കെ.എസ്.ആർ.ടി.സിയ്ക്ക് വീണ്ടും കനത്ത തിരിച്ചടി ; ടിക്കറ്റ് മെഷീനുകൾ കൂട്ടത്തോടെ പണി മുടക്കി

കെ.എസ്.ആർ.ടി.സിയ്ക്ക് വീണ്ടും കനത്ത തിരിച്ചടി ; ടിക്കറ്റ് മെഷീനുകൾ കൂട്ടത്തോടെ പണി മുടക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡ്രൈവർമാരുടെ കുറവ് മൂലം സർവീസുകൾ റദ്ദാക്കേണ്ടിവന്ന കെ.എസ്.ആർ.ടി.സിക്ക് വീണ്ടും കനത്ത തിരിച്ചടി. കുടിശിക നൽകാത്തത് കാരണം സ്വകാര്യകമ്പനി സർവർ ഓഫാക്കി. ഇതോടെ ടിക്കറ്റ് മെഷീനുകളും കൂട്ടത്തോടെ പണിമുടക്കി. പഴയ ടിക്കറ്റ് റാക്കുമായി പോകാൻ കണ്ടക്ടർമാർ വിസമ്മതിക്കുന്നതിനാൽ ദീർഘദൂര സർവീസുകൾ മുടങ്ങിയേക്കും.

ബംഗളൂരു ആസ്ഥാനമായ ‘ക്വാണ്ടം ഇയോൺ’ എന്ന കമ്പനിയാണ് കെ.എസ്.ആർ.ടി.സിക്ക് ടിക്കറ്റ് മെഷീനും സർവറും നൽകിയിരുന്നത്. ഇവർക്ക് മെയിന്റനൻസ് ചാർജ് ഇനത്തിൽ മൂന്നുകോടിയോളം രൂപ നൽകാനുണ്ട്. നിലവിലെ മെഷീനുകളുടെ കാലാവധി 2017 ൽ തീർന്നതിനാൽ പുതിയത് വാങ്ങാൻ ഇതേ കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഫണ്ട് കണ്ടെത്താൻ കഴിയാത്തതിനാൽ കമ്പനിക്ക് മെഷീൻ നൽകാനായില്ല. ഇതോടെ കമ്പനിയെ കെ.എസ്.ആർ.ടി.സി കരിമ്പട്ടികയിൽപെടുത്തി. ഇതിന് പിന്നാലെയാണ് കുടിശിക നൽകാത്തതിന്റ പേരിൽ സർവറുകൾ കമ്പനി ഓഫ് ചെയ്യാൻ തുടങ്ങിയത്.

തിരുവനന്തപുരം സെൻട്രൽ,പുനലൂർ, ചാത്തന്നൂർ, കൊല്ലം, പന്തളം, ചങ്ങനാശേരി എന്നിവിടങ്ങളിലെ ടിക്കറ്റ് മെഷീനുകൾ നിലച്ചു. പഴയ ടിക്കറ്റ് റാക്കുമായി ഡ്യൂട്ടിക്ക് പോകാൻ പല കണ്ടക്ടർമാരും വിസമ്മതിക്കുകയാണ്.

ഒറ്റ ടിക്കറ്റിന് തന്നെ എഴുന്നൂറും എണ്ണൂറും രൂപ വരെ വരുന്ന ദീർഘദൂര സർവീസുകളിൽ പ്രത്യേകിച്ചും. ഇത് തുടർന്നാൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലടക്കം ദീർഘദൂര സർവീസുകൾ മുടങ്ങും.

Tags :