play-sharp-fill
രാജ്യത്ത് പുതുതായി  157  സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകൾ ..! പുതിയ  കോളേജുകൾ   24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി…! കേരളത്തിന് നിരാശ

രാജ്യത്ത് പുതുതായി 157 സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകൾ ..! പുതിയ കോളേജുകൾ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി…! കേരളത്തിന് നിരാശ

സ്വന്തം ലേഖകൻ

ന്യൂഡൽഹി :രാജ്യത്ത് 157 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള മെഡിക്കല്‍ കോളജുകളോട് അനുബന്ധമായിയാണ് നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുകയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളേജുകൾ . കര്‍ണാടകയില്‍ നാല്, തമിഴ്നാട്ടില്‍ 11, യുപിയില്‍ 27, രാജസ്ഥാനില്‍ 23 കോളജുകള്‍ വീതവും അനുവദിച്ചിട്ടുണ്ട്. 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളജുകള്‍ സ്ഥാപിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ കേരളത്തിന് ഒരു കോളജ് പോലും അനുവദിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ 40 ശതമാനം നഴ്സിംഗ് കോളേജുകൾ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, കേരളം എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. നിവലില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളില്‍ നഴ്സിംഗ് കോളേജുകളില്ലെന്നും മറ്റുമേഖലകള്‍ക്കും പരിഗണന നല്‍കിയാണ് തീരുമാനമെന്നും മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ കോളജുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അധ്യയനം ആരംഭിക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പുതിയ കോളജുകള്‍ അനുവദിച്ചതോടെ 15,700 പുതിയ നഴ്സിംഗ് ബിരുദധാരികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.