വിദ്യാർത്ഥികളുടെ കൺസെഷൻ റദ്ദാക്കില്ലെന്ന് കെ.എസ്.ആർ.ടി.സി

വിദ്യാർത്ഥികളുടെ കൺസെഷൻ റദ്ദാക്കില്ലെന്ന് കെ.എസ്.ആർ.ടി.സി

 

സ്വന്തം ലേഖിക

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പുതുതായി കൺസെഷൻ അനുവദിക്കില്ലെന്ന തീരുമാനം കെഎസ്ആർടിസി പിൻവലിച്ചു. കൺസെഷൻ തുടരുമെന്ന് കെഎസ്യു നേതാക്കളുമായുള്ള ചർച്ചയിൽ അറിയിച്ചു.

കെ.എസ്.യു പ്രവർത്തകരുമായുള്ള ചർച്ചയിലാണ് കൺസെഷൻ പുതുതായി അനുവദിക്കാമെന്ന തീരുമാനമുണ്ടായത്. കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഓഫീസ് വിദ്യാർത്ഥി സംഘടനകൾ ഉപരോധിച്ചു. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കെ.എസ്.യു, എസ്.എഫ്ഐ ,എ.ബി.വി.പി,എം എം എഫ്. എസ് തുടങ്ങിയ  വിദ്യാർഥി സംഘടനകൾ സമര രംഗത്തേക്ക്  വരുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന്  കൺസെഷൻ തുടരുമെന്ന് എം.ഡി ഉറപ്പു നൽകിയതായി  സംഘാടകർ അറിയിച്ചു.

 

സർവ്വീസുകൾ വെട്ടിക്കുറയ്ക്കുകയും എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടുകയും ചെയ്തതോടെ കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ഇനി കൺസെഷൻ അനുവദിക്കേണ്ടതില്ലെന്ന് കെഎസ്ആർടിസി തീരുമാനിച്ചത്.

Tags :