നഷ്ടത്തിലേക്ക് കൂപ്പുകുത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി : കാലാവധി തീരാറായി നാനൂറോളം ബസുകൾ ; നിരത്തിൽ നിന്ന് പിൻവലിക്കേണ്ടി വരുന്നത് ദിനംപ്രതി കാൽലക്ഷത്തിലധികം രൂപ വരുമാനമുള്ള ബസുകൾ

  സ്വന്തം ലേഖകൻ കൊച്ചി : വരുന്ന ഡിസംബറോടെ കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിൽ കുറഞ്ഞത് നാനൂറെണ്ണത്തിന്റെയെങ്കിലും കാലാവധി കഴിയുമെന്നാണ് പ്രാഥമിക നിഗമനം. ഒരുവർഷംകൂടി കഴിയുന്നതോടെ വീണ്ടും നൂറിലധികം ബസുകളുടെ കൂടി കാലാവധിതീരും. ദിനംപ്രതി കാൽലക്ഷ വരുമാനമുത്തിലധികം വരുമാനമുള്ള ഈ ബസുകൾ മുഴുവൻ ഓർഡിനറി വിഭാഗത്തിലേക്ക് ആകും മാറ്റേണ്ടി വരിക. എന്നാൽ വരുമാനക്കുറവും കനത്ത നഷ്ടവും കാരണം ഓർഡിനറി സർവീസുകൾ പലതും നിർത്തുകയുമാണ്. കടബാധ്യതയും നഷ്ടവും കാരണം പുതിയ ബസ്സുകൾ ഇറക്കാനും പറ്റുന്നില്ല. അതുകൊണ്ട് തന്നെ നൂറുകണക്കിന് നല്ല വരുമാനമുള്ള റൂട്ടുകളിൽനിന്നാണ് കാലാവധി കഴിയുന്നതോടെ […]

ബാലൻസ് വാങ്ങാൻ മറന്ന യാത്രക്കാരന് ഗൂഗിൾ പേ വഴി ബാലൻസ് നൽകി കണ്ടക്ടർ മാതൃകയായി

  കല്പറ്റ:  ബാക്കിയുള്ള തുക വാങ്ങാന്‍ മറന്ന യാത്രകാരന് ഗൂഗിള്‍ പേ വഴി തിരിച്ചുനല്‍കി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മാതൃകയായി. വയനാട് മീനങ്ങാടി സ്വദേശിയായ യാത്രക്കാരന്‍ ജിനു നാരായണനാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ മാതൃകാ നടപടിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്. സുല്‍ത്താന്‍ ബത്തേരി – കോഴിക്കോട് റൂട്ടിലോടുന്ന പോയിന്റ് ടു പോയിന്റ് ബസിലാണ് ജിനു ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്തപ്പോൾ 88 രൂപ ചാര്‍ജുള്ള ടിക്കറ്റിന് കണ്ടക്ടർ 200 രൂപ നല്‍കി പത്ത് രൂപ നൽകി ബാക്കി പിന്നെ തരാമെന്ന് യാത്രക്കാരനോട് പറയുകയായിരുന്നു. എന്നാല്‍ കോഴിക്കോട് […]

പ്രതിദിനം മുപ്പതിനായിരത്തിലേറെ വരുമാനം ലഭിക്കുന്ന ചിൽ ബസുകൾ കെ. എസ്. ആർ. ടി. സി പിൻവലിക്കുന്നു

  കോഴിക്കോട്: പ്രതിദിനം സർക്കാരിന് മുപ്പതിനായിരത്തിലേറെ വരുമാനം നൽകുന്ന ചിൽ ബസുകൾ കെ. എസ്.ആർ.ടി.സി നിരത്തിൽ നിന്ന് പിൻവലിക്കുന്നു. ലാഭകരമല്ല എന്ന പേരിലാണ് നടപടി. എന്നാൽ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് ഈ മാസം പകുതിയോടെ ഇവയെ നിലക്കൽ – പമ്പ സർവീസിന് ഉപയോഗിക്കുമെന്നാണ് സൂചന. ഇതിെന്റ പ്രാരംഭഘട്ടമെന്നോണം ചിൽ ബസുകൾക്ക് ഓൺലൈൻ റിസർവേഷൻ നിർത്തി. എന്നാൽ കോർപറേഷെന്റ ഈ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ടോമിൻ തച്ചങ്കരി എം.ഡിയായിരിക്കെയാണ് കെ.എസ്.ആർ.ടി.സിയുടെ എ.സി ബസുകൾ ചിൽ ബസുകൾ എന്ന പേരിൽ സർവീസ് ആരംഭിച്ചത്. പ്രതിദിനം ശരാശരി മുപ്പതിനായിരം […]

തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ.എസ്. ആർ.ടി.സി പണിമുടക്ക്

സ്വന്തം ലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  കെ.എസ്. ആർ.ടി. സി ജീവനക്കാരുടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​യിച്ച് ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ(​​​ഐ​​​.എ​​​ന്‍​​​.ടി​​​.യു​​​.സി) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ​​​.എ​​​സ്‌.ആ​​​ര്‍​​​.ടി​​​.സി ജീ​​​വ​​​ന​​​ക്കാ​​​രുടെ പണിമുടക്ക്. ര​​​ണ്ടു വ​​​ര്‍​​​ഷം​​കൊ​​​ണ്ടു കെ​​​.എ​​​സ്‌.ആ​​​ര്‍​​​.ടി​​​.സി​​​യെ ലാ​​​ഭ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും ക​​​ണ്‍​സോ​​​ര്‍​​​ഷ്യം ക​​​രാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ശമ്പള​​​വും പെ​​​ന്‍​​​ഷ​​​നും മു​​​ട​​​ങ്ങി​​​ല്ലെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ച ധ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളവും പെ​​​ന്‍​​​ഷ​​​നും ന​​​ല്‍​​​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച സ​​​ര്‍​​​ക്കാ​​​ര്‍ വി​​​ഹി​​​ത​​​മാ​​​യ 20 കോ​​​ടി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച്‌ ശമ്പളവി​​​ത​​​ര​​​ണം താ​​​റു​​​മാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നു ടി​​​.ഡി​​​.എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തമ്പാനൂര്‍ ര​​​വി കു​​റ്റ​​പ്പെ​​ടു​​ത്തി. മൂ​​​ന്നു വ​​​ര്‍​​​ഷ​​​ത്തി​​​ന​​​കം 3,000 ബ​​​സി​​​റ​​​ക്കു​​​മെ​​ന്നു പ​​​റ​​​ഞ്ഞി​​​ട്ട് ഇ​​​റ​​​ക്കി​​​യ​​​ത് 101 ബ​​​സു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ്. ഒ​​​രു പു​​​തി​​​യ […]

പാതിരാത്രി പതിനൊന്നരയ്ക്ക് ബസിൽ നിന്നിറങ്ങി വീട്ടുകാരെയും കാത്ത് ഒറ്റക്കൊരു പെൺകുട്ടി ; പെരുവഴിയിലിറക്കി കടന്നുപോകാൻ മനസ്സില്ലാതെ വീട്ടുകാർ എത്തുംവരെ കാവലിരുന്നു കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ; സംഭവം കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ

  സ്വന്തം ലേഖകൻ കോട്ടയം : എറണാകുളം – മധുര സൂപ്പർ ഫാസ്റ്റ് നിറയെ യാത്രക്കാരുമായി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളേജിൻറെ പടിക്കലെത്തി. വ്യാപാരികളുടെ ഹർത്താൽ ആയതിനാൽ നിരത്തിൽ ആളനക്കമോ തുറന്ന കടകളോ ഒന്നുമുണ്ടായിരുന്നില്ല. പതിവിലും പത്തു മിനിറ്റ് നേരത്തെ ബസ് സ്ഥലത്തെത്തുകയും ചെയ്തു. സമയം ചൊവ്വാഴ്ച രാത്രി 11.30 ആയിട്ടുണ്ട്. എറണാകുളത്ത് നിന്ന് കയറിയ പെൺകുട്ടിക്ക് ഈ സ്റ്റോപ്പിൽ ആയിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇറങ്ങേണ്ട സ്ഥലം അടുത്തപ്പോൾ പെൺകുട്ടി ഫോണിൽ വീട്ടിലേക്ക് ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് ബസ് ഇറങ്ങി വീട്ടുകാർ വരുന്നതും കാത്ത് സ്റ്റോപ്പിൽ […]

