാതിയുമായി യാത്രക്കാരൻ; പുഴുവിനെ ലഭിച്ചത് പൊറോട്ടയിൽനിന്ന്

സ്വന്തം ലേഖകൻ കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത പൊറോട്ടയിൽ പുഴു ലഭിച്ചതായി പരാതി. തിങ്കളാഴ്ച കണ്ണൂരിൽനിന്ന് കാസർകോട്ടേക്ക് നടത്തിയ സർവീസിലെ യാത്രക്കാരനാണ് പരാതി നൽകിയത്. ഇ1 കംപാർട്മെന്‍റിൽ യാത്ര ചെയ്‌ത പരാതിക്കാരൻ ട്രെയിനിൽനിന്നു ലഭിച്ച പൊറോട്ടയിൽനിന്നു പുഴുവിനെ ലഭിച്ചതായി കാസർകോട് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനാണ് പരാതി നൽകിയത്. തുടർ നടപടികൾക്കായി പരാതി പാലക്കാട് റെയിൽവേ ഡിവിഷന് കൈമാറി. പൊറോട്ടയിൽ പുഴുവിരിക്കുന്നതായി യാത്രക്കാരൻ കാണിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു..! ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..! ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന മഴ മുന്നറിയിപ്പിലും മാറ്റം. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. നേരത്തെ അഞ്ചുജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും വരുംദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 50 കിലോമീറ്റര്‍ […]