വിദ്യാർത്ഥികളുടെ കൺസെഷൻ റദ്ദാക്കില്ലെന്ന് കെ.എസ്.ആർ.ടി.സി

  സ്വന്തം ലേഖിക തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പുതുതായി കൺസെഷൻ അനുവദിക്കില്ലെന്ന തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. കൺസെഷൻ തുടരുമെന്ന് കെഎസ്യു നേതാക്കളുമായുള്ള ചർച്ചയിൽ അറിയിച്ചു. കെ.എസ്.യു പ്രവർത്തകരുമായുള്ള ചർച്ചയിലാണ് കൺസെഷൻ പുതുതായി അനുവദിക്കാമെന്ന തീരുമാനമുണ്ടായത്. കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫീസ് വിദ്യാർത്ഥി സംഘടനകൾ ഉപരോധിച്ചു. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് കെ.എസ്.യു, എസ്.എഫ്ഐ ,എ.ബി.വി.പി,എം എം എഫ്. എസ് തുടങ്ങിയ  വിദ്യാർഥി സംഘടനകൾ സമര രംഗത്തേക്ക്  വരുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന്  കൺസെഷൻ തുടരുമെന്ന് എം.ഡി ഉറപ്പു നൽകിയതായി  സംഘാടകർ അറിയിച്ചു. […]

കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി ; 415 സൂപ്പർഫാസ്റ്റ് ബസുകളുടെ കാലാവധി കഴിയുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും ഇരുട്ടടി. 415 സൂപ്പർഫാസ്റ്റുകളുടെ കാലാവധി തീരുന്നു. ബസുകളുടെ ആയുസ്സ് ഒമ്പത് വർഷമാക്കണമെന്നാവശ്യപ്പെട്ട് കെസ്ആർടിസി സർക്കാരിനെ സമീപിച്ചു. , ആറുമാസത്തിനുള്ളിൽ കാലാവധി കഴിയുന്ന 415 സൂപ്പർഫാസ്റ്റുകൾ പിൻവലിക്കേണ്ടിവരും. പിൻവലിച്ച് കഴിഞ്ഞാൽ പിന്നെ പകരമിറക്കാൻ പുതിയ ബസുകൾ ഇല്ല എന്നതാണ് കെഎസ്ആർടിസിയെ കുഴക്കുന്നത്.കഴിഞ്ഞ മൂന്നുവർഷത്തിനിടെ 100 പുതിയ ബസുകളാണു വാങ്ങിയത്. ഇവയുടെ വിലയിൽ 18 കോടി രൂപ അശോക് ലൈലൻഡ് കമ്പനിക്കുനൽകേണ്ടതുണ്ട്. പണം നൽകാത്തതിനെതിരേ കമ്പനി കെഎസ്ആർടിസിക്കെതിരേ കേസ് കൊടുത്ത സാഹചര്യവുമുണ്ട്. പുതിയ ബസുകൾ വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയിലല്ല സ്ഥാപനം. […]

ടിക്കറ്റ് മെഷീനുകൾ വാങ്ങിയ ഇനത്തിൽ ഒരു കോടി കടം ; പണം നൽകാതായതോടെ മെഷീനിന്റെ സെർവർ തകരാറിലാക്കി ബാഗ്ലൂരിലെ ഇലക്ടോണിക് കമ്പനി

  സ്വന്തം ലേഖിക തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നൽകിയ കമ്പനി ഒരു കോടി രൂപ വാടക കുടിശിക നൽകാനുണ്ടെന്ന് ആരോപിച്ച് സെർവർ പ്രവർത്തനരഹിതമാക്കി. സെർവറിന്റെ പാസ് വേഡ് മാറ്റിയാണ് ബംഗളൂരുവിലെ കമ്പനി പണി കൊടുത്തത്. അതേസമയം, ഇത്രയും പണം നൽകാനില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം. കോർപറേഷന്റെ കണക്ക് പ്രകാരം 19 ലക്ഷം രൂപയാണ് നൽകാനുള്ളത്. പുതിയ ടിക്കറ്റ് മെഷീനുകൾ വാങ്ങാൻ തീരുമാനിച്ചതിനാൽ പഴയ സെർവർ സംവിധാനം ഉപേക്ഷിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. അപ്പോഴും കുടിശിക കൊടുക്കാതെ രക്ഷപ്പെടാനായിരുന്നു ശ്രമം. പുതിയതിനായി ആറു തവണ ടെൻഡർ […]

കെ.എസ്.ആർ.ടി.സിയ്ക്ക് വീണ്ടും കനത്ത തിരിച്ചടി ; ടിക്കറ്റ് മെഷീനുകൾ കൂട്ടത്തോടെ പണി മുടക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡ്രൈവർമാരുടെ കുറവ് മൂലം സർവീസുകൾ റദ്ദാക്കേണ്ടിവന്ന കെ.എസ്.ആർ.ടി.സിക്ക് വീണ്ടും കനത്ത തിരിച്ചടി. കുടിശിക നൽകാത്തത് കാരണം സ്വകാര്യകമ്പനി സർവർ ഓഫാക്കി. ഇതോടെ ടിക്കറ്റ് മെഷീനുകളും കൂട്ടത്തോടെ പണിമുടക്കി. പഴയ ടിക്കറ്റ് റാക്കുമായി പോകാൻ കണ്ടക്ടർമാർ വിസമ്മതിക്കുന്നതിനാൽ ദീർഘദൂര സർവീസുകൾ മുടങ്ങിയേക്കും. ബംഗളൂരു ആസ്ഥാനമായ ‘ക്വാണ്ടം ഇയോൺ’ എന്ന കമ്പനിയാണ് കെ.എസ്.ആർ.ടി.സിക്ക് ടിക്കറ്റ് മെഷീനും സർവറും നൽകിയിരുന്നത്. ഇവർക്ക് മെയിന്റനൻസ് ചാർജ് ഇനത്തിൽ മൂന്നുകോടിയോളം രൂപ നൽകാനുണ്ട്. നിലവിലെ മെഷീനുകളുടെ കാലാവധി 2017 ൽ തീർന്നതിനാൽ പുതിയത് വാങ്ങാൻ ഇതേ കമ്പനിയുമായി […]

കെ. എസ്. ആർ.ടി. സി ബസുകൾ ഡ്രൈവറടക്കം വാടയ്‌ക്കെടുത്ത് സർവ്വീസ് നടത്തും ; ആദ്യഘട്ടത്തിൽ 250 ഇലക്ട്രിക് ബസുകളും രണ്ടാം ഘട്ടത്തിൽ 250 സൂപ്പർക്ലാസ്സ് ഡീസൽ ബസുകളും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് ഘട്ടമായി 500 ബസുകൾ ഡ്രൈവറടക്കം വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനമായി. ഇതിനായി ആദ്യ ഘട്ടത്തിൽ 250 ഇലക്ട്രിക് ബസുകൾക്ക് ടെൻഡർ ക്ഷണിച്ചു. ശബരിമല സീസണിൽ സർവീസ് നടത്താനാണിത്. രണ്ടാം ഘട്ടത്തിൽ സൂപ്പർക്ലാസ് സർവീസിനാണ് 250 ഡീസൽ ബസുകൾ. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് കേന്ദ്രസർക്കാരിന്റെ 50 ശതമാനം സബ്‌സിഡി ഉണ്ടായിരിക്കെയാണ് അതിനു ശ്രമിക്കാതെ വാടക വണ്ടിക്ക് ടെൻഡർ ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങൾ ഈ ആനുകൂല്യം മുതലാക്കി സ്വന്തമായി ബസുകൾ വാങ്ങുകയാണ്. വാടക വണ്ടിക്ക് സബ്‌സിഡി കിട്ടില്ല. അതിനാൽ, […]